മണിക്കടവുകാരൻ Download Androrid App

ആദരവ് -2025

Date : 14/07/2025

മണിക്കടവ് - ജീവൻ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ' ആദരവ് -2025' എന്ന പരിപാടി നടത്തി. സാഹിത്യകാരൻ P M ജോൺ പരക്കാട്ടിനേയും, S S L C, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും,ഇന്നലെ 85 വയസ്സ് പൂർത്തിയാക്കിയ, ദീർഘ വർഷങ്ങളിൽ മണിക്കടവ് സൺ‌ഡേ സ്കൂൾ അധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായ മാത്യു വെടികുന്നേലിനെയും ( പാപ്പച്ചൻ ), ഉപ ജില്ലാ സ്കൂൾ കലോത്സ്സവത്തിൽ മിമിക്രി A ഗ്രേഡും ഒന്നാം സ്‌ഥാനവും, ജില്ലാ തലത്തിൽ A ഗ്രേഡും നേടിയ അലക്സ്‌ ബിജു പരക്കാട്ടിനേയും ആദരിച്ചു.13/07/2025 ഞായറാഴ്ച വൈകുന്നേരം 6.30 ന് പാലാക്കുഴി ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം മണിക്കടവ് ഫൊറോ ന പള്ളി വികാരി റവ : fr പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ ജോജി വർഗീസ് അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ O V ഷാജു, പഞ്ചായത്ത്‌ മെമ്പർ ജാൻസി കുന്നേൽ, P M ജോൺ മാസ്റ്റർ, പ്രസാദ് തോമസ്, കുമാരി അബിയ തോമസ് സാബു, ബിജു കുന്നിന്, ഹെയിൻ ടെസ്സാ ലെസ്‌ലി എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ലെസ്‌ലി ജോസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി സാബു ജോർജ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഉന്നത വിജയികൾക്ക് ക്യാഷ് അവാർഡും, ശ്രീ P M ജോൺ മാസ്റ്റർ മണിക്കടവിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ച ' മണിക്കടവും സപ്ത സഹോദരിമാരും ' എന്ന പുസ്തകവും നൽകി. അൽഫോൻസ ജോസ് ആനത്താ റക്കൽ, ആബേൽ തോമസ് സാബു ചിറ്റ ക്കുഴിയിൽ, ജൂവൽ മരിയ ടോം കുടിയിരുപ്പിൽ, ഇവാൻ ജോൺ പ്രസാദ് ഇലവുങ്കചാലിൽ, അലക്സ്‌ ബിജു പരക്കാട്ട് തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com