Manikkadave.com മണിക്കടവുകാരൻ
Manikkadave News

Top


✝️✝️✝️ *RIP* ✝️✝️✝️നമ്മുടെ ഇടവകാംഗം അന്നമ്മ ആഞ്ഞിലിവേലിൽ (60) നിര്യാതയായി. *ഭർത്താവ്* : തോമസ് *മക്കൾ* : ക്ലിറ്റി, ക്ലീന, അഭിലാഷ്. *മരുമക്കൾ* : റെജി ഒരപ്പാൻ കുഴിമറ്റത്തിൽ, സിബി പാറേമാക്കൽമൃതസംസ്കാര ശുശ്രൂഷകൾ നാളെ ( തിങ്കൾ ) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും.._പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു__കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനാ നിർഭരമായ സാന്ത്വനങ്ങളും.._🌹🌹🌹🌹🌹🌹🌹🌹*നിര്യാതനായി* *പാലാക്കുഴിയിൽ വർഗ്ഗീസ് (കുഞ്ഞ് - 90) നിര്യാതനായി.* *ഭാര്യ* : മേരി (വെടിക്കുന്നേൽ കുടുംബാംഗം) *മക്കൾ* : പരേതനായ സെബാസ്റ്റ്യൻ (ബേബി), സി. ഡെയ്സി SND ( മംഗലാപുരം ) , ജോർജ് , ജോസ്, ഫാ. സജി ( രാജ്കോട്ട് രൂപത, ഗുജറാത്ത് ) , സോഫി, സോയിക്കുട്ടി, ബിന്ദു *മരുമക്കൾ* : ത്രേസ്യാമ്മ എടത്തിനാൽ, (വെളിമാനം) , സിൽവി പൊട്ടംകുളത്ത് , ( ഉദയഗിരി ) ഡോളി മുകളത്ത്, (എടൂർ ), ജോൺസൺ കല്ലുകുളങ്ങര (മാട്ടറ) , സെബാസ്റ്റ്യൻ ചീനിക്കൽ ( ചാലക്കുടി), ബിജു പഴേമഠത്തിൽ ( പെരുമ്പുന്ന ) *മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (20-7-2021 ചൊവ്വ) വൈകുന്നേരം 4 മണിക്ക് സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നതാണ്.* സംസ്കാര ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾക്ക് അല്ലാതെ ആർക്കും പങ്കെടുക്കുവാൻ അനുവദിക്കില്ല. *വേൾഡ് വിഷൻ മണിക്കടവിന്റെ ആദരാഞ്ജലികൾ* 🌹🌹🌹🌹🌹🌹🌹🌹
School


https://forms.gle/tGrkrp34UQ5x1zZE7   ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട ലിങ്ക്👆👆👆


*NMMS Scholarship പരീക്ഷയിൽ മണിക്കടവ് ഹൈസ്ക്കൂളിന് ചരിത്ര വിജയം* *സ്കോളർഷിപ്പ് തുക 48000/-* 🥇🥇🥇🥇🥇🥇🥇 ------------------------------------ *സ്കോളർഷിപ്പ് ലഭിച്ചവർ* 1.Edwin Joseph 2.Mariya George 3.Sanjos Joseph 4.Domanic Boby 5.Ashwanth Sasi 6.Sourav.M 7.Abhinav Vinod *Congratulations* *സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് 7 പേർക്ക് സ്കോളർഷിപ്പ് ഒരു വർഷത്തിൽ ലഭിക്കുന്നത്* ഈ നേട്ടത്തിന് വേണ്ടി കുട്ടികൾക്ക് വേണ്ട പരിശീലനം കൊടുക്കുകയും മണിക്കടവ് സ്കൂളിന്റെ സമാനതകൾ ഇല്ലാത്ത നേട്ടത്തിന്റെ പുറകിൽ കഠിനദ്ധ്വാനം നടത്തുകയും ചെയ്ത റോബിൻ സാറിന് അഭിനന്ദനങ്ങൾ.മുൻപ് കോവിഡ് കാലത്തു കുട്ടികളുടെ വീട്ടിൽ എത്തി പോലും കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കി ശ്രദ്ധേയൻ ആയിരുന്നു റോബിൻ സർ.Arts


കമ്പിപ്പാലവും കാനനപാതയും മലയോരങ്ങളിലൂടെ ഭീതിവിതച്ചൊഴുകുന്ന പുഴകൾക്ക് കുറുകെ കടക്കുവാൻ പലയിടങ്ങളിലും ഇന്നും കാണാവുന്ന കാഴ്ചയാണ് തൂക്കുപാലങ്ങൾ. പാലവും കടത്തുതോണികളും ഇല്ലാത്തിടങ്ങളിൽ ജനങ്ങൾക്ക് ഏക ആശ്രയും ഇത്തരം തൂക്കുപാലങ്ങളാണ്. ഞാൻ പഠിച്ച മണിക്കടവ് സെന്റ് തോമസ് സ്കൂളിനടുത്തും ഉണ്ട് ഇത്തരമൊരു തൂക്കുപാലം. കുടിയേറ്റകർഷകർ തിങ്ങിപ്പാർക്കുന്ന മണിക്കടവിലൂടെ ഒഴുകുന്ന ഉടുമ്പിപ്പുഴ മഴക്കാലത്ത് കരകവിഞ്ഞൊഴുകുമ്പോൾ ഗ്രാമത്തിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നൊരു കാലമുണ്ടായിരുന്നു. വട്ട്യാംതോട്ടിൽ ജനങ്ങൾ മുൻകൈയെടുത്ത് പാലം പണിയുന്നതുവരെ മണിക്കടവ്, ആനപ്പാറ, കാഞ്ഞിരക്കൊല്ലി തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങൾ ഒരുപാട് യാത്രാക്ലേശങ്ങൾ അനുഭവിച്ചിരുന്നു. എങ്കിലും പെരുംമഴ നിറുത്താതെ പെയ്യുന്ന വർഷകാലങ്ങളിൽ ജനങ്ങൾ പണിത വട്ട്യാംതോട് പാലവും മണിക്കടവിനടുത്തുള്ള ചപ്പാത്തും (പൊക്കം കുറഞ്ഞ ചെറിയ പാലം) ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിപ്പോകും. ഈ അവസരങ്ങളിൽ മാട്ടറ, ള്ളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിലേയ്ക്ക് പോകേണ്ടവർക്ക് ഏക ആശ്രയം മണിക്കടവിലെ തൂക്കുപാലമായിരുന്നു. മണിക്കടവ് ടൗണിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ അകലെയാണ് ജനങ്ങൾ സ്നേഹപൂർവ്വം കമ്പിപ്പാലം എന്നുവിളിക്കുന്ന അവരുടെ പ്രിയപ്പെട്ട തൂക്കുപാലമുള്ളത്. മണിക്കടവിനു തൊട്ടടുത്തുള്ള പാലാക്കുഴി കയത്തിന് അല്പം മുകൾ ഭാഗത്തായിട്ടാണ് തൂക്കുപാലം പണിതിരിക്കുന്നത്. വലിയൊരു കയത്തിനു കുറുകെയാണ് പാലം. പുഴയുടെ ഒരു തീരത്ത് (ആനപ്പാറ റോഡ് സൈഡ്) പടർന്നു പന്തലിച്ചുനിൽക്കുന്ന വലിയൊരു അത്തിമരത്തിലാണ് കമ്പിപ്പാലത്തിന്റെ ഒരറ്റം ബന്ധിപ്പിച്ചിരിക്കുന്നത്. അക്കരെയുള്ള വലിയ പാറക്കെട്ടിലാണ് മറുഭാഗം ബന്ധിപ്പിച്ചിരിക്കുന്നത്. പുഴയിൽ നിന്നും ഏതാണ്ട് നാലാൾപൊക്കമുണ്ട് പാലത്തിന്. പാലത്തിന് താഴെയുള്ള കയം അറിയപ്പെടുന്നത് കമ്പിപ്പാലം കയം എന്നാണ്. അഞ്ചാം ക്ലാസ്സിൽ മണിക്കടവ് സ്കൂളിൽ ചേർന്നശേഷമാണ് ഞാൻ ഈ പാലം ആദ്യമായി കാണുന്നത്. ലഞ്ച് ബ്രേക്കിന് ആൺകുട്ടികൾ പാലം കാണാൻ കൂട്ടത്തോടെ പോകുമായിരുന്നു. പുഴയ്ക്ക് അക്കരെയുള്ള കുട്ടികൾ ഈ പാലത്തിലൂടെയാണ് സ്കൂളിലേയ്ക്ക് വരുന്നതും പോകുന്നതും. നല്ല മഴക്കാലത്ത് മേൽപറഞ്ഞ രണ്ട് പാലങ്ങളും വെള്ളത്തിൽ മുങ്ങുമ്പോൾ, കാലാങ്കി, മാട്ടറ എന്നിവിടങ്ങളിലെ കുട്ടികൾ പോലും ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. കുട്ടികൾ പാലത്തിന് അക്കരയിക്കര നടന്നുപോകുന്നത് ഞാൻ കൗതുകത്തോടും ഭീതിയോടും വീക്ഷിച്ചു, ആദ്യദിവസങ്ങളിൽ. ക്രമേണ പാലത്തിൽ ഒന്നു സഞ്ചരിക്കാൻ മോഹമായി. മണിക്കടവ് സ്കൂളിലെ പുതിയ കൂട്ടുകാർ ധൈര്യം പകർന്നു. അവരോടൊപ്പം കാലത്തിൽ കയറി. വലിച്ചുകെട്ടിയ വലിയ കമ്പികളിൽ പലക കഷണങ്ങൾ നിരത്തിയാണ് പാലം പണിതിട്ടുള്ളത്. രണ്ടു സൈഡിലും കൈപിടിക്കാൻ കമ്പിവലിച്ചുകെട്ടിയിട്ടുണ്ട്. കൂട്ടുകാരോടൊപ്പം പതുക്കെ നടന്ന് പാലത്തിന്റെ മധ്യഭാഗത്ത് എത്താറായപ്പോൾ പാലം ചെറുതായി ആടിത്തുടങ്ങി. ഞാൻ വല്ലാതെ പേടിച്ചുപോയി. താഴേയ്ക്ക് നോക്കിയപ്പോൾ തലകറങ്ങുന്നതായി തോന്നി. കറുത്തമേഘങ്ങളുടെ നിറത്തിൽ നിറഞ്ഞുകവിഞ്ഞ് കിടക്കുന്നു കയം! പേടിച്ചുവിറച്ച്, കൂട്ടുകാരുടെ സഹായത്തോടെ അപ്പുറത്തെത്തി. ഹിമാലയം പിടിച്ചടക്കിയ സംതൃപ്തി തോന്നി! വർദ്ധിച്ച ആവേശത്തോടെ തിരിച്ചുനടന്നു. ഇക്കുറി ചില കുരുത്തം കെട്ടവൻമാർ പാലം കാലുക്കി പേടിപ്പിച്ചു. എങ്കിലും ധൈര്യം സംഭരിച്ച് നടന്ന് ഇക്കരെ തിരിച്ചെത്തി. ഈ അഭ്യാസപ്രകടനം പല ദിവസങ്ങളിൽ കാഴ്ചവെച്ചപ്പോൾ തൂക്കുപാലത്തിലൂടെയുള്ള സഞ്ചാരം തീരെ ഭയമില്ലാത്തതായി. പക്ഷെ, ക്രമേണയുള്ള വർഷങ്ങളിൽ പലകകൾ കഷണങ്ങളും ഇളകി താഴെവീണുപോയതിനാൽ തൂക്കുപാലത്തിലൂടെയുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു. പ്രത്യേകിച്ചും ചെറിയ പിള്ളേരും പെൺകുട്ടികളും വളരെ ഭയപ്പെട്ടും കഷ്ടപ്പെട്ടുമാണ് അക്കരയിക്കര കടന്നിരുന്നത്. പരീക്ഷ കഴിഞ്ഞ് നേരത്തെ പോകുന്ന ദിവസങ്ങളിൽ പുഴയിൽ ചാട്ടം പതിവായിരുന്നു. ചില വിരുതൻമാർ പാലത്തിൽ നിന്നും താഴേയ്ക്ക് ചാടുമായിരുന്നു. കാഞ്ഞിരക്കൊല്ലിയിൽ നിന്നും വന്നിരുന്ന ഒരു സുഹൃത്ത് ചാടുമ്പോൾ രണ്ടുമൂന്ന് കറക്കംകറങ്ങി(somersault) കയത്തിൽ വീഴുന്നത് ശ്വാസമടക്കിപ്പിടിച്ച് നോക്കി നിൽക്കുമായിരുന്നു. പുഴയിൽ നന്നായി നീന്തുമായിരുന്നെങ്കിലും പാലത്തിൽ നിന്ന് ഒരിക്കലും ചാടാനുള്ള ധൈര്യം ഇല്ലായിരുന്നു. ഇന്ന് ഈ പാലം വളരെ ബലത്തിലും അല്പം വീതി കൂട്ടിയുമാണ് പണിതിരിക്കുന്നത്. യാതൊരു ഭയവും കൂടാതെ നടന്നുപോകാം. കമ്പിപ്പാലം കയം ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. കയത്തിലൂടെ ചങ്ങാടത്തിലൂടെ സവാരിചെയ്യാം. ഈ പാലത്തിനപ്പുറം കടന്ന് കാട്ടിലൂടെ അന്ന് കാഞ്ഞിരക്കൊല്ലി ഭാഗത്തേയ്ക്ക് പോകാൻ ഒരു വഴിയുണ്ടായിരുന്നു. എളുപ്പവഴിയായിരുന്നതുകൊണ്ട് കാഞ്ഞിരക്കൊല്ലിയിൽ നിന്നും ചിറ്റാരിയിൽ നിന്നും കൂളിമാവിൽ (ശാന്തിനഗർ) നിന്നും ഉള്ള കുട്ടികൾ ഈ വഴി ഉപയോഗിച്ചിരുന്നു. വേനൽക്കാലത്ത് മാത്രമേ ഈ വഴിക്ക് പോകാൻ കഴിയുമായിരുന്നുള്ളു. കൂളിമാവിന് താഴെ പുഴയിറങ്ങികടക്കണം. വനത്തിലൂടെ ഒരുപാട് ദൂരം പോകേണ്ടിയിരുന്നതുകൊണ്ട് കുട്ടികൾ കൂട്ടമായേ പോയിരുന്നുള്ളു. തൂക്കുപാലം കടന്ന് മൂന്നാലു സഹപാഠികളുടെ പറമ്പുകൾ കഴിഞ്ഞാൽ കർണ്ണാടക ഫോറസ്റ്റാണ്. കാനനപാതയ്ക്കിരുവശവും വൻമരങ്ങളും വള്ളിക്കെട്ടുകളുമാണ്. ഇരുണ്ടുകിടക്കുന്ന കാട്ടിലൂടെ ആരും തനിയെ പോയിരുന്നില്ല. കാടുതുടങ്ങുന്നതുവരെയുള്ള ഒറ്റയടിപ്പാതക്കിരുവശവും നിറയെ കുറുന്തോട്ടി വളർന്നുനിന്നിരുന്നു. ചില കുരുത്തംകെട്ടവൻമാർ രണ്ടു സൈഡിലുമുള്ള കുറുന്തോട്ടി കെട്ടിയിടും. പിറകെ വരുന്ന പെൺകുട്ടികൾ കാലുതട്ടിവീഴുന്നത് കാണാൻ. അതിലൊരു വിരുതനെ ഒരിക്കൽ പെൺകുട്ടികൾ കൈയ്യോടെ പിടികൂടി ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചപ്പോൾ അവന് കിട്ടിയ ചൂരൽകഷായം കക്ഷി ഒരിക്കലും മറക്കാനിടയില്ല. കൂളിമാവിന് താഴെയെത്തുമ്പോഴാണ് പുഴകടന്ന് വീണ്ടും ഇക്കരെയെത്തുക. വീതികൂടിയ പുഴ ഇവിടെ പരന്നൊഴുകുന്നു. ഒഴുക്കുണ്ടെങ്കിലും നിറഞ്ഞുവളരുന്ന ആറ്റുവഞ്ചികളിൽ മുറുകെപ്പിടിച്ച് ചിതറിക്കിടക്കുന്ന കല്ലുകളിൽ ചവിട്ടി വലിയ ബുദ്ധിമുട്ടില്ലാതെ അക്കരെയെത്താം. പക്ഷെ മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകുമ്പോൾ കാനനപാത ഉപയോഗ ശൂന്യമാകും. ഇവിടെ കാടിനോടു ചേർന്ന് ഒരു ലൂവിമരം ഉണ്ടായിരുന്നു. നിറയെ ലൂവിക്ക കായ്ക്കുന്ന ഈ മരത്തിൽ കയറി ലൂവിക്ക പറിച്ച് തിന്നുമായിരുന്നു ഞങ്ങൾ. നല്ല മധുരമുള്ള പഴമാണ് ലൂവിക്ക കൂളിമാവിലുള്ള ഒട്ടലാങ്കൽ കയം നീന്തൽ വിദഗ്ദ്ധൻമാരുടെ വിവാഹകേന്ദ്രമായിരുന്നു. ആനപ്പാറ റോഡുവഴി തിരികെ പോകുമ്പോൾ (പരീക്ഷ കഴിഞ്ഞ്) പുഴയിലൂടെയുള്ള വഴിയെ നടന്ന് ഒട്ടലാങ്കൽ കയത്തിലെത്തും. സാമാന്യം നീളവും വീതിയുമുള്ള കയത്തിന് നല്ല ആഴവുമുണ്ട്. ഒരു സൈഡിലുള്ള പാറയിൽ നിന്ന് വെള്ളത്തിലേയ്ക്ക് ചാടാൻ നല്ല രസമായിരുന്നു. പക്ഷെ വെള്ളം കൂടുതലുള്ള സമയങ്ങളിൽ ഇവിടെ നീന്തൽ ഒഴിവാക്കുമായിരുന്നു. ഈ കയത്തിന് അല്പം താഴെ ഭാഗത്തായി ഒടിച്ചുകുത്തി കയമുണ്ട്. വലിയ ആഴവും ചുഴികളുമുള്ള കയത്തിൽ ആ ഭാഗത്തുളള ചിലർ നീന്തുമായിരുന്നെങ്കിലും ഞങ്ങളുടെ സംഘം അത് ഒഴിവാക്കുമായിരുന്നു. കമ്പിപ്പാലവും കാനനപാതയും പുഴയിൽച്ചാട്ടവും ഒളിമങ്ങാത്ത ഓർമ്മകളായി ഇന്നും മനസ്സിന്റെ മണിച്ചെപ്പിൽ !! ജോസ് അഗസ്റ്റിൻ


ഒരു കർഷകചരിതം അയാൾ ടെറസ്സിലേക്കുള്ള സ്റ്റെപ്പു കയറി.. സ്റ്റെപ്പുകൾ കയറാൻ അല്പം ബുദ്ധിമുട്ടാണ്. കാൽമുട്ടുകൾ മടങ്ങാൻ പ്രയാസമായിത്തുടങ്ങി. പിന്നെ കിതപ്പും ഉണ്ട്. പ്രായം എഴുപതു കഴിഞ്ഞില്ലേ .... ഇതൊക്കെ സ്വാഭാവികമാണല്ലോ. അതുകൊണ്ട് കാര്യമാക്കാറില്ല. ടെറസ്സിൽ അല്പം കൃഷിയുണ്ട്. ചാക്കിൽ നട്ട കുറച്ചു കപ്പയും പയറും പാവലുമൊക്കെ. അവയൊക്കെയൊന്നു കാണണം രാവിലെതന്നെ. പാവലിലും പയർവള്ളിയിലും കഴിഞ്ഞ ദിവസം നാമ്പിട്ട ഇലകൾ എത്രയെന്ന് കൃത്യമായി അറിയാം. ഇന്നെത്ര പുതിയ നാമ്പുകൾ ഉണ്ടെന്ന് നോക്കണം. പുതിയ ഇലകളും പൂമൊട്ടുകളും പൂക്കളം കായ്കളും കാണാൻ തന്നെ നല്ല ശേലാണ്. അവയിലൊക്കെ പതുക്കെ തൊട്ടുതലോടാൻ നല്ല രസമാണ്. പഴുത്ത് താഴെവീണ ഇലകൾ പെറുക്കിയെടുത്ത് ഒരു മൂലയ്ക്ക് വയ്ക്കും. കുറച്ചധികമാകുമ്പോൾ വീടിനോടു ചേർന്നുനിൽക്കുന്ന തെങ്ങിൻ ചുവട്ടിലിടും. രാവിലെ പയറിനും പാവലിനും വെള്ളമൊഴിക്കണം. അതിനുവേണ്ടി ഒരു ടാപ്പ് മകൻ ടെറസ്സിൽ വച്ചുകൊടുത്തിട്ടുണ്ട്. കപ്പ പറിക്കാറായതിനാൽ വെള്ളമൊഴിക്കേണ്ട. അധികമൊന്നുമില്ല. ആകെ പത്തുമൂട് കപ്പയേയുള്ളു. കഴിഞ്ഞ വർഷം നല്ല വിളവായിരുന്നു. എട്ടും പത്തും കിലോവരെ ഓരോ മൂട്ടിൽ നിന്നും കിട്ടിയതാണ്. ഈ വർഷവും അതിൽ കുറയാനിടയില്ല. ചാണകപ്പൊടിയും പച്ചിലകളും ആവശ്യത്തിനിട്ടതാണ്. ശനി, ഞായർ ദിവസങ്ങളിൽ പേരക്കുട്ടികളും കൃഷിക്കാരാകും. വല്യപ്പനെ സഹായിക്കാൻ അവർ മത്സരിക്കും. രണ്ടുവർഷമേ ആയിട്ടുള്ള ടെറസ്സിൽ കൃഷി തുടങ്ങിയിട്ട്. ടെറസ്സിലെ കൃഷിയെക്കുറിച്ച് ടി വിൽ കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹമായിരുന്നു. ആദ്യം മകനും മരുമകൾക്കും എതിർപ്പായിരുന്നു. ടെറസ്സിൽ കൃഷി ചെയ്താൽ ക്രമേണ വീടിനു കേടുവരുമെന്ന് പറഞ്ഞു. പിന്നെ അങ്ങനെയുണ്ടാവില്ലെന്ന് ആരോ പറഞ്ഞപ്പോൾ സമ്മതിച്ചു. ആകെയുള്ള അഞ്ചുസെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ മണ്ണു വേണ്ടെ. വീടും വീടിനോടു ചേർന്ന കിണറും കഴിഞ്ഞാൽ ചെറിയൊരു മുറ്റമാണ്. മുറ്റത്തിനു ചുറ്റും പറ്റാവുന്നത്ര പൂച്ചെടികൾ നട്ടിട്ടുണ്ട്. പിന്നെ ഒരു തെങ്ങും. തെങ്ങോലകൾ പുറത്തേക്ക് വളരുമ്പോൾ മുറിച്ചുമാറ്റും. അല്ലെങ്കിൽ അയൽക്കാരൻ വഴക്കിനു വരും. അയാളെ കുറ്റം പറയാൻ കഴിയില്ല. അയാൾക്കും ഇത്രയും സ്ഥലം മാത്രമാണുള്ളത്. അയാളുടെ പ്ലാവിന്റെ ശിഖരങ്ങൾ ഈ പറമ്പിലേക്ക് വളർന്നാൽ മുറിച്ചുകളയാറുണ്ട്. മുറ്റത്തെ ചെടികളിലെ ഇലകളുട എണ്ണവും പുതിയതായി വിരിഞ്ഞ പൂക്കളുടെ എണ്ണവുമൊക്കെ കൃത്യമായി അറിയാം. തെങ്ങിൽ വിരിഞ്ഞ പുതിയ ചൊട്ടകൾ, പറിക്കാറായ തേങ്ങകൾ ... എല്ലാം. എല്ലാ ചെടികൾക്കും വെള്ളമൊഴിക്കും, കീടങ്ങളെ പെറുക്കിയെടുത്ത് നശിപ്പിക്കും, ചാണകപ്പൊടിയിടും ( അല്പം ദൂരെ നിന്നു വാങ്ങിക്കൊണ്ടു വരുന്നതാണ്) ... അങ്ങനെ ഓരോന്നിന്റെയും പിറകെ എപ്പോഴുമുണ്ടാകും. മക്കളെപ്പോലെ തന്നെ ഇഷ്ടമാണ് ചെടികളേയും എല്ലാ വൃക്ഷങ്ങളേയും. മക്കളെ നോക്കുന്നതുപോലെയാണ് അവയേയും പരിചരിക്കാറ്. വെറുതെയിരിക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർമ്മയിലെത്തും. പണ്ട് വലിയൊരു കർഷകനായിരുന്ന കാലം. മുപ്പത്തഞ്ചു വർഷങ്ങൾക്കപ്പുറമാണ്. വലിയൊരു മലനാട്ടിലായിരുന്നു താമസം. കാടും മലകളും പുഴയും കാട്ടുമൃഗങ്ങളും ധാരാളമുള്ളൊരു കുഗ്രാമം. നല്ല റോഡോ, വാഹന സൗകര്യങ്ങളോ ഇല്ലാത്ത കുടിയേറ്റ കർഷകരുടെ കൊച്ചുഗ്രാമം. പണ്ട് മലബാർ കുടിയേറ്റകാലത്ത് തിരുവിതാംകൂറിൽ നിന്ന് ചെമ്പേരിയിൽ വന്നപ്പോൾ കൊച്ചു കുട്ടിയായിരുന്നു. പത്തു മക്കളിൽ ഏറ്റവും ഇളയ ആൾ. ചെറിയ വിലയ്ക്ക് അഞ്ചേക്കർ ഭൂമി ജന്മിയോടു വാങ്ങിയതും അറിടുത്തെ കാടു വെട്ടിത്തെളിച്ച് അപ്പനും ചേട്ടൻമാരും കൃഷി ചെയ്തതുമായ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. മലമ്പനി വന്ന് തന്റെ നേരെ മുകളിലുള്ള ചേച്ചി മരിച്ചത് ഇപ്പോഴും ഓർക്കുന്നു. വലിയ കഷ്ടപ്പാടായിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യംകൊണ്ട് കൃഷി ആദ്യ കാലങ്ങളിൽ വലിയ ബുദ്ധിമുട്ടായിരുന്നു. എങ്കിലും കർഷകർ ആവേശത്തോടെ കപ്പയും കാച്ചിലും ചേമ്പും ചേനയും കരനെല്ലും തെങ്ങും കവുങ്ങും മറ്റും നട്ടു. ചെമ്പേരിയിൽ പള്ളിയും പള്ളിക്കൂടവും വന്നു. എന്നാൽ മിക്ക വീട്ടിലേയും കുട്ടികൾ നാലഞ്ചു ക്ലാസ്സുവരെയെ പഠിച്ചുള്ളു. എല്ലാവരും കൃഷിയിലേയ്ക്ക് തിരിഞ്ഞു. അപ്പൻ ചേച്ചിമാരെ കെട്ടിച്ചയച്ചതും കർഷക വീടുകളിലേക്കാണ്. അതിനുവേണ്ടി പലരോടും പണം കടംവാങ്ങി കടക്കെണിയിൽ പെട്ടു. അഞ്ചിൽ മൂന്നേക്കറും കടം വീട്ടാൻ വിൽക്കേണ്ടി വന്നു. ഒടുവിൽ അപ്പന്റേയും അമ്മയുടേയും കാലശേഷം നാലാൺമക്കൾക്കും അരയേക്കർ വെച്ചാണ് കിട്ടിയത്. അതിലെ കൃഷികൊണ്ട് കുടുംബം പുലർത്താൻ സാധിക്കാതായപ്പോൾ കിട്ടിയ വിലയ്ക്ക് കൊടുത്താണ് ഓണംകേറാമൂലയായ ആ മലനാട്ടിലെത്തിയത്. വലിയ വൻകാടുകൾ നിറഞ്ഞ മലകളാൽ ചുറ്റപ്പെട്ട ഒരു ഒരു കാട്ടുപ്രദേശം. വൈകിയെത്തിയ കുടിയേറ്റ കർഷകൾ താമസിക്കുന്ന സ്ഥലം. ചെമ്പേരിയിൽ നിന്നും കുറേയകലത്തിലാണ്. കാടിനോടു ചേർന്നു കിടക്കുന്ന നാലേക്കർ ഭൂമി വാങ്ങി. മറ്റു കർഷകർ ചെയ്യുന്നതുപോലെ കൃഷിയാരംഭിച്ചു. നല്ല വളക്കൂറുള്ള മണ്ണായിരുന്നു. കരനെല്ലും കപ്പയും വാഴയുമൊക്കെ നട്ടു. ചെറിയൊരു പുല്ലുമേഞ്ഞ വീടുവച്ചു. കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കാൻ പറമ്പിനു ചുറ്റും വേലികെട്ടി. എങ്കിലും വേലിക്കു മുകളിലൂടെ ചാടിയും വേലിതകർത്തും കാട്ടുപന്നികളും മുള്ളൻപന്നികളും മറ്റും വിളവിന്റെ നല്ലൊരു ഭാഗം നശിപ്പിച്ചു. വാഴകൾ വളർന്നുപൊങ്ങിയപ്പോൾ മഴക്കാലത്ത് മലങ്കാറ്റിൽ പകുതിയിലധികവും വീണുപോയി. കൃഷി നഷ്ടത്തിനു വില്ലേജാഫീസിൽ അപേക്ഷ കൊടുത്തെങ്കിലും ഒന്നും കിട്ടിയില്ല. മറ്റു കർഷകർ ചെയ്തതുപോലെ തകർന്ന വേലി വീണ്ടും കെട്ടി വീണ്ടും കൃഷിയിറക്കി. കാവൽമാടം കെട്ടി രാത്രിയിൽ കൃഷിക്കു കാവലിരുന്നു. എന്നിട്ടും നല്ലൊരു ഭാഗം വിളവുകളും മൃഗങ്ങൾ കൊണ്ടുപോയി. അങ്ങനെയാണ് കർഷകർ റബ്ബറിലേക്ക് തിരിയാൻ തുടങ്ങിയത്. ബാങ്കുകളിൽ നിന്ന് പണം കടമെടുത്ത് രണ്ടേക്കർ സ്ഥലത്ത് റബ്ബർത്തൈകൾ നട്ടു. നല്ല വിലകൊടുത്ത് വാങ്ങി, പണിക്കാരെ കൂലിക്കു വച്ചാണ് റബർക്കുഴി കുത്തിയത്. കല്ലു നിറഞ്ഞ സ്ഥലത്ത് കുഴിയെടുക്കാൻ വളരെ ബുദ്ധിമുട്ടി. തൈകൾ വളർന്നുപൊങ്ങിയപ്പോൾ മനംകുളിർത്തു. എല്ലാ കഷ്ടപ്പാടുകളും തീരുമെന്നാശിച്ചു. വളംവാങ്ങി തൈകളുടെ ചോട്ടിലിട്ടു. പ്ലാറ്റ്ഫോം വെട്ടി. ലോണെടുത്ത പണം തീർന്നു. ബാക്കി സ്ഥലത്ത് മറ്റു കൃഷികളും തുടർന്നു. തെങ്ങും പ്ലാവും മാവും കവുങ്ങും ഒക്കെ നട്ടു. ഭൂമിയിൽ കിളച്ചുമറിക്കാൻ വലിയ ആവേശമായിരുന്നു. വൃക്ഷത്തൈകൾ വളർന്നുപൊങ്ങുന്നതു കാണുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാനാകില്ല. റബ്ബർ നട്ടതിന്റെ മൂന്നാം വർഷം ഒരു മഴക്കാലത്ത് രാവിലെ ഉണർന്നപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. റബ്ബർത്തൈകളെല്ലാം ചവിട്ടിയൊടിച്ചിട്ടിരിക്കുന്നു! രാത്രിയിൽ കാട്ടാനകൾ കൂട്ടമായെത്തിയതാണ്. കൃഷി ഓഫീസിലും വില്ലേജോഫീസിലും കയറി ഇറങ്ങി. നഷ്ടപരിഹാരം കിട്ടിയില്ല. ആകെ കഷ്ടത്തിലായി. വീട്ടുചിലവു നടത്താൻ ദൂരെ കൂലിപ്പണിക്കു പോയിത്തുടങ്ങി. അതും എപ്പോഴും കിട്ടാതായി. അതിനിടയിൽ ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്തതിനാൽ ബാങ്കിന്റെ നോട്ടീസ് വന്നുതുടങ്ങി. ഒടുവിൽ കിട്ടിയ വിലയ്ക്ക് സ്ഥലം വിറ്റ് ബാങ്കിലെ കടം വീട്ടി ദൂരെ പട്ടണത്തിലേക്ക് കുടുംബത്തോടൊപ്പം വണ്ടികയറി. പട്ടണത്തിനടുത്ത് ഒരു വീടു വാടകക്കെടുത്തു. കുട്ടികളെ പട്ടണത്തിലെ സ്കൂളിൽ ചേർത്തു. ഇഷ്ടം പോലെ കൂലിപ്പണി കിട്ടി. കെട്ടിടം പണിയും കൂടാതെ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ധാരാളം പണികൾ കിട്ടി. കുട്ടികൾ മൂന്നുപേരും നന്നായി പഠിച്ചു. മൂത്ത മകളെ നഴ്സിംഗ് പഠിപ്പിച്ചു. ദുബായിൽ ജോലിയായി. ഇളയ രണ്ടാൺമക്കളും ജോലിക്കാരായി. പട്ടണത്തിൽ അഞ്ചു സെന്റ് സ്ഥലവും വീടും ആയി. മകളെ കെട്ടിച്ചയച്ചു. മൂത്ത മകൻ ബാംഗ്ലൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. ഇളയവൻ പട്ടണത്തിൽത്തന്നെ ഒരു കമ്പനിയിൽ സാമാന്യം തരക്കേടില്ലാത്ത ജോലിയാണ്. ഇതിനിടയിൽ ഗ്രാമത്തിലെ വിശേഷങ്ങൾ എഴുത്തിലൂടെ അറിയുന്നുണ്ടായിരുന്നു. തൊട്ടയൽവാസിയായിരുന്ന കർഷകൻ കടംകേറി ഫ്യൂറിഡാൻ കഴിച്ച് ആത്മഹത്യ ചെയ്തു. കടംകേറി മുടിയുകയും, ബാങ്കുകാർ വീടും സ്ഥലവും ജപ്തി ചെയ്തോണ്ടുപോയതോടെ ജീവിത മാർഗ്ഗമടഞ്ഞ വേറെ ചിലരും ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി ജീവിതമവസാനിപ്പിച്ചത്രെ. കാട്ടുമൃഗങ്ങളുടെ ശല്യം സഹിക്ക വയ്യാതെ പലരും കൃഷിസ്ഥലങ്ങൾ ഉപേക്ഷിച്ചുപോയി. ഇപ്പോൾ സ്ഥലം വാങ്ങാൻ ആരും വരാതായി. ചിലർ കർണ്ണാടകത്തിലെ കാപ്പിത്തോട്ടങ്ങളിൽ കൂലിവേലയ്ക്ക് പോയി. മിക്കവരുടേയും മക്കളും കൃഷിക്കാർ തന്നെയായിരുന്നു. ഗ്രാമത്തിൽ ഹൈസ്കൂളും യാത്രാ സൗകര്യങ്ങളുമില്ലാതിരുന്നതിനാൽ ഭൂരിഭാഗം ഗ്രാമവാസികളും മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനു പോകാൻ കഴിഞ്ഞില്ല. താൻ അന്നെടുത്ത തീരുമാനം തന്നെയായിരുന്നു ശരിയെന്ന് കത്തെഴുതുന്നവർ പറയുന്നു. ഒരിക്കൽക്കൂടി അവിടം വരെയൊന്ന് പോകണമെന്ന് ആഗ്രഹമുണ്ട്. ഭാര്യ ജീവിച്ചിരിക്കെ അതിനു കഴിഞ്ഞില്ല. മൂത്ത മകനും കുടുംബവും വേനൽ അവധിക്കു വരുമ്പോൾ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടുണ്ട്. ആ കാടും മലയും പുഴയും മറ്റും ഒന്നുകൂടി കാണണം. പിന്നെ പഴയ കൂട്ടുകാരിൽ ഇന്നവിടെ ബാക്കിയുള്ളവരെക്കൂടി കാണാമല്ലോ. മലമുകളിലെ കാറ്റിന്റെ കുളിർ അയാൾക്കനുഭവപ്പെട്ടുതുടങ്ങി .... ജോസ് അഗസ്റ്റിൻChurch


Loving brethren of Manikkadavu, Wish You All Good Health and Peace. I am so grateful to you all for your care,love and consideration that you have been showering upon me all through the years. At this moment I recall the words of a great Indian philosopher who once said; NEITHER I WAS BORN NOR DIED HERE,JUST MADE A SHORT VISIT TO THE PLANET EARTH. Yes,my dear ones I am also on a journey to pursue the TRUTH and experience the spiritual wellness .In that journey I made a short and memorable visit to this land where I could enrich my spiritual wellness, perception and meaning of life . And I firmly believe I could share with you the light that I have found on this journey. Thank You all for being a kind host to me to make the visit a cherishing one. Let us tread together for the pursuit of TRUTH AND SPIRITUAL WELLNESS. Once again wish you all my heartfelt gratitude to your consideration and love. Stay Blessed ??? Fr. George Elavumkunnel


ആനപ്പാറ കപ്പേള വെഞ്ചിരിപ്പ്Sports


വാട്സ് അപ്പ്‌ മണിക്കടവ് നടത്തിയ 2 ആം കബഡി ടൂർണമെന്റ് പ്രിയദർശിനി മണിക്കടവ് ചാമ്പ്യൻ മാർ ആയി.


??????? സംസ്ഥാന സ്കൂൾ വടംവലി മത്സരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ ---------------------------------- കോഴിക്കോട്:കുന്നമംഗലത്ത് വച്ച് നടന്ന അണ്ടർ 13 ഗേൾസ് 340 kg വിഭാഗം , ബോയ്സ് 380 kg വിഭാഗം എന്നിവയിൽ സ്കൂൾ ഓവറോൾ കിരീടം നേടി. ?8 ഹൈസ്ക്കൂൾ വിദ്യാർത്ഥികളും 7 Up സ്കൂൾ വിദ്യാർത്ഥികളുമാണ് കിരീടം നേടിയ ടീമിലുണ്ടായിരുന്നത്. ?ഓവറോൾ കിരീടം നേടിയ ടീമംഗങ്ങൾ ---------------------------------------- ?380 Kg വിഭാഗം ബോയ്സ് ---------------------------- 1. സായന്ത് സജീവൻ (High School) 2. അബി അബീഷ് (High School) 3. ദേവസ്യ (High School) 4. അക്ഷയ് മോഹൻ (High School) 5. അമൽ ബാബു (High School ) 6. നിക്സൺ ഷാജി (U P School ) 7. ജിത്തു ടോണി (U P സ്കൂൾ) 340 Kg വിഭാഗം ഗേൾസ് --------------------------------------- 1. സംവൃത പി. എസ് (High School) 2 എയ്ഞ്ചൽ മരിയ ബിജു (U P School) 3. ഫിയോണ റോസ് റോബിൻ ( U P School) 4. റോസ് മരിയ ചാക്കോ (U P School) 5. ഡെനിറ്റ മരിയ ബിജു ( U P School) 6. സാനിയ സണ്ണി (High School) 7. അനുമോൾ പി. എസ് (U P School) 8. അനന്യ രാജേഷ് ( High School)Vikas


പ്രിയമുള്ളവരെ🙏 നമ്മുടെ നാട് ഈ ദുരവസ്ഥ കാലത്ത് കോവിടു മൂലവും മററ് രോഗങ്ങൾ മൂലവും, സാമ്പത്തികമായും കഷ്ടപ്പെടു കയാണ്. നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് വാർഡ് മെമ്പർമാരാണ് . ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വളരെയധികം ചിലവുകൾ വരുന്നു. ( PPE: Kit, pulse Oximeter , നിവൃത്തിയില്ലാത്ത രോഗികൾക്ക് വേണ്ടിയുളള വണ്ടിക്കൂലി, RRT വളണ്ടിയർമാർക്ക് പെട്രോൾ ചിലവ്, .... പലപ്പോഴും ഇത് വിഷമ സന്ധി സൃഷ്ടിക്കുന്നു. ആയതിനാൽ മണിക്കടവിലെ കൊവിടാനുബന്ധ ദുരിതാശ്വാസ പ്രവർത്തന ചിലവിലേക്ക് രണ്ട് വർഡുകളിലെയും കമ്മിറ്റിക്ക് സാധിക്കുന്ന രൂപ വീതം സ്വരൂപിച്ച് നൽകുന്നതിനായി സുമനസ്സുകളിൽ നിന്നും സാധിക്കുന്ന തുക സംഭാവന പ്രതീക്ഷിക്കുന്നു.🙏🙏🙏 Emil philip SBI ulikkal branch A/c no: 67334834430 IFSC: SBIN0071118


പ്രിയ വികാസ് സുഹൃത്തുക്കളെ മണിക്കടവിൽ മഞ്ഞേരിപ്പാടിയിൽ താമസിക്കുന്ന വയലിൽ മനോജ് എന്ന ആൾക്ക് ഇന്നലെ ചാവശേരിക്കടുത്ത് വച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായതിനെ തുടർന്ന്‌ head injury ആയി കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ icu ൽ വെന്റിലേറ്റർ ലാണുള്ളത് . നമ്മളിൽ പലരുടെയും സുഹൃത്ത്‌ കൂടിയായ ആ ചെറുപ്പക്കാരൻ കുറച്ചു കാലം പ്രവാസിയായിരുന്നു, കൊറോണ വ്യാപനത്തെ തുടർന്ന്‌ ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്ന് ലോൺ ഒക്കെ എടുത്ത് വീടിനടുത്ത് ഒരു ചെറിയ പലചരക്ക് കട നടത്തി വരികയായിരുന്നു , വളരെ ആകസ്മികമായി വന്ന ഈ ദുരന്തം മറ്റൊരു അത്താണിയില്ലാത്ത ആ കുടുംബത്തിന് വലിയൊരു ആഘാതമാണ് തലക്കു ഒരു അടിയന്തിര ശസ്ത്രക്രിയ കഴിഞ്ഞു ഇപ്പോൾ വെന്റിലേറ്ററിലാണുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത് ആ കുടുംബം നമ്മളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. Please start contribute to the below vikas account Emil philip SBI ulikkal branch A/c no: 67334834430 IFSC: SBIN0071118


Death


തോട്ടത്തിൽ ബേബി ചേട്ടൻ മരണപ്പെട്ടു.കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്നു.✝️✝️ഇടത്തട്ടേൽ കുഞ്ഞേട്ടൻ നിര്യാതനായിManikkadave


പ്രിയമുള്ളവരെ.. *മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ മരണവാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു, ജയിലിൽ വച്ച് നടന്ന മരണം സംശയം ജനിപ്പിക്കുന്നതാണ്. മരണം സംബന്ധിച്ച് അന്വോഷണം ആവശ്യപ്പെട്ടുകൊണ്ട്, കുറ്റകൃത്യം പോലും വെളിവാക്കാതെ ജയിലിലടച്ച് പീഡിപ്പിക്കുകയും ചെയ്ത ഭീകരതക്കെതിരെ....* *മണിക്കടവ് ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധക സൂചകമായി ഇന്ന് (7/7/2021) 6.45 pm തിരികൾ തെളിച്ച് മണിക്കടവ് ടൗണിൽ പ്രതിക്ഷേധിക്കുന്നു, പങ്കെടുത്ത് വിജയിപ്പിക്കുക**മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ മരണവാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും , ജയിലിൽ വച്ച് നടന്ന മരണം സംശയം ജനിപ്പിക്കുന്നതാണെന്നുംമരണം സംബന്ധിച്ച് അന്വോഷണം ആവശ്യപ്പെട്ടുകൊണ്ട്, കുറ്റകൃത്യം പോലും വെളിവാക്കാതെ ജയിലിലടച്ച് പീഡിപ്പിക്കുകയും ചെയ്ത ഭീകരതക്കെതിരെ മണിക്കടവ് ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധക സൂചകമായി ഇന്ന് (7/7/2021) 7 മണിക്ക് തിരികൾ തെളിച്ച് മണിക്കടവ് സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന പ്രതിക്ഷേധ സദസ്സ്*
General


അമേരിക്കൻ പാറ മണിപ്പാറ പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയായി വന്യ മൃഗങ്ങൾ ആക്രമണം മൂലം നിരവധി ആയിട്ടുള്ള വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന ആയി കാണുന്നു മലയോരമേഖലയിലെ കർഷകരുടെ ജീവനോപാധി ആയ ആട് കോഴി എന്നിവയെ നിരന്തരമായി വന്യമൃഗങ്ങൾ അക്രമിച്ച് കൊല്ലുകയാണ് കർഷകർക്ക് ഇതു മൂലം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ആയതിനാൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെട്ട് കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന ഒപ്പം കൃഷിക്കാർക്ക് നഷ്ടമായ നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘം nuchiad വില്ലേജ് കമ്മിറ്റി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചുമേഖലപരിധിക്കകത്ത് കൃഷിക്കാരെ സംരക്ഷിക്കാനും സഹായിക്കാനും DYFI മേഖല കമ്മിറ്റി മുൻകൈയെടുത്തു.വാട്ട് കപ്പ കർഷകരിൽ നിന്ന് ഏറ്റെടുത്ത് വിൽപന നടത്തി കൊടുത്തു.വാട്ട് കപ്പ ചലഞ്ച് നടത്തിയാണ്ലോക്ക് ഡൗൺ കാരണം വിഷമത്തിലായ കർഷകയെ സഹായിച്ചത് കർഷകർ കൃഷിചെയ്ത 20 കിന്റലോളംവരുന്നവാട്ട് കപ്പ DYFI നുച്ചിയാട് മേഖല കമ്മിറ്റി ഏറ്റെടുത്തു ആവിശ്യകാർക്ക് സൗജന്യ ഹോം ഡെലിവറിയിലൂടെ എത്തിച്ചു നല്കുന്ന വാട്ട് കപ്പ ചലഞ്ച്.കപ്പണയിൽ വച്ച് നടന്ന പരിപാടിയിൽ അഡ്വക്കേറ്റ് ബിനോയ് കുര്യൻ (കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) ഉദ്ഘാടനം ചെയ്തു.DYFI ഇരിട്ടി ബ്ലോക്ക്‌ സെക്രട്ടറി കെ ജി ദിലീപ്, മേഖല സെക്രട്ടറി ഉഷാദ് പിവിപ്രസിഡന്റ് വിഷ്ണു എൻ സി ട്രഷറർ ശിഹാബുദീൻ സി ഏച്ച്, ജുനൈദ് എന്നിവർപങ്കെടുത്തു. 
Job


*പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഇന്ത്യൻ നേവിയിൽ അവസരം | മാസ ശമ്പളം 69,100 രൂപ വരെ | 2500 ഒഴിവുകൾ🤞🏻* _മുഴുവൻ വായിക്കുക പരമാവധി ഷെയർ ചെയ്യുക അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാകരുത്_ 📕 ഇന്ത്യൻ നേവി 2021 വർഷത്തെ *സെയിലർ* ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു https://tinyurl.com/yhw7mthg 📕 *പ്ലസ് ടു* യോഗ്യതയുള്ള യുവാക്കൾക്ക് അപേക്ഷിക്കാം 📕 ആർട്ടിഫിഷർ അപ്രെന്റിസ്, സീനിയർ സെക്കൻഡറി റിക്രൂട്ട്സ്‌ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത് 📕 തിരഞ്ഞെടുക്കപ്പെട്ടാൽ *21,700* രൂപ മുതൽ *69,100* രൂപ വരെ ആയിരിക്കും മാസം ശമ്പളം ലഭിക്കുക [ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും] 📕 *അപേക്ഷിക്കാനും മറ്റ് കൂടുതൽ വിവരങ്ങക്കും ലിങ്ക് സന്ദർശിക്കുക👇* 🔗https://tinyurl.com/yhw7mthg 🔗https://tinyurl.com/yhw7mthg 🔗https://tinyurl.com/yhw7mthg 📕 ഓൺലൈൻ വഴി അപേക്ഷ നൽകേണ്ട അവസാന തീയതി *2021 ഏപ്രിൽ 30* _2021 ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 ഇതുവരെയുള്ള അഞ്ച് ദിവസങ്ങളിൽ മാത്രമാണ് അപേക്ഷ നൽകാൻ സാധിക്കുക. അതുകൊണ്ടുതന്നെ പരമാവധി ഷെയർ ചെയ്ത് ഇന്ത്യൻ നേവി ജോലികൾ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടുകാരി ലേക്ക് എത്തിക്കുക_


ഉദ്യോഗാർഥികൾ കാത്തിരുന്ന വിജ്ഞാപനം വന്നു https://tinyurl.com/yjcyue8o 📘കേരള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരി ക്കുകയാണ് 📘ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം 📘പ്രായം: 18 - 36 വയസ്സ് (SC/ST/OBC നിയമാനുസൃത വയസ്സിളവ് ലഭിക്കും) 📘തിരഞ്ഞെടുക്കപ്പെട്ടാൽ ₹27,800 മുതൽ ₹59,400 രൂപ വരെ ശമ്പളം 📘 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻 🔗https://tinyurl.com/yjcyue8o 🔗https://tinyurl.com/yjcyue8o 🔗https://tinyurl.com/yjcyue8o 📘 നിരവധി ഒഴിവുകളാണ് പ്രതീക്ഷി ക്കുന്നത്. ഒഴിവുകളുടെ എണ്ണം കണ ക്കാക്കപ്പെട്ടിട്ടില്ല 📘ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2021 മെയ് 05 〰️〰️〰️〰️〰️〰️〰️ പരമാവധി ഷെയർ ചെയ്യൂ..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ. ➖➖➖➖➖➖➖


Education


*+2 കാർക്ക് BSc നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ കുറഞ്ഞ ഫീസിൽ NIMHANS ബാംഗ്ലൂരിൽ പഠിക്കാം; റെജിസ്ട്രേഷൻ ലാസ്റ്റ് ഡേറ്റ് ഇന്ന്* 🎓🌏🎓🌏🎓🌏🎓🌏🎓🌏 _https://chat.whatsapp.com/DhWUy8H5EtHHSToxZQEl7f_ 🔲 മാനസികാരോഗ്യ മേഖലയിലെ രാജ്യത്തെ മികച്ച സ്ഥാപനമായ നിംഹാൻസ് പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാവുന്ന BSc നഴ്സിംഗ്, മറ്റു പാരാമെഡിക്കൽ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 🔲 കേന്ദ്ര ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന നിംഹാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇമ്പോട്ടൻസിൽ വരുന്ന ഒരു സ്ഥാപനമാണ്. *🎓🎓 കോഴ്സുകൾ:* *🔘 B.Sc. in Nursing* *🔘 B.Sc. in Radiography* *🔘 B.Sc. in Anaesthesia Technology* *🔘 B.Sc. in Clinical Neurophysiology Technology* *🔲 യോഗ്യത:* പ്ലസ്‌ടു സയൻസ് ഗ്രൂപ്പ് *🔲 പ്രവേശനം:* എൻട്രൻസ് പരീക്ഷ വഴി *🔲 ഫീസ്:* _☑️ Bsc നഴ്സിംഗ്:_ Rs. 57,120 For SC/ST : Rs. 42,120/- _☑️ മറ്റു പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് :_ Rs. 29,390/ *🔲അപേക്ഷിക്കേണ്ട അവസാന തീയതി:* 25/04/2021 *🔲എന്ട്രന്സ് പരീക്ഷ:* 18//7/2021 *🔲റിസൾട്ട്:* 22/07/2021 *🔲അപേക്ഷ ഫീസ്:* 1000 (ജനറൽ) 750 (SC/ST) PWD വിഭാഗത്തിന് ഫീസില്ല. *🔲അഡ്മിഷൻ നോട്ടിഫിക്കേഷൻ ഡൗണ്ലോഡ് ചെയ്യാം:* https://bit.ly/32fHbzv *🔲അഡ്മിഷൻ പ്രോസ്പെക്റ്റസ് ഡൗണ്ലോഡ് ചെയ്യാം:* https://bit.ly/3ar3Cq3 *🔲കൂടുതൽ വിവരങ്ങൾക്ക്:* https://bit.ly/3a4p5or _Martin Jose_ _https://wa.me/919447443357_ _(Career Councillor)_


Information


*📣KSRTC ഡിപ്പോകളിലെയും, ഓപ്പറേറ്റിംഗ് സെൻറ റിലേയും നമ്പേഴ്സ് *കോവിഡ് കാല സമയമാറ്റം ഉള്ളതിനാൽ ദീർഘ ദൂര യാത്രയ്ക്കു മുമ്പ്, ബസുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് KSRTC ഡിപ്പോകളിൽ വിളിച്ചന്വേഷിക്കുക.* 👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽 *1 അടൂർ - 04734-224764* *2 ആലപ്പുഴ - 0477-2252501* *3 ആലുവ - 0484-2624242* *4 ആനയറ - 0471-2743400* *5 അങ്കമാലി - 0484-2453050* *6 ആര്യനാട് - 0472-2853900* *7 ആര്യങ്കാവ് 0475-2211300* *8 ആറ്റിങ്ങൽ - 0470-2622202* *9 ബാംഗ്ലൂർ സാറ്റലൈറ്റ് 0802-6756666* *10 ചടയമംഗലം 0474-2476200* *11 ചാലക്കുടി - 0480-2701638* *12 ചങ്ങനാശ്ശേരി 0481-2420245* *13 ചാത്തന്നൂർ - 0474-2592900* *14 ചെങ്ങന്നൂർ - 0479-2452352* *15 ചേർത്തല - 0478-2812582* *16 ചിറ്റൂർ- 04923-227488* *17 കോയമ്പത്തൂർ 0422-2521614 18 ഇടത്വ 0477-2215400* *19 ഈരാറ്റുപേട്ട - 0482-2272230* *20 എറണാകുളം 0484-2372033., വൈറ്റില HUB - 0484-2301161* *21 എരുമേലി - 04828-212345* *22 എടപ്പാൾ -0494-2699751* *23 ഗുരുവായൂർ - 0487-2556450* *24 ഹരിപ്പാട് - 0479-2412620* *25 ഇരിങ്ങാലക്കുട 0480-2823990* *26 കൽപ്പറ്റ - 04936-202611* *27 കാഞ്ഞങ്ങാട്- 0467-2200055* *28 കണിയാപുരം - 0471-2752533* *29 കണ്ണൂർ - 0497-2707777* *30 കരുനാഗപ്പള്ളി - 0476-2620466* *31 കാസർഗോഡ് - 04994-230677* *32 കാട്ടാക്കട - 0471-2290381* *33 കട്ടപ്പന - 04868-252333* *34 കായംകുളം - 0479-2442022* *35 കിളിമാനൂർ - 0470-2672217* *36 കൊടുങ്ങല്ലൂർ 0480-2803155* *37 കൊല്ലം - 0474-2752008* *38 കോന്നി 0468-2244555* *39 കൂത്താട്ടുകുളം 0485-2253444* *40 കോതമംഗലം - 0485-2862202* *41 കൊട്ടാരക്കര - 0474-2452622* *42 കോട്ടയം - 0481-2562908* *43 കോഴിക്കോട് - 0495-2723796* *44 കുളത്തുപ്പുഴ - 0475-2318777* *45 കുമളി - 04869-224242* *46 മാള -0480-2890438* *47 മലപ്പുറം - 0483-2734950* *48 മല്ലപ്പള്ളി - 0469-2785080* *49 മാനന്തവാടി - 04935-240640* *50 മണ്ണാർക്കാട് - 04924-225150* *51 മാവേലിക്കര 0479-2302282* *52 മൂലമറ്റം - 04862-252045* *53 മൂവാറ്റുപുഴ - 0485-2832321* *54 മൂന്നാർ - 04865-230201* *55 മഞ്ചേരി -0483-2764950* *56 നെടുമങ്ങാട്* *0472-2812235* *57 നെടുംകണ്ടം 04868-234533* *58 നെയ്യാറ്റിൻകര 0471-2222243* *59 നിലമ്പൂർ - 04931-223929* *60 നോർത്ത് പറവൂർ 0484-2442373* *61 പാലാ - 04822-212250* *62 പാലക്കാട്‌ - 0491-2520098* *63 പാലോട് 0472-2840259* *64 പമ്പ - 04735-203445* *65പന്തളം - 04734-255800* *66 പാപ്പനംകോട്- 0471-2494002* *67 പാറശ്ശാല- 0471-2202058* *68 പത്തനംതിട്ട - 0468-2222366* *69 പത്തനാപുരം 0475-2354010* *70 പയ്യന്നൂർ - 04985-203062* *71 പെരിന്തൽമണ്ണ 04933-227342* *72 പേരൂർക്കട - 0471-2433683* *73 പെരുമ്പാവൂർ - 0484-2523416* *74 പിറവം - 0485-2265533* *75 പൊൻകുന്നം - 04828-221333* *76-പൊന്നാനി - 0494-2666396* *77 പൂവാർ -0471-2214047* *78 പുനലൂർ 0475-2222626* *79 പുതുക്കാട് - 0480-2751648* *80 റാന്നി -04735-225253* *81സുൽത്താൻ ബത്തേരി 04936-220217* *82തലശ്ശേരി 0490-2343333* *83 താമരശ്ശേരി 0495-2222217* *84 തിരുവല്ല 0469-2602945* *85 തിരുവമ്പാടി 0495-2254500* *86തൊടുപുഴ 04862-222388* *87 തൊട്ടിൽപ്പാലം 0496-2566200* *88 തൃശൂർ 0487-2421150* *89 TVMസെൻട്രൽ 0471-2323886* *90TVM സിറ്റി 0471-2575495* *91 തിരൂർ 0494-2431409 92വടകര 0496-2523377* *93 വടക്കൻഞ്ചേരി 0492-2255001* *94 വൈക്കം 04829-231210* *95 വെള്ളനാട് 0472-2884686* *96വെഞ്ഞാറംമൂട് 0472-2874141* *97 വികാസ് ഭവൻ 0471-2307890* *98 വിതുര 0472-2858686* *99 വിഴിഞ്ഞം 0471-2481365* *100 വെള്ളറട 0471 2242029* *101 വളാഞ്ചേരി 0494 2646434*


Please wait...