*ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ മണിക്കടവിന്റെയും മാട്ടറയുടെയും സമീപപ്രദേശങ്ങളിലെ കർഷകരുടെ സ്വപ്ന പദ്ധതിയായ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പ്രോജക്ടിന്റെ തുടർ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ന്* *ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ* *വച്ച് 20-)0 വാർഡ്* *മെമ്പർ ശ്രീമാൻ ഒ വി ഷാജു വിളിച്ചു ചേർത്ത ആലോചന യോഗത്തിൽ ഒരു ഏകീകൃത അഭിപ്രായം രൂപപ്പെടുകയും,* *ഏറ്റവും കൂടുതൽ കൃഷിക്കും ജലസേചനത്തിനും ഉപകാരപ്പെടുന്ന വളവുപാറയിൽ കണ്ടെത്തിയ സ്ഥലത്ത് റെഗുലേറ്റർ അല്ലെങ്കിൽ റെഗുലേറ്റർ കം ബ്രിഡ്ജ് പണിയുക എന്നുള്ളത് ഏറ്റവും* *അനുയോജ്യമായ ഒന്ന് ആണ് എന്നുള്ളത് യോഗം അംഗീകരിക്കുകയും,* *മണിക്കടവിനെയും മാട്ടറേയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയൊരു പാലം നിർമ്മാണത്തെക്കുറിച്ചും ചർച്ചകൾ ഉയർന്നുവരികയും, തുടർനടപടിയായി യോഗ അധ്യക്ഷൻ പഞ്ചായത്ത് പ്രസിഡണ്ട് പിസി ഷാജി അവർകൾ, കൂടുതൽ ഉത്തരവാദിത്തപ്പെട്ട ആളുകളെ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യന്റെയും ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒരു യോഗം ഉടൻ പഞ്ചായത്തിൽ കൂടുവാനും അനുയോജ്യ തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.* *യോഗത്തിൽ പങ്കെടുത്ത മുഴുവൻ മുഴുവൻ ആളുകൾക്കും അഭിപ്രായങ്ങൾ പങ്കുവെച്ച രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നല്ലവരായ മുഴുവൻ ആളുകൾക്കും നന്ദി അറിയിക്കുന്നു.* *ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഷാജി അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ മണിക്കടവ് ഫൊറോന വികാരി പയസ് പടിഞ്ഞാറേ മുറിയിൽ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ വി ഷാജു, മാട്ടറ വാർഡ് മെമ്പർ ശ്രീ സരുൺ തോമസ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ചാക്കോ പാലക്കലോടി തുടങ്ങിയവർ പ്രസംഗിച്ചു.*
![]() |
![]() |
![]() |