മണിക്കടവുകാരൻ Download Androrid App

തിരുമുറ്റത്തണലിൽ '2024

Date : 16/01/2024

മണിക്കടവ് st: തോമസ് ഹൈ സ്കൂളിലെ 1987 ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം ' തിരുമുറ്റത്തണലിൽ '2024 എന്ന പേരിൽ മണിക്കടവ് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ നടന്നു. അധ്യാപക, അനധ്യാപകരുൾപ്പടെ നൂറു പേര് പങ്കെടുത്തു. മരണപ്പെട്ടു പോയ അധ്യാപകരെയും, കൂട്ടുകാരെയും അനുസ്മരിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് ചേർന്ന സമ്മേളനത്തിൽ മണിക്കടവ് ഫൊറോന വികാരി റെവ : fr പയസ് പടിഞ്ഞാറേമുറിയിൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ജോസ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. ശ്രീ നീലകണ്ഠൻ മാസ്റ്റർ, മാണിക്കുട്ടി തോമസ്, അഡ്വ : ഫിഷർ സ്റ്റീഫൻ, സിജി സണ്ണി എന്നിവർ സംസാരിച്ചു. ജോജി വർഗീസ് സ്വാഗതവും, ബെന്നി പുന്നൂര് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം ബ്രദർ ജോസഫ് M J നടത്തി. പിന്നീട് ' ഗുരുവന്ദനം ' സമർപ്പിച്ചു. തുടർന്ന് പരിചയം പുതുക്കൽ, ഗെയിമുകൾ, കലാപരിപാടികൾ, തമാശ മത്സരങ്ങൾ, ഗ്രൂപ്പ്‌ ഫോട്ടോ, സ്നേഹവിരുന്ന്, പൊതു ചർച്ച, മ്യൂസിക് വിത്ത്‌ ഡാൻസ് തുടങ്ങിയ വിത്യസ്ത പരിപാടികൾ നടന്നു. പൊതു നന്ദി പ്രകടനം ശ്രീ ജോസ് V M നിർവഹിച്ചു. ദേശീയ ഗാനത്തോടെ 4.30 p m ന് പ്രോഗ്രാമിന് സമാപനം ആയി.



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com