Manikkadave.com മണിക്കടവുകാരൻ


മണിക്കടവ് ഹൈ സ്കൂൾ ഹൈ സ്കൂളിന്റെ സ്ഥലത്തു പണിയുകDate : 07/11/2021

ഹൈസ്കൂൾകെട്ടിടത്തിലെ റൂമുകളുടെ കണക്ക്

Class 8 - 6

Class 9 - 5

Class 10- 5

Staffroom. 2 (gents+ Ladies)

office room - 2 (രണ്ട്റൂമിന്റവലിപ്പംവേണം)

computer Lab. 2

Science Lab. 1

 പുസ്തക സ്റ്റോർ റൂം 1

ലൈബ്രറി ,റീഡിം റൂം 2

Maths Lab. 1

ഭക്ഷണസ്റ്റോർ റൂം 1

ആകെ 28

കൂടാതെ spc അനുവദിച്ചുകിട്ടിയാൽ 3. (മൂന്ന്) റൂം വേണം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഡ്രെസ് മാറാൻ .ഒപ്പം ഒരു ഓഫീസ് റൂമുംപുതിയ സ്കൂൾ പണിയുമ്പോൾ കിച്ച നോടൊപ്പം ഡൈനിംഗ് റൂം നിർബന്ധംടോയിലറ്റ് 35 കുട്ടികൾക്ക് ഒന്നു വീതം 600 കുട്ടികൾക്ക് 17 എണ്ണംടീച്ചേർസിന് 2 എണ്ണംഇതിനു പുറമെ, റാമ്പ് ,കോണിപ്പടിഇതെല്ലാം കൂടി നിർമ്മിക്കാൻ കല്ലു കെട്ടിടം പൊളിച്ചാൽ സാധിക്കുമോ?

 മറ്റു വിവരങ്ങൾ

1. കമ്പ്യൂട്ടർ പരിശീലനം ഒരു കുട്ടിക്ക് ആഴ്ചയിൽ രണ്ട് പീരിയഡ് നിർബന്ധം. അങ്ങിനെയാണങ്കിൽ, 16 ക്ലാസ്സിന് 16 X 2 = 32 പീരിയഡ് കമ്പ്യൂട്ടർ പ്രാക്ടിക്കൽ വേണം.ഒരാഴ്ചയിൽ ആകെ 35 മണിക്കൂർ ബാക്കി 35-32 = 3ഹയർ സെക്കന്ററിയുടെ ലാബും ഹൈസ്കൂളിന്റെ ലാബും ഒന്നുമതിയെങ്കിൽ, ഹൈസ്കൂൾ കുട്ടികളുടെ പരിശീലനം കഴിഞ്ഞാൽ ബാക്കി 3 പീരിയഡാണ് ബാക്കി.ഹയർ സെക്കന്ററി കുട്ടികൾക്ക് ഇത് മതിയോ പരിശീലനം ?

2. പത്താം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയത്തിൽ അൻപത് കുട്ടികൾ ഉണ്ട്.സക്കാർ കണക്കിൽ 2 കുട്ടികൾ മാത്രമേ ഒരേ സമയം ഒരു കമ്പ്യൂട്ടറിൽ പരിശീലനo നടത്താവൂ. ഒരു കുട്ടിയ്ക്ക മാത്രമായി ഒരു കമ്പ്യൂട്ടറാണങ്കിൽ നല്ലത്. അപ്പോൾ കുറഞ്ഞത് 25 കമ്പ്യൂട്ടറും അനുബന്ധ സാമഗ്ര ഹികളും ,40 കുട്ടികൾക്ക് ഇരിക്കുകയും ചെയ്യാൻ രണ്ട് റൂം വലിപ്പമുള്ള കമ്പ്യൂട്ടർ ലാബ് വേണം

3. നമ്മളുടെ സകൂൾ പഴയ സകൂ ളായതുകൊണ്ട് 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ ചേരാം.ഇതിന് പത്താം ക്ലാസ്സിൽ 24 ഗ്രേസ് മാർക്ക് കിട്ടും.40 കുട്ടികളുണ്ടങ്കിൽ 2 കമ്പ്യൂട്ടർ റൂം നിർബന്ധമാണ്. ഇല്ലങ്കിൽ ഇതിന്റെ അംഗീകാരം പോകും .

4.400 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളിൽ 2 കമ്പ്യൂട്ടർ ലാബോ, അല്ലങ്കിൽ 2 റൂം വലിപ്പമുള്ള ലാബോ വേണം

5.സയൻസ് ലാബിൽ ഹൈസ്കൂൾ കുട്ടികളും, ഹയർ സെക്കന്ററി കുട്ടികളും ഒരുപോലെയല്ല പരിശീലനം, അതുപോലെ ഉപകരണങ്ങളും വ്യത്യസ്ഥമാണ്.ഇത് വോ റൊരു സെക്ഷനാണ്.ഹയർ സെക്കന്ററിയുടെ ക്ലാസ്സ് നടക്കുമ്പോൾ, ഹയർ സെക്കന്ററിയുടെ രണ്ടാം നിലയിലുള്ള ലാബിലേക്ക് ഹൈസ്കൂൾ ടീച്ചർ കുട്ടികളെ കൂട്ടി പോകൽ നടക്കുമോ?അപ്പോൾ ഹൈസ്കൂളിന് സ്വന്തമായി ലാബു വേണ്ടെ .?

6. നിങ്ങളുടെ അറിവിൽ രണ്ട് വിംഗായി പ്രവർത്തിക്കുന്ന ഹയർ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും ഒറ്റ കമ്പ്യൂട്ടർ ലാബും ,ഒറ്റ സയൻസ് ലാബും ഉള്ളത് അറിയാമോ?

Please login to add comments.

amal
 പ്രിയപ്പെട്ടവരെ., 

മണിക്കടവിന്റെ അഭിമാനമായ, ഒരുപാടൊരുപാട് ജീവിതങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക ഘടകം ആയിരുന്ന,ഒരോ തലമുറക്കും വരും തലമുറകളിലേക്കുള്ള പ്രതീക്ഷയായ, മണിക്കടവിന്റെ സ്വപ്നങ്ങൾക്ക് നിറം കൊടുത്ത സെന്റ് തോമസ് ഹൈ സ്കൂളിന് വേണ്ടി നിർമ്മിക്കാൻ പദ്ധതി ഇട്ടിട്ടുള്ളതായി മാനേജ്മെന്റ് അറിയിച്ചിട്ടുള്ള പുതിയ കെട്ടിട നിർമ്മാണം അഭിപ്രായ ഭിന്നതകൾ വളർന്ന് ഒരു സാമൂഹിക വിഷയം എന്ന തലത്തിലേക്ക് മാറിയിട്ടുള്ള സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്..

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അടക്കം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പല തരത്തിൽ ഉള്ള അഭിപ്രായങ്ങൾ പങ്ക് വച്ചു കഴിഞ്ഞിട്ടുണ്ട്..എന്നിരുന്നാലും ഇന്നലെ, 17.07.21ന്, ആണ് മാനേജ്മെന്റ് ഭാഗത്ത്‌ നിന്ന് നിർമ്മാണ പ്രവർത്തികളെ കുറിച്ചുള്ള ഏകദേശ പദ്ധതി മണിക്കടവ് സമൂഹത്തിന് കിട്ടിയത്..

ആ പദ്ധതിയിൽ സ്കൂൾ നിർമ്മാണം,ഇപ്പോൾ സ്കൂൾ ഇരിക്കുന്ന കരിങ്കൽ കെട്ടിടം പൊളിച്ചു മാറ്റി പണിയണം എന്നും അതിന് ആവശ്യമായ തുകയുടെ പകുതി സാമ്പത്തിക ഭാരം മണിക്കടവ് ജനങ്ങൾ വഹിക്കണം എന്നും നിലവിലെ UP സ്കൂൾ ഗ്രൗണ്ട് മിനി സ്റ്റേഡിയം ആക്കി മാറ്റുമെന്നും നിലവിലെ ഹൈ സ്കൂൾ ഗ്രൗണ്ട് പലവിധ ഗെയിംസുകൾക്കായി മാറ്റി വക്കും എന്നുമാണ് പറഞ്ഞിരിക്കുന്നത്..

ഈ കൊറോണ മഹാമാരി കാലത്ത്, സന്നദ്ധ സംഘടനകളും മറ്റ് സംവിധാനങ്ങളും ഒക്കെ കൊടുക്കുന്ന ഭക്ഷ്യ കിറ്റുകളിലൂടെയും മറ്റ്‌ സേവനങ്ങളിലൂടെയും ഒക്കെ ജീവിതം മുൻപോട്ട് കൊണ്ട് പോകുന്ന, സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടുന്ന,മണിക്കടവിൽ തന്നെ പഠിക്കുന്ന 100 ൽ കൂടുതൽ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ പഠന സാമഗ്രികൾ മേടിക്കുന്നതിനു പോലും സാധിക്കില്ല എന്ന സാഹചര്യം ഉണ്ടായിരുന്ന,മണിക്കടവിലെ 75% ആളുകളും ദരിദ്രരോ മധ്യ വർഗ്ഗമോ ആയ സാഹചര്യം ഉള്ളപ്പോൾ ഏകദേശം ഒരു കോടിയോളം വരുന്ന സാമ്പത്തിക ഭാരം ഈ ജനതയുടെ മേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സംഘടനക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല..

അത് പോലെ തന്നെ, നാളെകളിൽ സംസ്ഥാന മീറ്റുകൾക്കടക്കം ആതിഥ്യമരുളേണ്ട, വരും തലമുറകളിൽ പലരുടെയും ജീവിത വിജയഹേതുവായി മാറേണ്ട, മണിക്കടവ് നാടിന്റെ യശസ്സ് ഉയർത്തുന്നതിൽ പങ്ക് വഹിക്കേണ്ട, മണിക്കടവിന്റെയും മണിക്കടവിൽ പഠിക്കുന്നവരുടെയും സാമൂഹിക സാംസ്ക്കാരിക ആരോഗ്യ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കേണ്ടതുമായ നമ്മുടെ ഗ്രൗണ്ട് പരമാവധി വലിപ്പം കൂട്ടുന്നതിന് ഉതകുന്ന രീതിയിൽ, മീറ്ററുകളുടെ അളവുകൾക്കപ്പുറം ഒരിത്തിരി കൂടി സ്ഥലം ഉണ്ടെങ്കിൽ അത് നല്ലതേ വരുത്തൂ എന്നുള്ള കാഴ്‌ചപ്പാടിൽ, ഇപ്പോൾ ഉള്ളതിലും സൗകര്യമുള്ള ഗ്രൗണ്ട് ആയി നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്..നിലവിൽ ഹൈ സ്കൂളിനായി ഉള്ള ഗ്രൗണ്ട് ഗെയിംസ് നായി ശ്രദ്ധ ചെലുത്തും എന്ന് പറയുന്നത് സ്വാഗതം ചെയ്യുകയും ചെയ്യുന്നു..

പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിക്കുന്ന സാഹചര്യത്തിൽ ദൂര വ്യാപക നേട്ടങ്ങൾ കണ്ടു കൊണ്ട് തന്നെ, ദീർഘവീക്ഷണത്തോടു കൂടി തന്നെ ചെയ്യണം, അടുത്തടുത്ത നാളെകളിൽ അതുമായി ബന്ധപ്പെട്ട് മറ്റൊരു നിർമ്മാണം ഉണ്ടാവേണ്ട സാഹചര്യം ഉണ്ടാവുന്നത് ബുദ്ധിമുട്ട് മാത്രമേ എല്ലാവർക്കും ഉണ്ടാക്കുകയുള്ളൂ എന്നും മനസ്സിലാക്കുന്നു..

ആയത് കൊണ്ട്., 
ഗ്രൗണ്ട് ഏറ്റവും നന്നായി പരിപാലിച്ചു കൊണ്ട്, 16 ക്ലാസ്സ്‌ മുറികൾ അടങ്ങുന്ന 22 മുറികൾ എന്ന തലത്തിൽ അല്ലാതെ ഗവണ്മെന്റ് നിർദ്ദേശിക്കുന്ന, നമ്മുടെ കുട്ടികൾക്ക് നേട്ടങ്ങൾ ഉണ്ടാവാൻ ഉള്ള ചെറിയ സാധ്യതകൾ പോലും പരിഗണിച്ചുള്ള എല്ലാ സൗകര്യങ്ങളും ഉള്ള ഒരു കെട്ടിട സമുച്ചയം, അതിന് ഏറ്റവും അനുയോജ്യമായ സ്ഥലത്ത്, സാമ്പത്തിക ഭാരം ജനത്തിന് മേൽ കെട്ടിയേല്പിക്കാതെ പൂർണ്ണമായും മാനേജ്മെന്റ് മുടക്കിക്കൊണ്ട് നിർമ്മിക്കണം എന്ന് യൂത്ത് കോൺഗ്രസ്‌ മണിക്കടവ് യൂണിറ്റ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു..ഈ കഷ്ടപ്പാടിന്റെ നാളുകളിൽ, ഓണലൈൻ ക്ലാസ്സ്‌ പഠന സമയത്ത് എത്രയും പെട്ടെന്ന് അത്തരം നിർമ്മാണ പ്രവർത്തികൾ ചെയ്യാൻ മാനേജ്മെന്റ്ന് സാമ്പത്തിക പ്രയാസം ഉണ്ടെങ്കിൽ നിലവിലുള്ള ഹൈ സ്കൂൾ കെട്ടിടം ബലപ്പെടുത്തി ഫിറ്റ്നസ് സാക്ഷ്യപത്രം നേടിയെടുത്ത് ശേഷം അനുയോജ്യമായ സമയത്ത് കെട്ടിട നിർമ്മാണം തുടങ്ങണം എന്നും വിനീതമായി അഭ്യർത്ഥിക്കുന്നു..

അല്ലാത്ത ഒരു സാഹചര്യത്തിൽ, ഒരു നാടിന്റെ നല്ലൊരു ഭാവിക്ക് വേണ്ടി പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് കടക്കുന്നതാണ് എന്ന് അറിയിക്കുന്നു..റിജിൽ മാത്യു,
പ്രസിഡന്റ്‌,
ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌,
മണിക്കടവ് യൂണിറ്റ്.
  

Admin
 പള്ളിമേടയിൽ ഇരുന്ന് കുശു കുശു പറയുന്നവരോടും,,,,, താളത്തിൽ പറയുന്നവരോടും, ഗ്രൗണ്ട് കച്ചവടം നടത്തി മക്കളെ ജോലിക്ക് കയറ്റാൻ തുപ്പല് വിഴുങ്ങിയിരിക്കുന്നവരോടും,,,,,, ടൂറ് പോകാൻ വേണ്ടി പാസ്പോർട്ടെടുത്ത ഒറ്റുകാരോടും,,,,,, ഒന്നേ പറയാനുള്ളൂ.... ആ പരിപ്പ് മണിക്കടവിൽ വേവില്ല അതിന് വെച്ച വെച്ച വെള്ളമങ്ങ് വാങ്ങി വെച്ചേര്.....
# seve manikkadave ground
  

Admin
 ബിനു പരക്കാട്ട് എഴുതുന്നു...

മാറ്റം വരേണ്ട അല്ലെങ്കിൽ വരുത്തേണ്ട ചില കാഴ്ചപ്പാടുകളേക്കുറിച്ചാണ് പറയാൻ ശ്രമിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ മനുഷ്യ സംസ്കാരത്തിൽ വന്ന പൊതു മാറ്റങ്ങൾക്കനുസൃതമായി നമ്മുടെ നാടും മാറേണ്ടതില്ലേ? സങ്കുചിതമായ കാഴ്ചപ്പാടുകൾക്കും ഇടുങ്ങിയ ക്ലാസ്സ് മുറികൾക്കുമെല്ലാം മാറ്റം വന്നു. വിശാലമായ, കാറ്റും വെളിച്ചവും യഥേഷ്ടം ലഭിക്കുന്ന പഠനമുറികളിലേക്ക് പുതുതലമുറ മാറിക്കഴിഞ്ഞു. കഴിഞ്ഞ തലമുറകൾ അനുഭവിച്ച ഇല്ലായ്മയുടെ കരുത്തും കഥയുമെല്ലാം ഇന്ന് കേവലം കഥപറച്ചിലുകൾ മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. നാടോടുമ്പോൾ നടുവേ ഓടുക തന്നെ വേണം ഇല്ലെങ്കിൽ വരും തലമുറയുടെ ഭാവിക്കു കരിനിഴൽ വീഴ്ത്തിയവരെന്ന പേരിന് നാം അർഹരാകുകയാണ് ഫലം. 
കഴിവുറ്റവരായിരുന്നിട്ടും സ്പോർട്സുമായി ബന്ധപ്പെട്ട് വളർന്നു വരാൻ കഴിയാതിരുന്ന എത്രയോ ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. കാരണങ്ങൾ പലതാണ്. അടിസ്ഥാന സൗകര്യങ്ങളുടെയും അർപ്പണ മനോഭാവമുള്ള അധ്യാപകരുടെയും കുറവ്, സമ്പൂർണ്ണ പിൻതുണയേകേണ്ട മാനേജ്മെൻ്റ്, മാതാപിതാക്കൾ, അധ്യാപകർ ,പൊതു സമൂഹം ഇവരുടെ നിസംഗത. പക്ഷേ കുറച്ചു കാലങ്ങളായി ഇവയിലെല്ലാം മാറ്റങ്ങൾ ദൃശ്യമാണ്‌. ദേശീയ തലത്തിൽപ്പോലും മത്സരങ്ങൾ വിജയിച്ചവരായി നമ്മുടെ സ്കൂളിലെ കുട്ടികൾ. ഇനിയുള്ള ചോദ്യം, ഇത്തരം വിജയങ്ങൾ നാം നില നിർത്തണോ അതോ ഇല്ലാതാക്കണോ എന്നുള്ളതാണ്. നാടിനും നാടിൻ്റെ നല്ല ഭാവിക്കുമനുഗുണമായി നാം വളർത്തിക്കൊണ്ടു വരുന്ന നമ്മുടെ വിദ്യാർത്ഥികൾക്ക് കൂടുതൽ കളിസ്ഥലങ്ങളും Sports അനുബന്ധ സൗകര്യങ്ങളും, കാലാനുസൃതമായി നവീകരിച്ച സ്കൂൾ കെട്ടിടങ്ങളുമെല്ലാം ഒരുക്കി കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്. 
മാനസികവും ശാരീരികവുമായ വളർച്ചയും കരുത്തും ഉള്ള നമ്മുടെ കുട്ടികൾ തന്നെയാണ്‌ ഈ നാടിൻ്റെ സമ്പത്ത്, അതിനു ശേഷം മാത്രമേ ഷോപ്പിംഗ് കോംപ്ലക്സുകൾക്കും സമ്മേളന മുറികൾക്കുമെല്ലാം സ്ഥാനമുള്ളൂ എന്നു നാം മറക്കരുത്. ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നമല്ല ഇവിടെയുള്ളത് മറിച്ച് ഉള്ളതിൻ്റെ പ്രശ്നമാണ്. ഉണ്ടായിട്ടും അത് വേണ്ട രീതിയിൽ വിനിയോഗിക്കാൻ, അതും നാടിൻ്റെ പൊതുനന്മക്കായി വിനിയോഗിക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ ഈ സമൂഹത്തിനു മുൻപിൽ നാം നമ്മെക്കുറിച്ച് വരച്ചു വെക്കുന്ന ചിത്രം എന്താണ്..?? എന്തു നന്മയാണ് ഇത്തരം സങ്കുചിത നിലപാടുകളിൽ നിന്നും ഉണ്ടാകുന്നത്..?
മതമോ രാഷ്ട്രീയമോ എന്തുമാകട്ടെ അവയ്ക്ക് പൊതുബോധത്തിന് നിരക്കുന്ന നിലപാടുകൾ ഉണ്ടാകണം. സാമൂഹിക നന്മയും മനുഷ്യമനസ്സുകളെ തൊട്ടുതലോടുന്ന പ്രവർത്തന ശൈലിയുമുണ്ടാകണം. 
പറഞ്ഞു നിർത്താം, ഹൈസ്കൂളിനായി മാറ്റി വച്ചിരിക്കുന്ന സ്ഥലത്ത് ഹൈസ്കൂളും അനുബന്ധ സൗകര്യങ്ങളും ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിക്കുക. യു.പി സ്കൂൾ അതിൻ്റെ മറ്റു സൗകര്യങ്ങൾ എന്നിവയുടെ വികസന സാധ്യതകൾ പഠിച്ച് നടപ്പിലാക്കുക. ഇല്ലായ്മ ചെയ്യലല്ല പടുത്തുയർത്തലാക്കട്ട ലക്ഷ്യം.
  

Admin
 ചില സ്വാർത്ഥ താല്പര്യക്കാരുടെ ദീർഘവീക്ഷണം ഇല്ലാത്ത നടപടികൾക്കൊണ്ട് നാടിന്റെ പൈതൃക സ്വത്തായ മണിക്കടവ് ഗ്രൗണ്ട് കയ്യേറി നിർമാണപ്രവൃത്തി നടത്താൻ അനുവദിക്കരുത് , അത് ഭാവി തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാവും .

ഹൈസ്കൂൾ പണിയണം , ഹൈസ്കൂളിന് പൂർവികർ കൊടുത്ത സ്ഥലത്ത് , 

#Save_Manikkadave_ground 💪💪
  

Admin
File

View

download file : IMG-20210707-WA0041.jpg

  

Admin
 #Save_playgrounds_Manikkadavu

1,കോപ്പറേറ്റീവ് മാനേജമെന്റിനോട്

നേരാ തിരുമേനി..
" irreverence"- ബഹുമാനക്കുറവ്😏😏 കച്ചവട ലാഭം മാത്രം നോക്കി ഒരു ഭാവി ജനതയെ ഒറ്റു കൊടുത്തു വല്ലവന്റേം നെറ്റിയിലെ വിയർപ്പു കൊണ്ടു ഭക്ഷണം കഴിച്ചു ശീലിച്ചവരോട് ഞങ്ങൾക്ക് അന്നുമിന്നും ബഹുമാനക്കുറവ് തന്നെയാണ്.. 
മണിക്കടവ് സ്കൂൾ, സ്കൂൾ ഗ്രൗണ്ട് എന്നൊക്കെ പറയുന്നത് നാടിന്റെ പൈതൃകസ്വത്താണ്... ഈ കാടിനോടും മലയോടും ഒക്കെ കഠിനാധ്വാനം ചെയ്തു, മനശക്തി കൊണ്ടു മാത്രം ജീവിച്ച ഒരു കൂട്ടം മനുഷ്യർ അ വരുടെ ഭാവിതലമുറയ്ക്കു മാറ്റി വെച്ചിരുന്ന ഒരു സ്വത്ത്‌ തന്നെയാണ് അത്. അല്ലെങ്കിൽ തന്നെ സ്കൂൾ ഗ്രൗണ്ട് കൈയ്യേറി ഷോപ്പിങ് കോംപ്ലക്സ് പണിഞ്ഞിട്ട് പാവപ്പെട്ടവന്റെ വീട്ടിലേക്ക് അരി മേടിച്ചു കൊടുക്കുന്നൊന്നുമില്ലല്ലോ, ഓരോരോ ആവശ്യങ്ങൾ പറഞ്ഞു ഇടവക ജനതയെ പിഴിയുന്നതിനും കുറവൊന്നുമില്ല 😡😡

2,ഗ്രൗണ്ട് കച്ചവടത്തിന് കുട പുടിക്കുന്നവരോട് പ്രമാണിമാരോട്

സർ,  ഈയുള്ളവന്റെ അറിവില്ലായ്‍മ കൊണ്ടു ചോദിക്കുകയാണ്. എന്താണ് നമ്മുടെ കുഞ്ഞുങ്ങളെ കുറിച്ച് നിങ്ങൾ കാണുന്ന സ്വപ്നം??? അവർ എങ്ങനെ വളരണം എന്നാണ് നിങ്ങൾ വിചാരിക്കുന്നത്??? അല്ല, ഞാൻ ഇതാരോടാണ് ഈ ചോദിക്കുന്നതല്ലേ 😏😏😏നിങ്ങള്ക്ക് മക്കൾ എന്ന് പറയുന്നത് നിങ്ങളുടെ സ്വന്തക്കാർ മാത്രമാണല്ലോ.. അതല്ലായിരുന്നുവെങ്കിൽ ഈ നാട്ടുകാർ കുഞ്ഞുങ്ങളുടെ കഞ്ഞിയിൽ കയ്യിട്ട് വാരിയത്തിന് വിജിലെൻസ് കേസ് വരെ എത്തിക്കേണ്ടി വരില്ലായിരുന്നുവല്ലോ. 😠😠ഞങ്ങൾക്ക് മക്കൾ എന്ന് പറയുന്നത് നമ്മുടെ ഭാവി തലമുറയെ ആണ് സർ.. മണിക്കടവ് എന്ന് പറയുന്നത് എക്കണോമിക്കലി വെൽ സെറ്റൽഡ് ആയിട്ടുള്ളവരുടെ നാടല്ല, അന്നന്നത്തെ അന്നത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന, നാളേക്ക് ഒന്നും മിച്ചം പിടിക്കാനില്ലാതെ, എനിക്ക് കിട്ടാതെ പോയ ഭാഗ്യങ്ങളൊക്കെ എന്റെ മക്കൾക്ക് കിട്ടട്ടെ എന്നാഗ്രഹിക്കുന്ന സാധാരണക്കാരുടെ നാട് കൂടിയാണ്.. അവരുടെ ഇല്ലായ്മയിൽ നിന്നും മക്കൾക്കായി, നാടിനായി മാറ്റി വെച്ച നാണയത്തുട്ടുകൾക്കാണ് നിങ്ങളിപ്പോൾ നിങ്ങളുടെ സമ്പന്നതയിൽ നിന്നു കൊണ്ടു വിലപേശുന്നത്
അവനവന്റെ നല്ല കാലം മുഴുവൻ ആ സ്കൂൾ കൊണ്ടു ജീവിച്ചു, വിരമിച്ചതിനു ശേഷം റെക്കമെന്റഷനിൽ മക്കളെയും ആ സ്കൂളിൽ തിരുകി കേറ്റി കഴിവുള്ള ഒരുപാടു ചെറുപ്പക്കാരെ തഴഞ്ഞു നാട്ടുകാരെ ഉപദ്രവിച്ചതും പോരാഞ്ഞിട്ട് "എനിക്ക് ശേഷം പ്രളയം " എന്ന മനോഭാവത്തോടു കൂടി സ്കൂൾ ഗ്രൗണ്ട് കൂടി തീറെഴുതി കൊടുക്കുന്നവരോട് പുച്ഛം മാത്രമാണ് ഉള്ളത്.. പേരെടുത്തു പരാമർശിക്കാത്തതു പേടിച്ചിട്ടല്ല, ഏതോ കാലത്തു നാലരക്ഷരം പറഞ്ഞു തന്നിട്ടുണ്ടല്ലോ എന്നുള്ള ഓർമ കൊണ്ടു മാത്രമാണ്.

3,സ്നേഹം നിറഞ്ഞ നാട്ടുകാരോട്

വിദ്ധ്യാഭ്യാസം എന്നത് കൊണ്ടു നമ്മൾ ഉദ്ദേശിക്കുന്നത് സാംസ്‌കാരികമായും കലാപരമായും ഉള്ള ഉന്നമനത്തെ അല്ലെ?? കായികമായി ആ കുട്ടികളെ വളർത്താതെ നാലു ചുമരുകൾക്കുള്ളിൽ പൂട്ടിയിട്ട് ബ്രോയിലർ കോഴികളെ പോലെ വളർത്താതെ അവരെ തുറന്നു വിടൂ. അവർ കളിച്ചും പഠിച്ചും വളരട്ടെ. അതല്ലാതെ കോണോടു കോൺ 100 മീറ്റർ അളന്നു വേണമെങ്കിൽ ഇവിടെ കിടന്നു ഓടിക്കോ എന്ന് പറയുന്ന ദാർഷ്ഠ്യ മനോഭാവത്തിന് നമ്മുടെ കുട്ടികളെ വിട്ടു കൊടുക്കണോ എന്നൊന്ന് ആലോചിക്കൂ..കേവലം കുട്ടികളുടെ പരിപാടികൾക്ക് മാത്രമാണോ ആ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചിട്ടുള്ളത്?? എത്രയെത ടൂര്ണമെന്റ്സ്, എത്രയെത്ര ആഘോഷ പരിപാടികൾ, എത്രയെത്ര നാടകങ്ങൾ ഒക്കെക്കും നമ്മൾ ഒരുമിച്ചു കൈകോർത്ത സ്ഥലമല്ലേ അത്... ഈ മഹാമാരി കാലം കഴിഞ്ഞു പോകില്ലേ?? നമുക്കൊന്ന് ഒരുമിച്ചു കൂടണ്ടേ??? ഓണത്തിനും പള്ളിപെരുന്നാളിനും ക്രിസ്റ്മസിനും ഒക്കെ നമുക്ക് കൈ മെയ്‌ മറന്നു ഒന്നാകണ്ടേ?? ഞങ്ങളിങ്ങളെ കൊണ്ടും കൊടുത്തും ഒക്കെയാണ് വളർന്നു വന്നതെന്നും നമ്മുടെ വരുന്ന തലമുറയ്ക്ക് മാതൃക ആകേണ്ട?? ജീവിത സായാഹ്നം ആഘോഷിക്കുന്ന നമ്മുടെ മാതാപിതാക്കൾക്ക് ഒന്ന് നടക്കാനിറങ്ങണ്ടേ?? എല്ലാത്തിനുമാപ്പുറത്തേക്കു നമ്മുടെ നാടിന്റെ സംസ്കാരം കാത്തു സൂക്ഷിക്കേണ്ടെ??ഡോക്ടർസും എൻജിനീയേഴ്സും മാത്രമല്ല, ചിലപ്പോൾ ആ സ്കൂളിൽ ഭാവി മെസ്സിയോ നെയ്മറോ സച്ചിൻ ടെണ്ടുൽക്കറോ പഠിക്കുന്നുണ്ടാകും. വർക്ക്‌ എക്സ്പീരിയൻസ് എന്നൊക്കെ പറഞ്ഞു ഓരോരോ ആൾക്കാരെ കുത്തി തിരുകുന്ന നേരത്തു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറിനെ നിയമിക്കൂ. ക്ലാവ് പിടിച്ചു തുടങ്ങിയ നമ്മുടെ കുട്ടികളുടെ കഴിവുകൾ അവർ നല്ല പുളിയില ഇട്ട് തേച്ചു മിനുക്കി എടുത്തു തരും

നബി :അതുകൊണ്ടു കച്ചവട ലാഭം മാത്രം മുന്നിൽ കണ്ടു കൊണ്ടു നിങ്ങളിപ്പോ ഇറക്കിയിരിക്കുന്ന ഈ വൃത്തികേട് നിർത്തിയില്ലായെങ്കിൽ അരയും തലയും മുറുക്കി ഇറങ്ങാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം
    📝വിപിൻ തോമസ്
  


Share in whatsapp