മണിക്കടവുകാരൻ Download Androrid App

ശുചിത്വ ഹർത്താൽ

Date : 10/05/2023

പ്രിയരെ *8/5/23 ന് പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന വാർഡ് മെമ്പർ , ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ മണിക്കടവ് ടൗൺ പരിസരവും ശുദ്ധീകരിക്കേണ്ടത് ടൗണുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന വ്യാപാരികളും ഡ്രൈവേഴ്‌സും പൊതു പ്രവർത്തകരുമാണ് എന്ന് യോഗം വിലയിരുത്തി ...* കഴിഞ്ഞവർഷം ഉളിക്കൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശം മണിക്കടവാണ് ആയതിനാൽ ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധ ഈ വർഷം നിരന്തരം മണിക്കടവിനെ കേന്ദ്രീകരിച്ച് ഉണ്ടാകും എന്നാണ് നമ്മുടെ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചിരിക്കുന്നത്.. പത്താം തീയതിയോടു കൂടി കണ്ണൂർ ജില്ലയിലെ എല്ലാ ടൗണുകളും ക്ലീൻ ചെയ്യണമെന്ന ജില്ലാ കലക്ടറുടെ ഓർഡർ ബാക്കിനിൽക്കെ *9/5/23ന് ഇന്ന് ചേർന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എക്സിക്യൂട്ടീവ് മീറ്റിംഗിൽ**നാളെ 10/5/23ന് രാവിലെ 9 മണി മുതൽ 11വരെ മണിക്കടവിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചുകൊണ്ട് ശുചിത്വ ഹർത്താലിന്* ആഹ്വാനം ചെയ്തിരിക്കുകയാണ് *എല്ലാവരും കടകളടച്ചുകൊണ്ട് ടൗൺ ക്ലീനിങ്ങിൽ പങ്കാളികളാകുമെന്നതിനാൽ 9 മുതൽ 11 മണിവരെ എല്ലാ സ്ഥാപനങ്ങളും അടവ് ആയിരിക്കുമെന്ന് അറിയിക്കുന്നു.* പങ്കാളികളാകാത്ത സ്ഥാപനങ്ങൾക്കെതിരെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പഞ്ചായത്തിന്റെയും ഭാഗത്തുനിന്ന് തുടർ നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്...കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണിക്കടവ് യൂണിറ്റ്..



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com