മണിക്കടവുകാരൻ Download Androrid App

കാർഷിക വൃത്തിയിൽ ഒരു *സംരംഭകനാവാൻ* നിങ്ങൾക്ക് താല്പ്പര്യം ഉണ്ടോ?

Date : 20/11/2022

 നിങ്ങൾക്കായി *സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്* ഒരവസരമൊരുക്കുന്നു. പരമ്പരാഗതമായി നമ്മൾ അനുവർത്തിച്ചു വന്നിരുന്ന ഏക വിളയധിഷ്ഠിത കൃഷിയിൽ നിന്നും വിഭിന്നമായി ലഭ്യമായ കൃഷി ഭൂമിയെ ഒരു യൂണിറ്റ് ആയി കണ്ട് അതിൽ പരമാവധി ഘടകങ്ങളെ ഉൾപ്പെടുത്തി അവയിൽനിന്നും ദീർഘകാലാടിസ്ഥാനത്തിൽ ലാഭമുണ്ടാക്കുന്ന *ഫാം പ്ലാൻ അധിഷ്ഠിത മോഡൽ* നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ് *സംസ്ഥാന കൃഷിവകുപ്പ്.* *

🔷 പദ്ധതിയുടെ ലക്ഷ്യം*🔷

 🟥 മണ്ണിനും കാലാവസ്ഥയ്ക്കും അനുസൃതമായി കേരളത്തിലെ ഭൂപ്രകൃതിയെ *അഗ്രോ ഇക്കോളജിക്കൽ സോണുകളായി* തിരിക്കുന്നു 

🟥 ഈ സോണുകൾക്കുതകുന്ന *ഫാം പ്ലാൻ* തയ്യാറാക്കുന്നു 

🟥 *കൃഷിവകുപ്പിന്റെ* നിർദേശാനുസരണം രൂപീകരിക്കുന്ന യൂണിറ്റുകളെ കോർത്തിണക്കി ബ്ലോക്കടിസ്ഥാനത്തിൽ *FPO/FPC* എന്നിവയുണ്ടാക്കുന്നുു

  🟥 അതിലൂടെ *ഉല്പാദനോപാദികൾ, ഉല്പന്നങ്ങൾ* എന്നിവയുടെ *സമാഹരണം , സംഭരണം ,മൂല്യവർധനവ്, വിപണനം* എന്നീ സമസ്ത മേഖലകളിലും *കർഷകർക്ക് പ്രാവീണ്യം* ലഭിക്കുന്ന രീതിയിൽ മുന്നോട് കൊണ്ട് പോകുന്നു. 

🔷 *ആർക്കൊക്കെ ഭാഗമാകാം?*🔷

🟥 *10 സെൻറ് മുതൽ 2 ഏക്കർ വരെ കൃഷിഭൂമി* ഈ ഒരു ഉല്പാദന പ്രക്രിയക്കായി മാറ്റിവെക്കാൻ സന്നദ്ധരായിട്ടുള്ള *ചെറുകിട നാമമാത്ര കർഷകർക്കു* ഈ പദ്ധതിയിൽ ചേരാവുന്നതാണ്.

🟥 ഒരു *പഞ്ചായത്തിൽ നിന്നും പരമാവധി 10 പേരെയാണ്* തിരഞ്ഞെടുക്കുക.

🟥 അപേക്ഷകർ കൂടുന്ന പക്ഷം അവരുടെ *കാർഷിക വൃത്തിയിലുള്ള പ്രവർത്തി പരിചയം , ശാസ്ത്രീയ കൃഷി രീതികളുടെ അവലംബം, യന്ത്രവൽകരണം* , എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തുന്ന സ്ക്കോറിങ്ങിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും 10 പേരെ തിരഞ്ഞെടുക്കുക. *🔹നടപ്പിലാക്കുന്ന

🟥 ഇപ്രകാരം തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെകൃഷിയിടങ്ങളിൽ ഓരോന്നിലും *ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ* നേതൃത്വത്തിൽ *ഫാം പ്ലാൻ* തയ്യാറാക്കുന്നു.

🟥 ആയതു നടപ്പിലാക്കുന്നതിൽ *കർഷകർക്ക് പരിശീലനം* നൽകുന്നു.

🟥 ഓരോ ഘട്ടങ്ങളിലും *മൂല്യവർധനവിനു പ്രാമുഖ്യം* നൽകി *5 വര്ഷം* കൊണ്ട് പ്രസ്തുത *യൂണിറ്റുകളോരോന്നും ലാഭത്തിൽ* എത്തിക്കുന്നു.

🟥 അതിനായി വരുമാന ദായകങ്ങളായ വിവിധയിനം കാർഷിക *സംരംഭങ്ങളെ സബ്സിടിയോടു കൂടി* ഈ യൂണിറ്റുകൾക്കു ലഭ്യമാക്കുന്നതാണ്.

🔹 *അപേക്ഷ നൽകൽ🔹

* 🟥 പദ്ധതി നടപ്പിലാക്കാൻ താല്പര്യമുള്ള കർഷകർക്ക് അപേക്ഷിക്കാം. 

🟥 *അപേക്ഷ കൃഷിഭവനിൽ* നൽകാവുന്നതാണ്.

🔹അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട *രേഖകൾ* : 🔹 *2022-23 വർഷം നികുതി രസീത് പകർപ്പ്* 🔹 *ബാങ്ക് പാസ് ബുക്ക് പകർപ്പ്* 🔹 *ആധാർ കാർഡ് പകർപ്പ്* *അപേക്ഷിക്കേണ്ട അവസാന തിയ്യതി* *30.11.2022*🤝🏻🤝🏻🤝🏻 കൃഷി ഓഫീസർമണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp