മണിക്കടവുകാരൻ Download Androrid App

നാളുകളായി മൂടി കിടന്ന ചപ്പാത്ത് പാലത്തിനു ശാപമോക്ഷം

Date : 24/07/2022

 നാളുകളായി മൂടി കിടന്ന ചപ്പാത്ത് പാലത്തിന്റെ ശാപമോക്ഷം. തദ്ദേശ സ്ഥാപനങ്ങളുടെ തുകയുടെ പരിമിതിക്കുള്ളിൽ ആ റോഡ് വികസനത്തിനായി കണ്ണൂർ ജില്ലാപഞ്ചായത്ത് പണം അനുവദിച്ചിരിക്കുകയാണ്.ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്തി നമ്മുടെ നാട്ടുകാരൻ കൂടിയായ പ്രിയപെട്ട ബിനോയേട്ടൻ മുൻകൈ എടുത്താണ് 20 ലക്ഷം രൂപ നമുക്ക് ലഭിച്ചിരിക്കുന്നത്.

പൊളിഞ്ഞ ഭാഗങ്ങൾ റീ ടാർ ചെയ്യാനും പറ്റുന്ന അത്രയും ഡ്രൈനേജും ടാറിങ് കഴിചുള്ള ഭാഗത്തെ അരിക് കോൺക്രീറ്റും പദ്ധതിയിൽ ഉണ്ടാകും.നിരവധി കുട്ടികൾ ആശ്രയിക്കുന്ന റോഡ് ആണ്.രണ്ട് ബസുകളും സർവീസ് നടത്തുന്നുണ്ട്.വികസനത്തിൽ നമ്മളെല്ലാം നാടിനൊപ്പമുണ്ട്..പരിമിതികൾക്ക് അതീതമായ ഇടപെടൽ മറ്റ് വികസനങ്ങൾക്കായി നടത്തി വരുന്നുണ്ട്.സാഹചര്യം പോലെ അതൊക്കെ നേടാൻ നമുക്ക് കഴിയും. പ്രിയപ്പെട്ട ദിവ്യെച്ചിക്കും ബിനോയേട്ടനും അഭിവാദ്യങ്ങൾ 
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp