മണിക്കടവുകാരൻ Download Androrid App

കല്പന ടാക്കിസ് തിരിച്ചു വരുന്നു

Date : 14/07/2025

*കൽപ്പന ടാക്കിസ് ഇനി മാജിക് ഫ്രെയിം കൽപ്പന* *സാങ്കേതിക തനിമയുടെ അകമ്പടിയോടെ* *ഇടവേളകൾക്കൊടുവിൽ ഇരിട്ടിയിൽ പുതിയ സിനിമ തിയറ്റർഒരുങ്ങുന്നു* ഇരിട്ടി: മലയോര മേഖലയിലെ സിനിമാപ്രേമികൾക്ക് സന്തോഷ വാർത്ത. ഇരിട്ടിയിലെ ആദ്യകാല സിനിമാ ടാക്കീസായ കീഴൂർ ഇരിട്ടി കൽപ്പന ടാക്കീസ് അത്യാധുനിക തിയ്യറ്റർ സാങ്കേതിക തികവോടെ സിനിമാകാഴ്ച്ചയുടെ വസന്തമൊരുക്കാൻ അണിഞ്ഞൊരുങ്ങുന്നു.സുപ്രസിദ്ധ സിനിമാ നിർമ്മാതാവും കേരളത്തിനകത്തും പുറത്തുമായി നിരവധി സിനിമാ തിയ്യേറ്റർ ഗ്രൂപ്പ് ഉടമയുമായ ഏറണാ കുളം സ്വദേശി ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിം എന്ന കമ്പനിയാണ് ഇരിട്ടി കൽപ്പന തിയേറ്ററും ഏറ്റെടുത്ത് തിയ്യറ്റർ കോപ്ലക്സ് ആരംഭിക്കുന്നത്. ഒരു കാലത്ത് മലയോര മേഖലയിലെ സിനിമാ പ്രേമികളുടെ സിരാകേന്ദ്രമായിരുന്നജില്ലയിലെ പ്രധാന വാണിജ്യ പട്ടണമായ ഇരിട്ടിയിൽ ന്യൂ ഇന്ത്യ, ന്യൂ ഇന്ത്യ പാരഡൈസ്, കൽപ്പന, ശ്രീകൃഷ്ണ എന്നിങ്ങനെ 4 ടാക്കീസുകളാണ് ഉണ്ടായിരുന്നത്. പലവിധ കാരണങ്ങളാൽ വർഷങ്ങൾക്ക് മുൻപ് പ്രദർശനങ്ങൾ നിലച്ച 4തിയറ്ററുകൾക്ക് പകരമായാണ്മാജിക് ഫ്രെയിം സിനിമാകമ്പനിയുടെ നേതൃത്വത്തിൽ അത്യാധുനിക സാങ്കേതിക നിലവാരത്തിലുള്ള രണ്ട് സിനിമാ തിയറ്റർ ഉൾപ്പെടുന്ന തിയ്യറ്റർ കോപ്ലക്സ് ഇരിട്ടിയിൽ ഒരുങ്ങുന്നത്. മാജിക് ഫ്രെയിം കൽപ്പന 1, മാജിക് ഫ്രെയിം കൽപ്പന 2 എന്നിങ്ങനെരണ്ട് സ്ക്രീനുകളിലായാണ് രണ്ട് തിയ്യറ്റർ കാണികൾക്കായി പൂർത്തിയായി വരുന്നത്. കൽപ്പന 1 ൽ ഡോൾബി അറ്റ്മോസ് ഡിആർ.കെ സംവിധാനത്തോടെ 230 പേർക്കുള്ള സീറ്റും കൽപ്പന 2ൽ 120 പേർക്കുള്ള ഡോൾബി സംവിധാനത്തോടെയുള്ള തിയ്യറ്ററുകളാണ് പൂർത്തിയായി വരുന്നത്.1978 ലാണ് ഇരിട്ടി കീഴൂരിൽ കൽപ്പന ടാക്കീസ് എന്ന പേരിൽസി.ക്ലാസ് കാറ്റഗറിയിൽ ഓല മേഞ്ഞ ടാക്കീസ് ആരംഭിക്കുന്നത്. വളള്യാട് പുതിയ വീട്ടിൽ പി.എം.കുഞ്ഞനന്തൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് കൽപ്പന ടാക്കീസ് ആരംഭിച്ചത് ആദ്യം പ്രദർശിപ്പിച്ചത് "തോൽക്കാൻ എനിക്ക് മനസ്സില്ല " എന്ന സിനിമയായിരുന്നു.തച്ചോളി അമ്പു, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ആവനാഴി, ചിത്രം, ഏയ് ഓട്ടോ,വന്ദനം, ദൃശ്യം, പുലിമുരുകൻ, സർഗ്ഗം, ഉള്ളടക്കം, തുടങ്ങി എത്രയെത്ര സിനിമകളാണ് കൽപ്പനയുടെ സ്ക്രീനിലൂടെ കാണികൾ കയ്യടിച്ചും വിസിൽ മുഴക്കിയും ആർത്തുവിളിച്ചും ആവേശത്തോടെ കണ്ടത്.1988 മുതൽ പി.എം.കുഞ്ഞനന്തൻ്റെ മകൻ മോഹനൻ ആണ് കൽപ്പന ടാക്കീസിൻ്റെ മാനേജിംങ്ങ് ഡയറക്ടറായി ചുമതലയേറ്റത്.തുടർന്ന് 2005ൽ പഴയ ടാക്കീസ് പുന:ക്രമീകരിച്ച് പുതിയ സംവിധാന ത്തോടെ കൽപ്പന തിയ്യറ്റർ എന്ന പേരിൽ നവീകരിച്ച തിയ്യറ്റർ പ്രവർത്തനം തുടങ്ങി ദിലിപിൻ്റെ കൊച്ചി രാജാവ് ആയിരുന്നു രൂപമാറ്റം വരുത്തിയ കൽപ്പന തിയ്യറ്ററിലെ ആദ്യ സിനിമ.മോഹൻലാലിൻ്റെ പുലിമുരുകൻ എന്ന സിനിമയായിരുന്നു കൽപ്പന തിയ്യറ്ററിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച ചലചിത്രം 125 ദിവസമാണ് ഈ സിനിമ കൽപ്പനയിൽ ഉത്സവ തിമിർപ്പോടെ ജനങ്ങൾക്കായി പ്രദർശിപ്പിച്ചത്. ഈ തിയറ്ററിൽ പ്രദർശിപ്പിച്ച അവസാന സിനിമയും ഇതു തന്നെയാ യിരുന്നു. സിനിമ പ്രദർശനം നടന്നു വരുന്നതിനിടെയാണ് കൊവിഡ് മഹാമാ രിയെ തുടർന്നുള്ള അടച്ചുപൂട്ടലിൽ ടാക്കീസിനും താഴു വീഴുകയായിരുന്നു.മോഹൻലാലിൻ്റെ ചിത്രം,ദൃശ്യം, ഏയ് ഓട്ടോ വിഷ്ണുലോകം,വിനീതിൻ്റെ സർഗ്ഗം, മമ്മൂട്ടി യുടെ ആവനാഴി, എന്നീ സിനിമകളും ഒരു മാസത്തിലധികം പ്രദർശിപ്പിച്ച് കൽപ്പനടാക്കീസിൽ പ്രദർശനവിജയം നേടിയ സിനിമകളാണ്കൊവിഡ് മഹാമാരിക്കു ശേഷം പിന്നീട് 2020ൽ തിയ്യറ്റർപുതുക്കി പണിയാനുള്ള നീക്കമാരംഭിച്ചെങ്കിലും പലവിധ സാങ്കേതിക കാരണങ്ങളാൽ നിർമ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിം കമ്പനിയുമായി ധാരണയുണ്ടാക്കിയതിനു ശേഷമാണ് മാജിക് ഫ്രെയിം കൽപ്പന എന്ന പേരിൽ പുതിയ തിയ്യറ്റർ അനുഭവത്തിൻ്റെ അമ്പരിപ്പിക്കുന്നസാങ്കേതിക തികവിൻ്റെ അകമ്പടിയോടെ പഴയ കൽപ്പന പുതിയ ഭാവത്തിലും രൂപത്തിലും ജനങ്ങൾക്കായി അണിഞ്ഞൊരുങ്ങുന്നത്.എറ്റവും നൂതനമായ ദൃശ്യ-ശബ്ദ സാങ്കേതിക സംവിധാനം, വ്യത്യസ്തതയാർന്ന ഇരിപ്പിടങ്ങൾ എന്നിവ പുതിയ കൽപ്പന തിയറ്ററിൻ്റെ പ്രത്യേക തയാണ്.വിശാലമായ വാഹന പാർക്കിംങ്ങ് സൗകര്യം, കഫ്റ്റേരിയ, ബേബി കോർണർ, എന്നിവയും മാജിക് ഫ്രെയിം കൽപ്പനയുടെ പ്രത്യേക തയാണ്. ദ്രുത്രഗതിയിൽനിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച് ഓണത്തിന് മുൻപ് പ്രദർശനം ആരംഭിക്കാനാണ് തീരുമാനമെന്ന് തിയറ്റർ ഉടമകൾ അറിയിച്ചു *തയ്യാറാക്കിയത്: സന്തോഷ് കോയിറ്റി, ഇരിട്ടി (കണ്ണൂർ)*



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com