മണിക്കടവുകാരൻ Download Androrid App

ഇപ്പോൾ ഹൈസ്കൂൾ ഇരിക്കുന്ന ഹൈസ്കൂൾഗ്രൗണ്ട് ഉൾപ്പെടുന്ന സ്ഥലം എന്തിനു വേണ്ടി മാറ്റിവെയക്കപ്പെടുന്നു.? ഇടവകക്കാർ അറിയേണ്ടതില്ലേ

Date : 11/09/2021

ഹൈസ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട് മണിക്കടവിലെ ചില സ്ഥാപിത താൽപര്യകാരുടെ ,up കോപൗണ്ടിൽ പണിയണമെന്ന പിടിവാശി കാണുമ്പോൾ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്ന മണിക്കടവുകാർ മനസ്സിലാക്കുന്ന ചില സത്യങ്ങൾ പിതാക്കൻമാർ മണിക്കടവിൽ വന്ന് ചർച്ച ചെയ്തപ്പോൾ ഉണ്ടായ ഒരു നിർദേശം വന്നത് കേന്ദ്ര നിയമം വരുന്നതുവരെ പഴയ ഹൈസ്കൂൾ കെട്ടിടം മെയ്ൻ്റൻ ചെയ്യ്ത്പോ കാം അതിനു ശേഷം പിന്നീട് അലോചിക്കാം, എന്ന് വലിയ പിതാവ് പറഞ്ഞത് സംരക്ഷണ സമിതി ഇപ്പോഴും പുതിയ കെട്ടിടം നിർമ്മിക്കണമെന്നും ഒതുങ്ങിയ സ്ഥലത്തിനും പകരം ഹൈസ്കൂളിനായി മാറ്റിവയ്ക്കപ്പെട്ട സ്ഥലത്ത് മനോഹരമായ കെട്ടിടം ഉയരണമെന്നു തന്നെയാണ്. അത് നാടിന് അഭിമാനമാകത്തക്കതാകണം*അപ്പോഴാണ് മുൻ കാലങ്ങളിൽ പള്ളിയെയും അച്ചൻമാരെയും അവരവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നിയന്ത്രിച്ചിരുന്ന ചില മൽപാൻമാർക്ക് തങ്ങളുടെ കൈയ്യിൽ നിന്ന് എല്ലാം പോകുകയാണന്ന് തോന്നിയത്*. ആ ടീമിനെ നയിക്കുന്ന ഒരു *മുൻ അധ്യാപകൻ* (മണിക്കടവുകാരനെങ്കിലും *ഉളിക്കല്ലിനോടാണ് താൽപര്യം,* പണ്ട് മണിക്കടവിന് കിട്ടണ്ടിയ,ഹയർ സെക്കന്ററിയെ തടഞ്ഞയാൾ, പിന്നീട് കോർപറേറ്റ് സകൂളിൽ മക്കൾക്ക് ജോലി കിട്ടാൻ ഇവിടെ കൂടിപ്പറ്റി.) നമ്മുടെ *ആത്മീയ പിതാവിന്* ഇത് ഞാൻ ഏറ്റെടുത്ത് നടത്താമെന്ന് വാക്കു നൽകിയത് ( വാശിക്കാരനായ മേലധികാരിയെ കൈയ്യിലെടുക്കാൻ ഇങ്ങേർക്ക് എളുപ്പം സാധിച്ചില്ലേ?)അവിടെ മുതൽ പുതിയ തന്ത്രങ്ങളുo ഗൂഡാലോചനകളുമായി ഇറങ്ങി, ആളുകളെ പറ്റിക്കാൻ പുതിയ ചില വാഗ്ദാനങ്ങളാണ് ആദ്യം നടത്തിയത് .

1.ഗ്രൗണ്ടിൽ കയറാതെ പണിയാൻ സാധിക്കും ,എതിർക്കുന്നവരുടെ താൽപര്യം സ്കൂൾ പണിയാതിരിക്കുകയാണ്..പ്രിയ കൂട്ടുകാര, *2വർഷം മുൻപ് കോർപറേറ്റ് മാനേജർക്കും, ലോക്കൽ മാനേജർ എന്നിവർക്ക് പുതിയ സ്കൂൾ വേണമെന്നും ഇപ്പോൾ ഉള്ളത് കലകാരണപ്പെട്ടുവെന്ന് പറഞ്ഞ് കത്തുനൽകിയത് ഈ സംരക്ഷണ സമിതിയെ നയിക്കുന്നവർ തന്നെയാണ്* (അതിന്റെ പ്രൂഫ് ഇപ്പോൾ എവിടെ വേണമെങ്കിലും തരാം .അദ്ധ്യാപക രക്ഷാകതൃസമിതിയുടെ തീരുമാനം) പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി തന്നെയാണ് നിങ്ങൾ സാട്ടു മുട്ട് നടത്തി ഫിറ്റ്നസ് നേടാതിരിക്കാൻ പഞ്ചായത്ത്AE യ്ക് പരാതി നൽകിയതും.നിലവിൽ സാധാരണ പോലെ ക്ലാസ്സ് നടക്കുന്ന സാഹചര്യം വന്നാൽ ഒരു കുട്ടിക്കു പോലും ഒരു പോറൽ പോലും സംഭവിക്കാതിരിക്കണം. ഇത് ബന്ധപ്പെട്ട സമിതിയിൽ തീരുമാനിച്ച ശേഷമാണ്, പരാതി നല്കിയത്.എതിർപ്പ് വന്നപ്പോൾ ചില ആളുകൾ പറഞ്ഞു.ആ പരാതി ഞങ്ങൾ അറിഞ്ഞിട്ടേയില്ലന്ന് .ഉത്തരവാദിത്വപ്പെട്ട സമിതിയുടെ തീരുമാനപ്രകാരമാണ് പരാതി നല്കിയതെന്നുള്ള വ്യക്തമായ തെളിവുണ്ട്.

*2) പ്ലാൻ കാണിച്ച് സ്ഥലം ഉണ്ടന്നാണ് തെറ്റിദ്ധരിപ്പിക്കുന്നത്*ഈ പ്ലാൻ ശരിയല്ല അത് തയ്യാറാക്കിയ എഞ്ചിനിയർ അടക്കം അളന്ന് കാണിക്കണമെന്ന് *പഞ്ചായത്ത് പ്രസിഡൻ്റ്* വിളിച്ചു ചേർത്ത ചർച്ചയിൽ നമ്മൾ ആവശ്യപ്പെട്ടതും അളന്നതും, അത് അവിടെയുണ്ടായിരുന്ന *നൂറ് കണക്കിന് ഇടവകക്കാർക്കും പഞ്ചായത്ത് പ്രസിഡൻ്റിനും മനസ്സിലായതും.* സത്യത്തിൽ നിങ്ങൾ ആരെ തോൽപിക്കാനാണ് ഈ വാശി കാണിയ്ക്കുന്നത്, *മനോഹരമായ നമ്മുടെ ഹയർ സെക്കൻ്ററി കെട്ടിടത്തിൻ്റെ പകുതി മറച്ചുകൊണ്ട് രണ്ട് റൂമുകൾ 3 നിലകളായി ഉയർത്തുക, 2 മീറ്റർ മാത്രം ഇടനാഴി ഇട്ടുകൊണ്ട് ഹോസ്റ്റലും, ഹോസ്പിറ്റലുകളും പോലെ മറ്റൊരു മൂന്നു നില ക്ലാസ് റൂമുകൾ നിർമ്മിക്കുക*ആ കെട്ടിടത്തിന് ആവശ്യമായ സൗകര്യങ്ങൾ പോലും (അവശ്യമായ ടോയ്ലറ്റുകൾ, പാചകപ്പുര, സൊസൈറ്റി രണ്ടിസ്ട്രേഷനുള്ള സ്റ്റോർ റൂo etc) ഇല്ലാതെ എന്തൊക്കെയോ വാശിക്കു പണിതു വയ്ക്കുക. പിന്നീട് ഭാവിയിൽ വീണ്ടും ഗ്രൗണ്ടിലോട്ട് നീട്ടി പണിയുക' ( അപര്യാപ്തമായ സൗകര്യമാണങ്കിൽ കുട്ടികൾ കുറയുകയും ഉളിക്കല്ലിന് ഗുണമാകുകയും ചെയ്യും)*




ഇതിൻ്റെ ഗൂഡാലോചനയ്ക്കായി ഇടവകക്കാർ വിശുദ്ധമെന്ന്* *കാണുന്ന പള്ളിയും പള്ളിമുറികളും കഴിഞ്ഞ കുറച്ചു ദിവസമായി* *ഉപയോഗിക്കുകയാണ്, ഇടവകാജനം തിരഞ്ഞെടുത്ത നമ്മുടെ പാരീഷ് കമ്മിറ്റിക്കാരെ ഒഴിവാക്കി* വികാരിയച്ചൻ്റെയും കോഡിനേറ്ററുടെയും താൽപര്യം സംരക്ഷിക്കാൻ കൂട്ടി ചേർക്കപ്പെട്ട *🤥'വിദഗ്ധർ"*😎മാരെ മാത്രം വിളിച്ച് ആലോചനങ്ങൾ നടത്തുക (ഈ വിദഗ്ധർ പലകാര്യങ്ങളിൽ വിദഗ്ധരാണ് ഒരാൾ ഹയർ സെക്കൻററിയുടെ കണക്ക് നാളിതുവരെ അവതരിപ്പിക്കാത്ത ആൾ (ഹയർ സെക്കന്ററിയ്ക്ക വിദേശങ്ങളിൽ നിന്നടക്കം പിരിച്ച പണത്തിന്റെ കണക്കടക്കം) , 5 വർഷമായി പൊതുയോഗം കാണാത്തയാൾ, മറ്റു ചിലർ വെള്ളo വീഞ്ഞാക്കി മാറ്റി എല്ലാ വൈകുന്നേരങ്ങളിലും മാറ്റുന്നവർ ,തന്റെ മക്കൾക്ക് ഭാവിയിൽ ജോലി പ്രതീക്ഷിക്കുന്നവർഇത് കേൾക്കുമ്പോൾ *പലരും പറയുന്ന കാര്യമാണ് വ്യക്തിഹത്യ നടത്തരുത് അത് ശരിയല്ല* നമ്മൾ സോഷ്യൽ മീഡയയിലൂടെ പറയുന്നു, വിദഗ്ധർ പല ആളുകളെ ഫോണിൽ വിളിച്ചും വീട്ടിൽ ചെന്നും നമ്മളെ കുറിച്ചും ഈ പറഞ്ഞ വ്യക്തിഹത്യ നടത്തുന്നു. ഇത്രേ വ്യത്യാസമുള്ളൂ എന്നോർമ്മിപ്പിക്കുന്നുസത്യത്തിൽ ഇതിൻ്റെയെല്ലാം മൂലകാരണം കഴിഞ്ഞ കുറെ കാലമായി പള്ളിയുടെ ഏതു കാര്യവും (നിർമ്മാണങ്ങളൊ, തിരുന്നാളുകളോ,) വന്നാലും ഇത് ഏറ്റെടുക്കാൻ പ്രമാണിയാകാൻ ചില ആളുകൾ ഉണ്ടായിന്നു സാധാരണ അവരെ ഏൽപിച്ച് സാധാരക്കാർ മാറി നിൽക്കുകയായിരുന്നു. (അതിൻ്റെ ഫലം up സ്കൂൾ പണിതപ്പോളുള്ള പിരിവിൽ ഇടവകാജനത്തിനു കിട്ടി)എന്നാൽ കഴിഞ്ഞ പൊതുയോഗത്തിൽ ചോദ്യം ചെയ്യലുകളും ചർച്ചകളും ഉണ്ടായി അത് തങ്ങളുടെ അപ്രമാദിത്വത്തിന് തിരിച്ചടിയാകുമെന്ന ഭയമാണിത്, ഇതിനു മുൻപ് ഇവിടെ നാട്ടുകാരുടെ അദ്ധ്വാനവും, വിദേശ സഹായത്താലും നമ്മൾ പണിത ഹോസ്പിറ്റൽ കെട്ടിടം ഒരു മoത്തിന് കൈമാറിയത് ഇടവകക്കാരറിഞ്ഞോ?യു പി സ്കൂൾ ഗ്രൗണ്ടിൻ്റെ ഒരു ഭാഗം പാർക്കിംഗിന് എഴുതി മാറിയത് ഇടവകക്കാരറിഞ്ഞോ?പള്ളിയുടെ വലതുവശത്ത്, പാരിഷ്ഹാൾ പണിയാൻ മണ്ണു നീക്കുകയും, പ്ലാൻ തയ്യാറാക്കുകയും ചെയ്ത വകയിൽ എത്ര രൂപ നഷ്ടം വരുത്തി, ?ഇപ്പോൾ ഇടവേളയ്ക്കു ശേഷം കൂടെ കൂടിയ ആളുടെ (മുൻപ് പറഞ്ഞ ള്ളിക്കല്ലിനോട് കൂറുള്ളയാൾ) നിർദ്ദേശപ്രകാരമായിരുന്നില്ലേ ഇതെല്ലാം?ഒരു സുപ്രഭാതത്തിൽ *ഒരു സ്ഥിരം പണിക്കാരനെ (ഹിന്ദി ഭാഷ മാത്രമറിയുന്നയാളെ )* സ്ഥിരം കൂലി പണിക്കായ് തീരുമാനിച്ചതും,പിടിപ്പ് കേട് മനസിലാക്കി ഒഴിവാക്കിയതും ഇടവകകാരറിഞ്ഞോ?വിവരക്കേടു കാണിച്ച്, പുതിയതായി പണിത യു.പി.സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് കിട്ടാതെ വന്നപ്പോൾഷോപ്പിംഗ് കോപ്ലക്സ് ഉൾപ്പെടുന്ന സ്ഥലം എഴുതി മാറ്റിയത് ഇടവകക്കാരറിഞ്ഞോ?പക്ഷേ അവർ അറിഞ്ഞിരുന്നു, പക്ഷേ ഇന്ന് ചോദ്യങ്ങൾ ഉയർന്നിരിക്കുന്നു, സംശയങ്ങൾ ചോദിക്കുന്നു, ഇടവകാജനങ്ങൾ ഇടപെടുന്നു ഇതൊക്കെയാണ് പ്രശ്നങ്ങൾ

തങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെ, വിദഗ്ധർ സമീപിച്ചിരുന്നു, പലരും നമ്മളെ വിളിച്ച് കാര്യങ്ങൾ അന്വോഷിച്ചിരുന്നു, *MLA,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പഞ്ചാത്ത് പ്രസിഡൻ്റ്,ഫൊറോനാ വികാരി, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ*നമ്മൾ അവരോട് നമ്മുടെ ഭാഗം ക്യത്യമായും വ്യക്തമായും പറഞ്ഞിട്ടുണ്ട്, എന്നാൽ നമ്മളെ വികസന വിരോധികളും സ്ഥാപന വിരോധികളും,പുതിയ സ്കൂൾ നിർമ്മാണത്തെ എതിർക്കുന്നവരുമായി ചിത്രീകരിക്കാൻ ശ്രമിച്ചു.ജനപ്രതിനിധികളോട് ഇവർ വലിയ വാഗ്ദാനങ്ങൾ നടത്തി.1. ഹൈസ്കൂൾ നിലനില്ക്കുന്ന സ്ഥലവും, ഹൈസ്കൂൾ ഗ്രൗണ്ടും ചേർത്ത് വലിയൊരു ഗ്രൗണ്ട്.2. അത് പിന്നീട് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ല.3. ബാസ്കറ്റ് ബോൾ, ഷട്ടിൽ, കബടി, വോളിവോൾ തുടങ്ങി എല്ലാ യി ന ങ്ങൾക്കും പ്രത്യേകം കോർട്ടുകൾ.ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ .ഇതു കേൾക്കുന്നവർക്കു തോന്നും, ഇത്രയും നല്ല നിർദ്ദേശങ്ങൾ മുൻപോട്ടു വച്ചിട്ടും എന്തുകൊണ്ട് അത് അംഗീകരിക്കുന്നില്ലഈ നിർദ്ദേശം, ഇവർ വച്ചത് നമ്മുടെ നാട്ടിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളോടാണ്.അദ് ദേഹം നമ്മളോട് ഇക്കാര്യം പറഞ്ഞപ്പോൾ, ഇത് നടക്കുന്നതാണോ?, വെറുതെ പറയുന്നതല്ലേ? *ഭാവിയിൽ ഇത് നിലനില്ക്കുമെന്ന് നിയമപരമായി ഉറപ്പ് നല്കുമോ ?എന്ന് അദ്ദേഹത്തോട് ചോദിച്ചു* .വികാരിയച്ച നോട് സംസാരിച്ചിട്ട് മറുപിടി നല്കാമെന്ന് അദ് ദേഹം പറഞ്ഞു.പിന്നീട് അദ്ദ്ദേഹം വികാരിയച്ചനെ കണ്ടപ്പോൾ, വികാരിയച്ചൻ പറഞ്ഞത്, *ഞാൻ പോകുന്നത് വരെ ഹൈസ്കൂൾ ഗ്രൗണ്ട് നിലനിർത്തും, പിന്നീടുള്ള കാര്യത്തെക്കുറിച്ച് എനിക്ക് ഉറപ്പു നല്കാൻ കഴിയില്ലായെന്നാണ്* .

ഇവിടെയാണ് മുൻപ് പറഞ്ഞ വാഗ്ദാനങ്ങളുടെ പൊള്ളത്തരം പുറത്തു വരുന്നത്. മറ്റൊരാൾ പറഞ്ഞത് അന്നേരം ആരെങ്കിലും ഈ ഗ്രൗണ്ട് മറ്റ് അവശ്യങ്ങൾ( കോമേഴ്സ്യൽ ) ഉപയോഗിച്ചാൽ ജനകീയ സമരം സംഘടിപ്പിക്കാമെന്നാണ്, *ഇപ്പോൾ നടക്കുന്നതും അതുതന്നെയാണ് സുഹൃത്തേ* അതുപോലെ ഒരാൾ കഴിഞ്ഞ ദിവസം അദേഹത്തിൻ്റെ വീട്ടിലെ ചില ചടങ്ങുകൾക്കായി വികാരിയച്ചനെ കണ്ടപ്പോൾ, സ്കൂൾ വിഷയവും ചർച്ചയിൽ വന്നു അപ്പോൾ നാല് നിലയാക്കിക്കൂടെ എന്ന് അദ് ദേഹം തന്റെ സ്വന്തം നിർദ്ദേശം വച്ചപ്പോൾ അതിന് ലിഫ്റ്റ് വേണം അപ്പോൾ വലിയ പൈസയാകും (ലിഫ്റ്റിന് 35 ലക്ഷമാകും ) *അത് പറ്റില്ല എന്നാണ്, നിലവിലെ പ്ലാനിൽ ലിഫ്റ്റ് ഉണ്ടല്ലോയെന്ന് പറഞ്ഞപ്പോൾ, അത് വെറുതെ കാണിച്ചതാണന്നാണ് പറഞ്ഞത്* അപ്പോൾ കളവ് പറയുന്നതാരാണ് ? *നമ്മളെ പരിചയപ്പെടുത്തിയ 3 നില കെട്ടിടത്തിന് സ്ഥലം ലാഭിക്കാൻ റാമ്പിന് പകരം ലിഫ്റ്റാണ് പ്രവർത്തിക്കുന്നത്, എന്ന് മുൻപ് പറയുകയും, ഡ്യൂപ്ലിക്കേറ്റ് പ്ലാനുണ്ടാക്കി ആളുകളെ പറ്റിക്കാൻ നോക്കുകയും ചെയ്യുന്നു.. (രണ്ട് പ്ലാൻ തയ്യാറാക്കണമെന്ന് എൻജിനിയ റോട് പറഞ്ഞതായി അറിയാൻ കഴിഞ്ഞു. പൊതുയോഗത്തിൽ ഒന്നും, പഞ്ചയത്തിൽ മറ്റോന്നും) ഇവരെ വിശ്വസിക്കാമോ?* ഇനി ഈ സ്കൂളുകൾ എല്ലാം ഒരു സ്ഥലത്തേ പണിയു എന്ന് വാശി പിടിക്കുന്നവർക്ക് മറ്റോരു ഓപ്ഷൻ യുപി സ്കൂളിന് പുറകിലായി ഒരു റബർ തോട്ടമുണ്ട് (പണ്ട് കശുമാവായിരുന്നു) അവിടെ പണിയാം, എന്ന് ചില ആളുകൾ നിർദ്ദേശിച്ചതായി അറിഞ്ഞു. ആരും കാണാതെ ഒളിച്ച് വെച്ച രീതിയിൽ, അവിടെക്ക് വഴിയില്ല എന്നതാണ് പ്രശ്നം, അത് പരിഹരിച്ച് നിർമ്മിക്കട്ടെ, അപ്പോഴും ഒരു ചോദ്യം ബാക്കി???*ഇപ്പോൾ ഹൈസ്കൂൾ ഇരിക്കുന്ന ഹൈസ്കൂൾഗ്രൗണ്ട് ഉൾപ്പെടുന്ന സ്ഥലം എന്തിനു വേണ്ടി മാറ്റിവെയക്കപ്പെടുന്നു.? ഇടവകക്കാർ അറിയേണ്ടതില്ലേ?*

ഗ്രൗണ്ട് സംരക്ഷണ സമിതി.



ഹൈ സ്കൂൾ കെട്ടിട നിർമാണം(പോൾ)




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com