നീലക്കുറിഞ്ഞികൾ പൂക്കുന്ന കാഞ്ഞിരക്കൊല്ലി, ശിലകളിൽ തലതല്ലിച്ചിതറി തുള്ളിയോടുന്ന അളകാപുരി, മലനിരകൾക്ക് പച്ചക്കുട പിടിക്കുന്നവൻമരങ്ങൾ, ഇലഞ്ഞിപ്പൂവിൻ്റെ നറുമണവുമായ് എത്തുന്ന കിഴക്കൻ കാറ്റ് മുത്തമിടുന്ന സെൻ്റ്.തോമസ് ദേവാലയത്തിന് ചാരെ, ഗ്രാമ സന്ധ്യയുടെ ചേലൊത്ത കാഴ്ചയ്ക്ക് വെൺമേഘം ചിറകൊതുക്കിയ നീലാകാശത്തിന് താഴെ, വെള്ളിനിലാവിനെ താലോലിക്കുന്ന നിശയുടെ മൗനമകറ്റിയ കളിയരങ്ങിലെ ആരവം, പകലിനെ വെല്ലുന്ന പാൽനിലാ പുഞ്ചിരി വെട്ടം കൊളിത്തിയ സ്റ്റേഡിയത്തിൽ, കൈപ്പന്തുകളിയുടെ കൊടിയേറ്റത്തിന് ഇനി വെറും മൂന്ന് നാളുകൾ മാത്രം. കടലലറും, തിരയിളകും കരഘോഷങ്ങൾ ആരവമാകും ഇവിടെ, കായിക പ്രേമികളുടെ ഒരേ സ്വരം " *പൂരം കൊടിയേറാനായി മക്കളേ*..... *മണിക്കടവിൽ* *പൊടിപാറും* ... "
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login