മണിക്കടവുകാരൻ Download Androrid App

Manikkadavu -കഴിവിനൊത്ത് പണിയണം ചിലവിനൊത്തെടുക്കണം, മിച്ചമുള്ളതോ പകുത്ത് പങ്കുവെക്കണം

കഴിവിനൊത്ത് പണിയണം ചിലവിനൊത്തെടുക്കണം, മിച്ചമുള്ളതോ പകുത്ത് പങ്കുവെക്കണം

Date : 11/14/2021

കഴിവിനൊത്ത് പണിയണം ചിലവിനൊത്തെടുക്കണം, മിച്ചമുള്ളതോ പകുത്ത് പങ്കുവെക്കണം ആ പ്രത്യാശയുടെ ഇലകൾ അവർക്കുവേണ്ടി വരച്ചുവെക്കുവാൻ ഞങ്ങൾ ഇനിയും തയ്യാറാണ്. വാക്കിലൂടെ, പ്രവൃത്തിയിലൂടെ, സാന്ത്വനത്തിലൂടെ, കരുണയിലൂടെ, കരുതലിലൂടെ.... സഹജീവികളെ ചേർത്ത് നിർത്താൻ ഇനിയും ആക്രി പെറുക്കാൻ ഞങ്ങൾ തയ്യറാണ്. നാടിന്റെ നന്മക്കായി dyfi മണിക്കടവ് യുണിറ്റ് ഫണ്ട്‌ ശേഖരിക്കുവാൻ വേണ്ടി രണ്ടാം തവണയും യൂണിറ്റ് പ്രസിഡന്റ് ജോയലറ്റ് ആക്കിമാട്ടേൽ യൂണിറ്റ് സെക്രട്ടറി ജിന്റോ പുന്നത്താനത്തിന്റെയും നേതൃത്വത്തിൽ 14/11/21 നു dyfi പ്രവർത്തകർ ആക്രി സാദനങ്ങൾ സമാഹരിച്ചു

 കഴിഞ്ഞ ആഴ്ച കൈ മറന്നു സഹായിച്ചയത്‌ പോലെ തന്നെ ഇത്തവണയും അനവധി സഹായങ്ങൾ കിട്ടി മനോജ് ആലുങ്കൽ,അലൻ കുന്നേൽ,ബാബു വെട്ടിയോലി,മനോജ് കാപ്പിൽ,ജോജോ കുന്നേൽ,എന്നിവരും കൂടാതെ നാടിൻ്റെ നന്മപ്രവർത്തനത്തിൽ പങ്ക് ചേരാൻ സന്മനസ്സ് കാണിച്ച കരുണ വറ്റാത്ത മണിക്കടവിലെ മനുഷ്യസ്നേഹത്തിന് dyfi മണിക്കടവ് യുണിറ്റിന്റെ നൂറ് ചുവപ്പൻ അഭിവാദ്യങ്ങളും, ആശംസകളും, അഭിനന്ദനങ്ങളും അറിയിക്കുന്നു.മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp