മണിക്കടവ് : സെൻറ് തോമസ് യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാ ടനവും ഒപ്പം വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാ ടനവും ബഷീർ അനുസ്മരണവും നടത്തി. ചടങ്ങിന് അസി. സ്കൂൾ മാനേജർ റവ. ഫാ. ക്രിസ് കടക്കുഴ അധ്യ ക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സണ്ണിജോൺ ടി ആമുഖ ഭാഷണവും ഗണിത ക്ലബ് കൺവീനർ ശ്രീ മനു മാത്യു സ്വാഗതവും ആശംസിച്ച വേദിയിൽ ഉദ് ഘാടന കർമം നിർവഹിച്ചത് നിർമല ഗിരി കോളേജ് വൈസ് പ്രിൻസിപ്പലും മലയാള വിഭാഗം മേധാവിയു മായ റവ ഫാ ഡോ. ജോബി കാരക്കാട്ടും ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഒ വി ഷാജു യുമാണ്. ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചത് പി ടി എ പ്രസിഡന്റ് ശ്രീ ബിജു പുത്തൻ പുര ക്കൽ, എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ ഷിന്റോ, മലയാളം ക്ലബ്ബ് പ്രതിനിധി കുമാരി എയ് ഞ്ചൽ മരിയ ബോബൻ എന്നിവരാണ്. വിദ്യാരംഗം കലാ സാഹിത്യ വേദി കോർഡിനേറ്റർ ജോമിഷ കെ ജോസ് നന്ദി പറഞ്ഞു. ബഷീർ കഥാപാത്രങ്ങളുടെ അവതരണവും, ബഷീർ കൃതിയുടെ രംഗാവിഷ്ക്കാരം , തുടർന്ന് കുട്ടികളുടെ കലാ വിരുന്നും അരങ്ങേറി.
![]() |