മണിക്കടവുകാരൻ Download Androrid App

യോഗ പരിശീലനം

Date : 30/11/2023

മാന്യരേ,ആഗോളതലത്തിൽ അംഗീകാരം നേടി വൻ പ്രചാരം കൈവരിച്ച ഒന്നാ ണല്ലോ യോഗവിദ്യ. പല ജീവിതശൈലി രോഗങ്ങൾക്കും ഔഷധരഹിത പരി ഹാര മാർഗ്ഗമായി യോഗ നിർദ്ദേശിക്കപ്പെടുന്നു. പലവിധ രോഗങ്ങൾക്ക് അടിപ്പെട്ട് ആരോഗ്യം ക്ഷയിച്ച് ജീവിതസന്തോഷങ്ങൾ ചോർന്നു പോയ വർക്ക് ഒരത്താണിയാണ് യോഗ. മരുന്നുകളുടെ ഉപയോഗം കുറച്ച് ആരോഗ്യം നിലനിർത്താൻ ഉത്തമ സഹായിയായ യോഗയെ മണിക്കടവ് നിവാസികൾക്ക് പരിചയപ്പെടുത്തി പരിശീലിപ്പിക്കുന്നതിനായി 2023 ഡിസം ബർ 09 മുതൽ 23 വരെ മണിക്കടവ് പാലാക്കുഴി ബിൽഡിംഗിൽ വെച്ച് യോഗ ക്ലാസ് നടത്തപ്പെടുകയാണ്. വിദഗ്ദ്ധ യോഗ പരിശീലകൻ ശ്രീ. ഗോപിനാഥ് പായം നയിക്കുന്ന ഈ പരിശീലന പരിപാടിയിൽ പ്രായ പരിധിയില്ലാതെ എല്ലാ സ്ത്രീ-പുരുഷന്മാർക്കും സംബന്ധിക്കാവുന്നതാണ്. ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ ഏവരേയും ക്ഷണിക്കുന്നു.വൈകു.3ന്സ്വാഗതം : ശ്രീ. യു. വി. ജോർജ് (സെക്രട്ടറി, കൈരളി ഗ്രന്ഥാലയം)അധ്യക്ഷൻ : ശ്രീമതി ജാൻസി മാത്യു കുന്നേൽ (മെമ്പർ, ഉളിക്കൽ ഗ്രാമപഞ്ചായത്ത്)ഉദ്ഘാടന പരിപാടിഉദ്ഘാടനം : ശ്രീ. ഒ. വി. ഷാജു (സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ, ഉളിക്കൽ ഗ്രാമപഞ്ചായത്ത്)ആശംസ: ശ്രീ. പി. കെ. മാത്യു (പ്രസിഡണ്ട്, കൈരളി ഗ്രന്ഥാലയം)നന്ദി : ശ്രീ. പി. വി. ജോസ്(ഭരണസമിതി അംഗം, കൈരളി ഗ്രന്ഥാലയം)ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ക്ലാസ്സ് ആരംഭിക്കുന്നു.ക്ലാസ്സിൽ സംബന്ധിക്കുന്നതിന് മുൻകുട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുകPh: 9744 894 080.8590904 250



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com