ഗുരുവന്ദനം സംഘടിപ്പിച്ചു. മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുപദേ 23 എന്ന പേരിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. മണിക്കടവ് സ്വദേശികളായ സർവീസിൽ നിന്ന് വിരമിച്ച 42 അദ്ധ്യാപകരെയും മണിക്കടവ് ഹൈസ്കൂളിൽ പ്രധാന അധ്യാപകരായിരുന്ന വിരമിച്ച അധ്യാപകരെയും ആണ് ആദരിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് മാനേജർ റവ.ഫാദർ പയസ് പടിഞ്ഞാറേ മുറിയിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി സി ഷാജി ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സമീറ പള്ളിപ്പാത്ത്, ഒ വി ഷാജു,ജാൻസി കുന്നേൽ ,പിടിഎ പ്രസിഡന്റ് ബിജു പരക്കാട്ട് ഹെഡ്മാസ്റ്റർ പിഎം നീലകണ്ഠൻ, എം എം മൈക്കിൾ, ചാക്കോ കെ ജെ,ടി ഒ മാത്യു, സിസിലി ഇ ജെ, പൗളിൻ വർക്കി, ജോഷി തോമസ് എന്നിവർ സംസാരിച്ചു. ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട വെള്ളിമെഡൽ ജേതാവായ അധ്യാപിക ത്രേസ്യമ്മ മുതുകുളത്തിലിനെ ചടങ്ങിൽ ആദരിച്ചു.
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |