തലശ്ശേരി അതിരൂപതയിൽ 3 ഫൊറോന കൂടി തലശ്ശേരി അതിരൂപതയിൽ കാ സർകോട് ജില്ലയിലും കണ്ണൂർ ജി ല്ലയിലുമായി പുതിയ 3 ഫൊറോ നകൾ കൂടി സ്ഥാപിക്കുന്നു. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, നെല്ലിക്കാംപൊയിൽ ഫൊറോന കളെ വിഭജിച്ചാണ് പുതിയ ഫൊ റോനകൾ ആർച്ച് ബിഷപ് മാർ. ജോസഫ് പാംപ്ലാനി സ്ഥാപിക്കു ന്നത്. കാസർകോട് സെന്റ് ജോസ ഫ്സ് ദേവാലയം കേന്ദ്രമായി കാ സർകോട്, ബദിയടുക്ക, പെർള, മുള്ളേരിയ, പൊയിനാച്ചി, ഹോ സങ്കടി, ദേലംപാടി, കുമ്പള ഇടവ കകളെ ഉൾപ്പെടുത്തിയാണ് കാ സർകോട് ഫൊറോന. സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോർജ് വള്ളിമല ആയിരിക്കും ആദ്യ വികാരി. മാലോം സെന്റ് ജോർജ് പള്ളി കേന്ദ്രമാക്കിയാണ് മാലോം ഫൊ റോന സ്ഥാപിക്കുന്നത്. മാലോം, കൊന്നക്കാട്, പറമ്പ, നാട്ടക്കൽ, പുഞ്ച, അതിരുമാവ് എന്നീ ഇട വക പള്ളികളും ആനമഞ്ഞൾ, ദർ കാസ്, മാലോം ടൗൺ, അത്തി യെടുക്കം, വട്ടക്കയം എന്നീ കുരി ശുപള്ളികളും മാലോം ഫൊറോ നയിൽ ഉൾപ്പെടും. മാലോം സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസഫ് വാരണത്ത് ഫൊ റോന വികാരിയാവും. കണ്ണൂർ ജില്ലയിൽ മണിക്കടവ് ഫൊറോനയാണ് പുതുതായി രൂ പം കൊള്ളുന്നത്. മണിക്കടവ്, കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, കാലാങ്കി, മാട്ടറ, ആന, മണി പ്പാറ, മുണ്ടാനൂർ, എന്നീ ഇടവക കളും വട്ടിയാന്തോട്, വെങ്ങലോട് എന്നീ കുരിശുപള്ളികളും മണി ക്കടവ് ഫൊറോനയിൽ ഉൾപ്പെ മണിക്കടവ് സെന്റ് തോമസ് പള്ളി വികാരി ഫാ. പയസ് പടി ഞ്ഞാറെമുറിയിൽ മണിക്കടവ് ഫൊറോനയുടെ വികാരിയായിരിക്ക്കും
![]() |