*ജില്ലാ വടംവലി മത്സരം : വോയ്സ് ഓഫ് മണിക്കടവ് ചാമ്പ്യൻമാർ*മാടായി : മാടായി കോളേജിൽ വച്ച് നടന്ന അണ്ടർ 13 , അണ്ടർ 15 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വോയ്സ് ഓഫ് മണിക്കടവ് ചാമ്പ്യൻമാരായി. അണ്ടർ 15 അൺകുട്ടികളുടെ 440 kg വിഭാഗത്തിൽ പ്രാപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ ഫൈനലിൽ തോൽപ്പിച്ച് കിരീടം നേടി. ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ ഈ വിഭാഗത്തിൽ സെക്കന്റ് റണ്ണറപ്പായി. അണ്ടർ 13 അൺകുട്ടികളുടെ 380 kg വിഭാഗത്തിൽ പ്രാപൊയിൽ ഗവ.ഹയർസെക്കണ്ടറി സ്കൂളിനെ തോൽപ്പിച്ച് വോയ്സ് ഓഫ് മണിക്കടവ് ചാമ്പ്യൻമാരായി. അണ്ടർ 13 പെൺകുട്ടികളുടെ 340 kg വിഭാഗത്തിലും അണ്ടർ 15 -360 kg വിഭാഗത്തിലും വോയിസ് ഓഫ് മണിക്കടവ് ചാമ്പ്യൻമാരായി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. ഒക്ടോബർ 30, 31 തീയതികളിൽ കായംകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന വടം വലി മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 40 പേരിൽ 35 പേരും വോയ്സ് ഓഫ് മണിക്കടവിന്റെ കുട്ടികൾ ആണ്.
![]() |
|
|
|
|
|
|
|
![]() |
![]() |
![]() |
![]() |
![]() |
|
|
|
|