പ്രിയരെമണിക്കടവിൻ്റെ അഭിമാനസതംഭങ്ങളായി നിലകൊള്ളുന്ന സെൻ്റ് തോമസ് ഹൈസ്കൂൾ ഹയർ സെക്കൻ്ററി സ്കൂളുകൾ തുടർച്ചയായി തലശ്ശേരി വിദ്യാഭ്യാസ ഏജൻസിയുടെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹമായിയിരിക്കുന്നു. മറ്റു പല സ്കൂളുകളെയും പുറകിലാക്കി, പഠനം ,പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനമാണ് തുടർച്ചയായി 2015 മുതൽ ഹൈസ്കൂളിനും 2023 മുതൽ ഹയർ സെക്കൻ്ററിക്കും ഈ അവാർഡിന് അർഹത ലഭിച്ചത് .മലയോര ഗ്രാമമായ മണിക്കടവിൻ്റെ വളർച്ചയ്ക്കും ,സാംസ്കാരിക ഉന്നതിക്കും ഈ സ്കൂളുകൾ നൽകിയ സംഭാവനകൾ ,നമ്മുടെ തലമുറകൾ നേടിയ നേട്ടങ്ങൾ ഇവയ്ക്കെല്ലാം ഈ സ്കൂളും അധ്യാപക രക്ഷകർത്താക്കളും നല്കിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും എന്ന് ഉറപ്പാണ്.കൂടാതെ ഇത്തവണ രണ്ട് അധ്യാപകർ കൂടി അവാർഡ് ലഭിച്ചു എന്നത് ഇത്തവണ അവാർഡിൻ്റെ തിളക്കം ഒരു മാറ്റുകൂടി വർദ്ധിച്ചിരിക്കുന്നു. മണിക്കടവിൽ പഠിച്ച്, മണിക്കടവിൽ പഠിപ്പിച്ച് മണിക്കടവിൻ്റെ സ്വന്തമായ രണ്ട് അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന ഈ അവാർഡ് നമ്മുടെ സ്കൂളിനും നാടിനും ഒത്തിരി സന്തോഷം പകരുന്നതാണ് .ഈ അവാർഡ് നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച് പ്രധാന അധ്യാപകർ, അധ്യാപകർ, അനധ്യാപകർ ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മനേജ്‌മെൻ്റ് എന്നിവർക്ക് അഭിനന്ദനങ്ങൾ💐