ദേശീയ വടംവലി അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ എയ്ഞ്ചൽ മേരി ബിജുവിനെ മൈത്രി സ്വയാശ്രയ സംഘത്തിൽ വച്ചു ആദരിച്ചു. മൈത്രി സംഘാഗം ബിജു പരക്കാട്ടിന്റെ മകൾ ആണ് ഏയ്ഞ്ചൽ.
മെട്രോ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ മൈത്രി സംഘം പ്രസിഡന്റ് ടോമി അട്ടക്കാട്ട് ക്യാഷ് പ്രൈസ് നൽകി. സംഘം സെക്രട്ടറി ജോബിച്ചൻ കാഞ്ഞിരത്താoകുന്നേൽ മൊമെന്റോ നൽകി. പ്രസാദ് ഇലവുങ്കച്ചാലിൽ ആശംസകൾ അറിയിച്ചു. ചടങ്ങിൽ മൈത്രി സംഘഗങ്ങളും ഏയ്ഞ്ചൽ മേരി ബിജുവിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
![]() |