മണിക്കടവുകാരൻ Download Androrid App

പയ്യന്നൂർ ഉപജില്ല; മണിക്കടവ് സെന്റ് തോമസ് മുന്നിൽ

Date : 19/11/2022

പയ്യന്നൂർ ഉപജില്ല; മണിക്കടവ് സെന്റ് തോമസ് മുന്നിൽ

മാങ്ങാട്ടുപറമ്പ്: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിലെ രണ്ടാം ദി നമായ ഇന്നലെ പുതിയ വേഗവും ദൂ രവും ഉയരവും കുറിച്ച് കുട്ടി താരങ്ങ ൾ, ട്രാക്കിലും ഫീൽഡിലും ഭാവി താ മങ്ങൾ മാറ്റുരച്ചപ്പോൾ 13 സ്വർണവും എട്ട് വെള്ളിയും എട്ട് വെങ്കലവും നേ ടി 108 പോയിന്റുമായി പയ്യന്നൂർ ഉപജി ല്ല ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. നാല് സ്വർണവും 13 വെള്ളിയും 10 വെ കലവും നേടി 74 പോയിന്റുമായി തളി പാമ്പാർത്ത് ഉപജില്ല രണ്ടാം സ്ഥാ നത്തുണ്ട്. ഇരിട്ടി, മട്ടന്നൂർ, ഇരിക്കൂർ ഉപജില്ലകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.

സ്കൂളുകളിൽ മണിക്കടവ് സെന്റ് തോമസ് എച്ച്എസ് 28 പോയിന്റുമാ യി ഒന്നാം സ്ഥാനത്തും ജിഎച്ച്എ സ്എസ് പ്രാപ്പൊയിൽ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തിനി ൽക്കുന്നു. മട്ടന്നൂർ എച്ച്എസ്എസ്, റാണിജയ് എച്ച്എസ് എന്നിവ യഥാ ക്രമം മൂന്നും നാലും സ്ഥാനങ്ങളിലാ ണുള്ളത്. മീറ്റിന്റെ ഉദ്ഘാടനം എം. വിജിൻ എംഎൽഎ നിർവഹിച്ചു. ക ല്യാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു 

കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് മു ഖ്യാതിഥിയായി. കണ്ണൂർ ഡിഡിഇ വി എ. ശശീന്ദ്രവ്യാസ്, കല്യാശ്ശേരി ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലും അഞ്ചും സ്ഥാനങ്ങളിൽ, ഡി. വിമല എന്നിവർ പ്രസംഗിച്ചു. ഇ ന്ന് വൈകുന്നരം നാല് മണിക്ക് നട ക്കുന്ന സമാപന സമ്മേളനം ജില്ലാ പ ഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉ ദ്ഘാടനം ചെയ്യും.






മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp