മണിക്കടവുകാരൻ Download Androrid App

മണിക്കടവ് വോളി - 2024

Date : 17/01/2024

*പ്രിയരെ* വോളിബോളിനെ നെഞ്ചിലേറ്റിയ കുടിയേറ്റ ജനതയുടേയും പിൻതലമുറയുടേയും മനസ്സിലേക്ക് കുളിർമഴ പെയ്ത അനുഭവമായി *വോയ്സ് ഓഫ് മണിക്കടവിൻ്റെ* നേതൃത്വത്തിൽ സംഘടിപ്പിച്ച *മണിക്കടവ് വോളി - 2024* മികച്ച നാല് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആദ്യദിനം മുതൽ കായിക പ്രേമികളുടെ കടന്നുവരവ് അഭൂതപൂർവ്വമായിരുന്നു, അദ്യദിനം ഇന്ത്യൻ ആർമി - കേരളാ പോലീസ് ടീമുകളുടെ കളിയിൽ കേരളാ പോലീസിൻ്റെ എറിൻ വർഗ്ഗീസ്, സുനിൽ സുജിത്ത്, ജിബിൻ എന്നിവർ മികച്ച ഫോം കണ്ടെത്തിയ കളിയിൽ ഇന്ത്യൻ ആർമ്മിയുടെ അമാനുള്ളയ്ക്ക് ഫോം തീരെ കണ്ടെത്തനാകാതെ പോയി, അമൽ തോമസും, അരുൺ ചമ്പക്കുളവുമാണ്, ഗൈമിനെ നാല് സെറ്റിലേക്കും, ഒപ്പത്തിനൊപ്പവും പിടിച്ചു നിർത്തിയത്.ആദ്യ ദിനം ശരാശരിയായിരുന്നെങ്കിൽ, രണ്ടാം ദിനം കെ എസ് ഇ ബി - ഇന്ത്യൻ എയർഫോഴ്സ് മികച്ച മത്സരമായി, അൻസാബും, മുജീബും അനു ജയിംസും ഷോണും കളം നിറഞ്ഞ് കളിച്ചകളിയിൽ അഭിഷേകും, ഷമീം, അതുൽ, വികാസ് ഖാൻ എന്നിവർ എതിർചേരിയിലും കളം നിറഞ്ഞപ്പോൾ നാല് സെറ്റ് നീണ്ട മികച്ച ഒരു മത്സരം വോളിബോൾ പ്രേമികൾക്ക് ലഭിച്ചു.ഫൈനൽ ദിനം: സാധാരണ ഗതിയിൽ ഫൈനൽ മത്സരങ്ങൾ 90% വും മികച്ചതാകാറില്ല, മണിക്കടവിനെ സംബന്ധിച്ച് കഴിഞ്ഞ തവണയും ഇത്തവണയും ടൂർണ്ണമെൻറുകളിലെ ഏറ്റവും മികച്ച മത്സരമായി മണിക്കടവ് വോളി - 2024, കേരളാ പോലീസും, കെ എസ് ഇ ബി യും മൈതാനം റിറഞ്ഞു കളിച്ചപ്പോൾ അദ്യ രണ്ട്സൈറ്റുകൾ കേരളാ പോലീസ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേടിയപ്പോൾ മൂന്നാം സെറ്റിൽ കേരളാ പോലീസ് താരങ്ങൾ റഫറിയുമായി തർക്കിച്ച് കാണികളുടെ പിന്തുണ നഷ്ടപ്പെടുത്തിയ അടുത്ത രണ്ടു സെറ്റുകൾ ഒപ്പത്തിനൊപ്പം പോരാടി കാണികളുടെ അർപ്പുവിളികളോടെ കെ എസ് ഇ ബി നേടി.നിർണ്ണായകമായ അഞ്ചാം സെറ്റിൽ 10-13 ൽ കേരളാ പോലീസ് മുന്നിട്ട് നിൽക്കവേ ക്യപ്റ്റൻ ജിബിൻ്റെ രണ്ട് ഷോട്ടുകൾ പുറത്തേയ്ക്ക് പോയി മൂന്നാമത്തെ ഷോട്ട് എറിനും കളഞ്ഞതോടെ മത്സരം ആവേശകൊടുമുടിയിലെത്തി, ഓടിയും പറന്നും ഇരു ടീമുകളും അവസാന നിമിഷം വരെ പോരാടി അന്തിമ വിജയം കെ എസ് ഇ ബി യ്ക്ക്, *മണിക്കടവ് വോളിയുടെ ചരിത്ര ജനസാഗരം പൊട്ടിത്തെറിച്ച നിമിഷം ആർപ്പുവിളികൾ ആരവങ്ങളായി, ചരിത്ര നിമിഷം, കപ്പുയർത്തി കെഎസ്ഇബി.* *ഷാജി എന്ന കൊച്ചേട്ടൻ്റെ കമൻ്ററി* കളിയുടെ അവേശം ഒട്ടും ചോരതെ കാണികളി കളിയുടെ ആഴങ്ങളിലേക്കും കളിക്കാരെയും ടീമുകളെയും ആത്മവിശ്വാസത്തിലേക്കും എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു എന്നത് എടുത്തു പറയണം. ഒരു ടൂർണ്ണമെൻ്റിൻ്റെ വിജയം മികച്ചകമൻ്ററിയാണ്, അത് ഭംഗിയായി കൊച്ചേട്ടൻ നിർവ്വഹിച്ചു.മികച്ച കോർട്ടും, സംഘാടനവും കൊണ്ട് ടൂർണ്ണമെൻ്റ് കാണികൾക്കും ടീമുകൾക്കും ഒരേ പൊലെ കളിയെ ആസ്വദിക്കാൻ സാധിച്ചു, പൗരാവലിയുടെയും, വിവിധ അസോസിയേഷനുകളുടെയും, കൂട്ടായ്മകളുടെയും, വ്യാപാരി-ടാക്സി തൊഴിലാളികയുടെയും സഹകരണവും, പ്രയ്ത്നവുമാണ് ഈ ടൂർണ്ണമെൻ്റിൻ്റെ വിജയം.ഇത് മണിക്കടവ് എന്ന കുടിയേറ്റ ഭൂമിയുടെ വിജയമാണ്.മണിക്കടവിൻ്റെ കൂട്ടായ്മയുടെ വിജയമാണ് .വർഷങ്ങളായി പ്രവാസികളായ മണിക്കടവിൻ്റെ മക്കളും നാട്ടുകാരും പിറന്നു വീണ,വളർന്നു വന്ന നാടിനോട് കാണിക്കുന്ന സ്നേഹവും കരുതലും വരും വർഷങ്ങളിലും മികച്ച പ്രവർത്തനങ്ങൾ നടപ്പാക്കാൻ പ്രചോദനമാണ് ഈ ടൂർണ്ണമെൻറ് . *നാടിൻ്റെ ഐക്യവും സ്നേഹവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകട്ടെ എന്ന് ആശംസിക്കുന്നു*































Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com