മണിക്കടവുകാരൻ Download Androrid App
Manikkadavu -ക്രിസ്മസ് സന്ധ്യ കാഴ്ചകൾ
ക്രിസ്മസ് സന്ധ്യ കാഴ്ചകൾ
Date : 12/24/2021

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്ത ഡ്രൈവേഴ്സിന്റെയും,പൗരവലിയുടെയും ആഭിമുഖ്യത്തിൽ 15-മത് *"ക്രിസ്തുമസ് സന്ധ്യ" ഇന്നലെ നടന്നു.

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും തീർത്ത പ്രതിസന്ധിയിൽ നിന്ന് പുൽക്കൂടിൻെറ നവ പ്രത്യാശയിലേക്ക് മനുജർ നടന്നുനീങ്ങുന്ന ഈ ദിനങ്ങളിൽ, മാനവ ഹൃദയങ്ങളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെ പുതിയ നിയമങ്ങൾ പകർന്നുനൽകികൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്ത ഡ്രൈവേഴ്സിന്റെയും,പൗരവലിയുടെയും നേതൃത്വത്തിൽ ആണ്ടുതോറും നടത്തിവരുന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഈ വർഷവും സമുചിതമായി നടത്തി.ഇടവക വികാരി റവ. ഫാ. മാത്യു പാലമാറ്റം ക്രിസ്തുമസ് സന്ദേശം നൽകി. തുടർന്ന് ക്രിസ്തുമസ് കരോൾ,നാസിക് ബാൻഡ്,ഡിജെ മ്യൂസിക്,ആകാശ വിസ്മയം തുടങ്ങിയ കലാപരിപാടികളും നടന്നു.മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp