പ്രിയമുള്ളവരെ നമ്മുടെ വി.വി. ജോൺ ചേട്ടൻ ഇന്ന് വൈകുന്നേരം 4 മണിയോടു കൂടി മണിക്കടവിൽ എത്തിച്ചേർന്നു.ജോണ് ചേട്ടൻ്റെ ഭാര്യയും, രണ്ട് കസിൻസും ഒപ്പമുണ്ടായിരുന്നു. മണിക്കടവിലുള്ള സീനിയർ സിറ്റിസൺസിൻ്റെ ഓഡിറ്റോറിയത്തിലിരു ന്നു നമ്മളുടെ സൗഹൃദസദസ്സ്. ജോണ് ചേട്ടൻ്റെ ആദ്യകാല സുഹൃത്തുക്കളും, നമ്മളുടെ ടീമിൽ പെട്ടവരുമായ 20-ൽ പരം ആളുകൾ സദസ്സിൽ പങ്കാളികളായി. സൗഹൃദസദസ്സിൽ പങ്കെടുത്ത എല്ലാവർക്കും പി.കെ. മാത്യൂ സാർ സ്വാഗതം ആശംസിച്ചു.തുടർന്ന് ജോണ് ചേട്ടൻ തൻ്റെ ചെറുപ്പകാലം തൊട്ടുളള അനുഭവങ്ങൾ ക്ഷെയർചെയ്തു. അതോടൊപ്പം സദസ്സിൽ പങ്കെടുത്ത മുതിർന്നവരെല്ലാം അനുഭവ ക്ഷയറിoഗ് നടത്തി. ചുരുങ്ങിയ സമയം മാത്രമായിരുന്നെങ്കിലും ഒരു പാട് കാര്യങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്. ഇന്നത്തെ മണിക്കടവ് രൂപപ്പെടുത്തി ന് മുൻപ് ഉണ്ടായിരുന്ന സാഹചര്യങ്ങളും, മുൻപുള്ള ആളുകളുടെ കഷ്ടപ്പാടുകളുമെല്ലാം ശരിയായ വിധത്തിൽ ബോധ്യപ്പെടുന്ന ഒരു മനോഹരമായ സദസ്സ്. പങ്കെടുത്തവർ ടോമി സാർ, ജോസ് സാർ നരിമറ്റത്തിൽ, മൈക്കിൾ സാർ, ജോണി സാർ പരയ്ക്കാട്ട്, ,ടി.ഒ.മാത്യു സാർ,പി.കെ മാത്യു സാർ, മുക്തി പ്രകാശ് ചേട്ടൻ, പാണൂച്ചിറ ജോസ് ചേട്ടൻ, കരിമ്പന ജോണിച്ചേട്ടൻ, നാലന്നു കാട്ടിൽ ജോയിച്ചേട്ടൻ, അട്ടയ്ക്കാട്ട് കുര്യൻ ചേട്ടൻ, മണിമലത്തറപ്പിൽ ജോർജ് ചേട്ടൻ, നെടുമല ബാബു ചേട്ടൻ, പുഷ്പക്കുന്നേൽ കുഞ്ഞേട്ടൻ, ചിറയ്ക്കാട്ട് ജോൺസൺ, പനന്താനത്ത് ഷാജൻ അമൽ കുന്നിന്, പ്രോമിസ് മുതുപ്പാക്കൽ, ഷീബ കാഞ്ഞിരത്താംകുന്നേൽ,ജോർജ് ഉണ്ണിയാനിയിൽ
![]() |
![]() |
![]() |
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com