മണിക്കടവുകാരൻ Download Androrid App

+2, +1 പരീക്ഷകളിൽ ഉന്നത വിജയം നേടി വിദ്യാർത്ഥികൾക്ക് മൊമൻ്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു

Date : 04/06/2024

മണിക്കടവ് ഹയർ സെക്കൻ്ററി സ്കൂൾ വിജയോത്സവം നടത്തി ഇക്കഴിഞ്ഞ +2, +1 പരീക്ഷകളിൽ ഉന്നത വിജയം നേടി വിദ്യാർത്ഥികൾക്ക് മൊമൻ്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു, തലശ്ശേരി രൂപതാ വികാരി ജനറാൾ മോൺ.ആൻ്റണി മുതുകുന്നേൽ ഉത്ഘാടനം നിർവ്വഹിച്ചു, ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷനായ യോഗത്തിൽ ജാൻസി കുന്നേൽ, ബിജു പരയ്ക്കാട്ട്, എന്നിവർ ആശംസ അറിയിച്ചു, പ്രിൻസിപ്പൽ ഷാജി വർഗ്ഗീസ് സ്വാഗതം ആശംസിച്ചു, വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് ,2015ൽ മാത്രം ആരംഭിച്ച നമ്മുടെ ഹയർ സെക്കൻ്ററി വിഭാഗം കഴിഞ്ഞ രണ്ട് വർഷങ്ങളായി മികച്ച വിജയശതമാനമാണ് നേടിയത്, ഇക്കഴിഞ്ഞ +2 പരീക്ഷയിൽ കോർപറേറ്റ് ഏജൻസിയുടെ സ്കൂളുകളിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചേരാൻ സാധിച്ചു, വിജയോത്സവ പരിപാടിയിൽ ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്ത വ്യക്തികൾ ,സംഘടകൾ, സ്ഥാപനങ്ങൾ ,കച്ചവട സ്ഥാപനങ്ങൾ എന്നിവർക്ക് സ്കൂൾ പി ടി എ യുടെയും സ്കൂൾ മാനേജ്മെൻ്റ്, അധ്യാപകർ എന്നിവരുടെയും നന്ദിയും കടപ്പാടും അറിയിക്കുന്നു, നമ്മുടെ വിദ്യാലയത്തിന് പൊതു സമൂഹം നൽകുന്ന മികച്ച പിന്തുണയ്ക്ക് നന്ദി, തുടർന്നു ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുNeed a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp


Powered by DMG Bytes https:\\dmgbytes.com