മണിക്കടവുകാരൻ Download Androrid App

Manikkadavu -കുമ്പളാങ്കൽ ബിനോയ് എന്ന ആൾക്കുള്ള ഭവന നിർമാണത്തിനുള്ള ധനസഹായം 28000

കുമ്പളാങ്കൽ ബിനോയ് എന്ന ആൾക്കുള്ള ഭവന നിർമാണത്തിനുള്ള ധനസഹായം 28000

Date : 09/15/2018

സുഹൃത്തുക്കളെ നമ്മൾ കഴിഞ്ഞ മാസം സമാഹരിച്ച കുമ്പളാങ്കൽ ബിനോയ് എന്ന ആൾക്കുള്ള ഭവന നിർമാണത്തിനുള്ള ധനസഹായം 28000 രൂപയുടെ ചെക്ക് അദ്ദേഹത്തിന് കൈമാറുന്നതിനായി വികാരി അച്ഛനെ ഏൽപ്പിച്ചിട്ടുണ്ട് ,സഹകരിച്ച ഏവർക്കും നന്ദി . ഈ മാസവും നമ്മുടെ മുൻപിലേക്ക് പല അപേക്ഷകളും നാട്ടിലുള്ള നമ്മുടെ സുഹൃത്തുക്കൾ വഴി എത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് ,പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എല്ലാവരും ഒരുപാട് ചെയ്തു കഴിഞ്ഞു എന്നെനിക്കുറപ്പുണ്ട് എങ്കിലും ആരൊക്കെയുണ്ടെങ്കിലും വികാസ് നമ്മുടെ നാടിന്റെ ദുരന്തമുഖത്തെ ഒരു പിടിവള്ളിയാണ് . ആ വിശ്വാസം നമുക്ക് ദൃഢമായി നിലനിർത്താം തുടർന്നും കൂടുതൽ ആളുകളുടെ സഹകരണം പ്രതീക്ഷിക്കിന്നു . ഈ ദുരന്തമുഖത്ത് കൈയയച്ചു കൊടുത്ത ഏവർക്കും സമൃദ്ധിയുടെ ഒരു പുതുവർഷം നേരുന്നു . പരസ്പര സാഹോദര്യത്തോടെ നമുക്ക് മുന്നേറാം എല്ലാവർക്കും നന്മ നേരുന്നു സ്നേഹപൂർവ്വം വിപിൻ

മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...