മണിക്കടവ് : കണ്ണൂർ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെയും മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ മിനി വടം വലി ചാമ്പ്യൻഷിപ്പിൽ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 40 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. 22 പോയിന്റ് നേടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വായാട്ട്പറമ്പ് രണ്ടാം സ്ഥാനവും 14 പോയിന്റ് നേടി GHSS പ്രാപൊയിൽ മൂന്നാം സ്ഥാനവും നേടി. അണ്ടർ 13ബോയ്സ് , അണ്ടർ 15 ബോയ്സ്, അണ്ടർ 13 ഗേൾസ് , അണ്ടർ 15 ഗേൾസ് എന്നീ വിഭാഗങ്ങളിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി . അണ്ടർ 13 ബോയ്സ് , അണ്ടർ 13 ഗേൾസ് , അണ്ടർ 15 ഗേൾസ് എന്നീ വിഭാഗത്തിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വായാട്ട്പറമ്പ് റണ്ണറപ്പായി. അണ്ടർ 15 ബോയ്സ് വിഭാഗത്തിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രാപ്പൊയിൽ രണ്ടാം സ്ഥാനം നേടി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജൂഡ് കടക്കുഴയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനo ചെയ്ത് കളിക്കാരെ പരിചയപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി 19 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജൂഡ് കടക്കുഴയിൽ , ടഗ് ഓഫ് വാർ സംസ്ഥാന വൈസ് പ്രസിഡന്റ് രഘുനാഥ് പി., ടഗ് ഓഫ് വാർ കണ്ണൂർ ജില്ലാ സെക്രട്ടറി പ്രവീൺ മാത്യൂ എന്നിവർ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഷാജി വർഗ്ഗീസ് കെ, ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ നീലകണ്ഠൻ പി എം , യു. പി സ്കൂൾ ഹെഡ് മാസ്റ്റർ സണ്ണി ജോൺ ടി , വാർഡ് മെമ്പർ ജാൻസി കുന്നേൽ , പ്രസാദ് പി എ , ഷാജി പൂപ്പള്ളി , ബിജു പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.
![]() |
![]() |
![]() |
![]() |