ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ ഉപദ്രവം ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെട്ട് അതിനെ വെടിവെച്ച് കൊല്ലാനുള്ള എംപാനൽ ഷൂട്ടർമാരായി പുറവയൽ നിവാസിയായ മാത്തച്ചൻ കുളങ്ങരാസ്, വട്ടിയാതോട് നിവാസിയായ ജോസ് മണിമലതറപ്പേൽ എന്നിവരെ അധികാരപ്പെടുത്തി കൊണ്ട് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ PC ഷാജി ഉത്തരവായി. അവർക്കുള്ള അനുമതിപത്രം പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മറ്റു മെമ്പർമാരും ചടങ്ങിന് പങ്കെടുത്തു. ഫോൺ നമ്പർ - മാത്തചൻ കുളങ്ങരാസ് -9539635218 ജോസ് മണിമലതറപ്പേൽ-8547060046
![]() |