മണിക്കടവ് സ്കൂൾ ഗ്രൗണ്ട് സംരക്ഷിക്കാനുള്ള സമരം ശക്തമാകുന്നു. മണിക്കടവ് up സ്കൂൾ ഗ്രൗണ്ടിന്റെ ഒരു ഭാഗം കൂടി ഉപയോഗപ്പെടുത്തി പുതിയ സ്കൂൾ കെട്ടിടം പണിയാൻ ഉള്ള സ്കൂൾ മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ ജനകീയ സമരം ശക്തമാകുന്നു. സ്കൂൾ പണിയാൻ നിലവിലുള്ള സ്ഥലം പ്രയോജനപ്പെടുത്താതെ ഗ്രൗണ്ട് കയ്യെറി മാത്രമേ പണിയൂ എന്ന ചിലരുടെ പിടിവാശി ആണ് വലിയ പ്രധിഷേധതിന് ഇടയാക്കിയത്. നൂറു കണക്കിന് ആളുകൾ ആണ് പ്രതിക്ഷേധിച്ചു കൊണ്ട് സ്വയം മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ എന്ന് പങ്കു വെച്ചത്.