മണിക്കടവുകാരൻ Download Androrid App

അര നൂറ്റാണ്ട് മണിക്കടവിൻ്റെ -സാമൂഹിക- സാംസ്കാരിക- കായിക ജ്ഞാനം പകർന്നു നൽകിയ ഹൃദയത്തോട് ചേർന്ന് നിന്ന ഒരു സരസ്വതി ക്ഷേത്രം ഇന്ന് അവസാന മണിയോടെ പുതിയൊരു ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് വഴിമാറുമ്പോൾ

Published: | Last Updated: | Category: School

അര നൂറ്റാണ്ട് മണിക്കടവിൻ്റെ -സാമൂഹിക- സാംസ്കാരിക- കായിക ജ്ഞാനം പകർന്നു നൽകിയ ഹൃദയത്തോട് ചേർന്ന് നിന്ന ഒരു സരസ്വതി ക്ഷേത്രം ഇന്ന് അവസാന മണിയോടെ പുതിയൊരു ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് വഴിമാറുമ്പോൾ, ഗതകാല സ്മരണകൾ നിറഞ്ഞു നിൽക്കുന്ന ഒത്തിരി ഒത്തിരി ഓർമ്മകളാണ് പഴയ സ്കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട് ഈ അരനൂറ്റാണ്ടിനുള്ളി പഠിച്ചിറങ്ങിയവരിൽ തങ്ങി നിൽക്കുന്നത്. ക്ലാസ് മുറികളിൽ പ്രണയങ്ങളും, പഠന കുറിപ്പുകളും കുത്തിക്കുറിച്ച ഡസ്കളും, ബഞ്ചുകളും, ഇടനാഴികളിൽ കുശലം പറയുന്ന കൂട്ടുകാരും .മുറ്റത്തെ ഞാവൽമരങ്ങളും, കരിങ്കൽ കെട്ടിടത്തിലെ സ്റ്റേജുകളും, അവിടെ പെർഫോം ചെയ്യുന്നവർ, കുട്ടികളുടെ കാര്യങ്ങൾ പറഞ്ഞ് ഒതുങ്ങിച്ചിരിക്കുന്ന, ടീച്ചർമാരുടെ സ്റ്റാഫ് റൂമുകളും ഉറക്കെ സംസാരിക്കുന്ന സാറുമ്മാരുടെ സ്റ്റാഫ് റൂമും, ഒത്തിരി ഓർമ്മകൾ സമ്മാനിച്ച സ്കൂൾ മുറ്റവും ഗ്രൗണ്ടും എല്ലാം, ഓർമ്മകളുടെ തിരകൾ വീണ്ടും നമ്മളെ വികാരഭരിതമാക്കുന്നു. പുതിയ ആധുനിക കെട്ടിടത്തിലേക്ക് മാറുമ്പോൾ ,മാറ്റങ്ങളിലൂടെ സഞ്ചരിക്കാൻ, സാധിക്കുന്ന എല്ലാ സംവിധാനങ്ങളുമൊരിക്കിയാണ്പുതിയ കൂടുമാറ്റം.മണിക്കടവിൻ്റെ ദീപസ്തംഭമായി, വെളിച്ചമായി, സാംസ്കാരിക കേന്ദ്രമായി, മാറിയ സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉൽഘാടനത്തിന് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.💐🎊🎊💐


അര നൂറ്റാണ്ട് മണിക്കടവിൻ്റെ -സാമൂഹിക- സാംസ്കാരിക- കായിക ജ്ഞാനം പകർന്നു നൽകിയ ഹൃദയത്തോട് ചേർന്ന് നിന്ന ഒരു സരസ്വതി ക്ഷേത്രം ഇന്ന് അവസാന മണിയോടെ പുതിയൊരു ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് വഴിമാറുമ്പോൾ - Manikkadavu, Kerala news image
അര നൂറ്റാണ്ട് മണിക്കടവിൻ്റെ -സാമൂഹിക- സാംസ്കാരിക- കായിക ജ്ഞാനം പകർന്നു നൽകിയ ഹൃദയത്തോട് ചേർന്ന് നിന്ന ഒരു സരസ്വതി ക്ഷേത്രം ഇന്ന് അവസാന മണിയോടെ പുതിയൊരു ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് വഴിമാറുമ്പോൾ - Manikkadavu, Kerala news image

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp