മണിക്കടവുകാരൻ Download Androrid App

മഞ്ഞേരിപ്പാടി ഫ്രണ്ട്സ് കുടുംബക്കൂട്ടായ്മ ഉദ്ഘാടനം

Published: | Last Updated: | Category: Manikkadave

മഞ്ഞേരിപ്പാടി ഫ്രണ്ട്സ് കുടുംബക്കൂട്ടായ്മ ഉദ്ഘാടനം ഒന്നാം വാർഡ് മെമ്പർ ശ്രീ ഒ വി ഷാജു നിർവ്വഹിച്ചു തുടർന്ന് നാട്ടുകാരുടെ നിവേദനവും കൈമാറി, നിവേദനം താഴെ ചേർക്കുന്നു ബഹുമാനപ്പെട്ട ഉളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ ഷാജി ഒഴക്കനാട്ട് സമർപ്പിക്കുന്ന നിവേദനം സബ്: നാടിൻറെ അടിസ്ഥാന വികസനം 70 വർഷത്തിലധികമായി കുടിയറിപാർത്തവരാണ് ഈ ദേശക്കാർ, ഈ ദേശത്ത് ഇന്നും നാടിൻറെ അടിസ്ഥാന സൗകര്യ വികസനം അകലെയാണ്. റോഡ്, പാലം, പൊതുഗതാഗതം, വഴിവിളക്കുകൾ, വോൾട്ടേജ് ക്ഷാമം, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഇനിയും വികസിക്കാനുണ്ട്, ആയതിൽ ബഹുമാനപ്പെട്ട മെമ്പർ താഴെപ്പറയുന്നവരായ ഗ്രാമ, ബ്ലോക്ക്, ജില്ല ,എംഎൽഎ, എംപി പ്രതിനിധികൾ, അതുപോലെ സംസ്ഥാന കേന്ദ്രസർക്കാരുകൾക്കും മുമ്പാകെ നമ്മുടെ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി നാട്ടുകാരുടെ വികസന കാര്യത്തിൽ കൂടുതൽ ശ്രദ്ധയെടുക്കണമെന്ന് വിനയപുരസം അഭ്യർത്ഥിക്കുന്നു.1. മഞ്ഞേരിപ്പാടി - ചപ്പുംകരി റോഡ് പത്തു മീറ്റർ വീതിയുള്ള റോഡും ടാറിഗും കൊണ്ടുവരിക2. പൊതുഗതാഗതത്തിന്റെ ഭാഗമായി കൂടുതൽ സ്വകാര്യ ,കെഎസ്ആർടിസി ബസുകൾ കൊണ്ടുവരിക 3. എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും വഴിവിളക്കുകൾ സ്ഥാപിക്കുക 4.വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോമറുകൾ കൊണ്ടുവരിക 5. പി എച്ച് സിയുടെ സബ് സെൻററും, നാട്ടുകാർ ദൈനംദിനം ബന്ധപ്പെടുന്ന വില്ലേജ് ഓഫീസും കൊണ്ടുവരാൻ ശ്രമിക്കുക തുടങ്ങിയ നാടിൻറെ അടിസ്ഥാന വികസന കാര്യത്തിൽ മുട്ടാവുന്ന വാതിലുകളോക്കെ മുട്ടി നാടിൻറെ വികസനത്തിനായി പരമാവധി ശ്രമിക്കണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു. എന്ന് സ്നേഹത്തോടെ പ്രസിഡണ്ട് 15/02/2026 മഞ്ഞേരിപ്പാടി ഫ്രണ്ട്സ് കുടുംബക്കൂട്ടായ്മ


മഞ്ഞേരിപ്പാടി ഫ്രണ്ട്സ് കുടുംബക്കൂട്ടായ്മ ഉദ്ഘാടനം - Manikkadavu, Kerala news image
മഞ്ഞേരിപ്പാടി ഫ്രണ്ട്സ് കുടുംബക്കൂട്ടായ്മ ഉദ്ഘാടനം - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp