Manikkadave.com മണിക്കടവുകാരൻ


പ്രിയമുള്ളവരെ*, *നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണ്Date : 07/10/2021

*പ്രിയമുള്ളവരെ*, *നമ്മൾ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണ്* സ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ടും ഗ്രൗണ്ട് സംരക്ഷണവുമായി ബന്ധപ്പെട്ടും ചില തെറ്റിദ്ധാരണകൾ പരത്തി ഇടവകാജനത്തെ രണ്ട് വിഭാഗമാക്കി വിഭജിക്കാനുള്ള നീക്കങ്ങളുമായി ചില ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സ്കൂൾ ഫിറ്റ്നസ് ലഭിക്കാത്തത് ചില ആളുകൾ പരാതി നൽകിയിട്ടുണ്ട് അത്തരക്കാർ എല്ലാക്കാര്യത്തിനും എതിരു നിൽക്കുന്ന വരാണ് എന്ന രീതിയിൽ കുപ്രചാരണങ്ങളുമായി ചിലർ എത്തിയിട്ടുണ്ട്, നിലവിലെ *സാഹചര്യത്തിൽ നമ്മുടെ ഹൈസ്കൂൾ ഫിറ്റ്നസ് ലഭിക്കാൻ സാധിക്കാത്ത വിധത്തിലുള്ള അവസ്ഥയിലൂടെയാണ് നീങ്ങുന്നത്, പരിമിതമായ ക്ലാസ്സ് റൂമുകളും തകർന്നു വീഴാറായാമേൽക്കൂരയും, വൃത്തിഹീനമായ ടോയ്ലറ്റുകളും കാണുന്ന ഒരു എഞ്ചിനിയർക്കും ഫിറ്റ്നസ് നൽകാൻ സാധിക്കാത്ത വിധമാണ് ഉള്ളത്,* വയനാട്ടിൽ സംഭവിച്ചതു പോലെ *കുട്ടികൾക്ക് പാമ്പ് കടിയേൽക്കണ്ട സാഹചര്യങ്ങൾ വരെ ഉണ്ടായി ,ഭാഗ്യവശാൽ അത് ഒഴിവായി, പക്ഷേ സംഭവിച്ചിരുന്നെങ്കിൽ PTA യും മാനേജ്മെൻറും കുറ്റക്കാരായി തീരും* ( മൂന്ന് വർഷം മുൻപ് PTA നൽകിയ പരാതി ഒന്നു തിരിഞ്ഞു നോൽക്കുക പോലും ചെയ്യുകയോ, മറുപടി നൽകുകയോ ചെയ്തിട്ടില്ല) *കൂടാതെ സ്വാധീനമുപയോഗിച്ച് ഈ വർഷം കൂടിഫിറ്റ്നസ് തരപ്പെടുത്തി സ്കൂൾ പണി നീട്ടികൊണ്ടു പോകുക തുടങ്ങിയഅത്തരം സാഹചര്യത്തിലാണ് എത്രയും വേഗം സ്കൂൾ പണി ആരംഭിക്കുന്നതിനു വേണ്ടി ഉത്തരവാദിത്വപ്പെട്ടവർ എന്ന നിലയിൽ PTA യ്ക്ക് ഫിറ്റ്നസിനെ എതിർക്കേണ്ടി വന്നത്,* കൂടാതെ സ്കൂൾ നിർമ്മാണ പ്രക്രിയ പരമാവധി സമയം നീട്ടികൊണ്ടു പോകുക വഴി മറ്റ് ആനുകൂല്യ നേടിയവരെ ഭീഷണിപ്പെടുത്തിയും, ചില പ്രത്യേക രാഷ്ട്രിയ നിറം നൽകിയും, ആളുകളെ പിന്തിരിപ്പിക്കാം എന്ന ചിന്താഗതിയാണ് ഇത്തരം ആളുകൾക്കുള്ളത്, *അവർ പിതാവ് കരിങ്കൽ കെട്ടിടം നിൽക്കുന്നിടത്ത് പണിയാൻ അനുവാദം നൽകി എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ നിർദ്ദിഷ്ട കരിങ്കൽ കെട്ടിടം നിൽ ക്കുന്നിടത്ത് 24 റൂമുകൾ, സ്റ്റെയർകേസ്, റാമ്പ് ,ടോയ്ലറ്റ്, കഞ്ഞിപ്പുര എന്നിവ ലഭിക്കുന്നില്ലാത്ത പക്ഷം അവിടെ പണിയില്ല എന്നതാണ് പിതാക്കൻമാർ തന്നിരിക്കുന്ന ഉറപ്പ്.* കൂടതെ 113 മീറ്റർ സ്ട്രൈറ്റ് ട്രാക്ക്, 200 മീറ്റർ 8 ലൈൻ ട്രാക്ക് എന്നിവയാണ് തന്നിരിക്കുന്ന ഉറപ്പ്. നിലവിലെ സാഹചര്യത്തിൽ അംഗൻവാടി മതിൽ മുതൽ 119 മീറ്ററാണ് കാഞ്ഞിരകൊല്ലി റോഡ് വരെയുള്ളത് ,അത് ഉളളത് സ്കൂൾ കെട്ടിടത്തിൻ്റെ ഭാഗത്താണ് .ഷോപ്പിംഗ്‌ കോംപ്ലക്സിൻ്റ ഭാഗത്ത് ഉള്ള നീളം 106 മീറ്റർ മാത്രമാണ് ഉള്ളത്, കരിങ്കൽ കെട്ടിടം, സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ അതിരു മുതൽ യുപി സ്കൂളിലേക്ക് പോകുന്ന റോഡ് വരെ 45 മീറ്റർ നീളമാണ് ഉളളത് കാത്തിര കൊല്ലി റോഡു മുതൽ നിലവിലുള്ള ഗ്രൗണ്ട് വരെ 12 മീറ്റർ വീതിയും, നിലവിലെ KERപ്രകാരം ക്ലാസ് റൂമുകൾ 20 X 20 അടിയാണ് ,10 അടി വരാന്തയും, 24 റൂമുകൾ നിർമ്മിക്കണമെങ്കിൽ അടി നിലയിൽ 8 റൂമുകൾ അവശ്യമാണ് കൂടാതെ റാമ്പ് ,സ്റ്റെയർകെയ്സ്, ടോയ്ലറ്റ് എന്നിവയ്ക്കുള്ള സ്ഥലവും കൂടി കണക്കാക്കിയാൽ, 57 മീറ്റർ നീളം, അതിരിൽ നിന്ന് 3 മീറ്റർ അടക്കം 60 മീറ്റർ ആവശ്യമായിരിക്കേ 45 മീറ്റർ മാത്രമുള്ള സ്ഥലത്ത് കെട്ടിടം പണി അസാധ്യമാണ്, *(അതിനാൽ ഹൈസ്കൂൾ പണിയുന്നതിനാവശ്യമായ നിലവിൽ ഹൈസ്കൂളിനായി മാറ്റി വയ്ക്കപ്പെട്ട സ്ഥലത്ത് എത്രയും വേഗം സ്കൂൾ പണി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ മാനേജ്മെൻ്റും രൂപതയും തയ്യാറാവുകയാണ് വേണ്ടത് )* ഈ വസ്തുത നിൽക്കെ ആളുകളിൽ തെറ്റിദ്ധാരണകളുണ്ടാക്കി മണിക്കടവിലെ ഇടവകാ വിശ്വസികളെയും സാമാന്യജനത്തെയും തമ്മിലടിപ്പിക്കാനും വിഭജിപ്പിക്കുവാനുമാണ് ചില സ്വാർത്ഥ മോഹികളുടെ ശ്രമം, അത്തരക്കാരിൽ, കുടുബത്തിൽ പിൻവാതിലിലൂടെ അനർഹമായി ജോലി ആവശ്യമുള്ളവരും, സൗകര്യപ്രദമായ സ്ഥലങ്ങളിൽ ജോലി അവശ്യമായവരും, ജോലിയെടുക്കുന്ന സമയത്ത് ജോലിയെടുക്കാതെ സമ്പാദിച്ച് ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കി ജീവിതം ആസ്വദിക്കുന്നവരും, തട്ടിത്തെറിപ്പിക്കപ്പെട്ട സ്ഥാനങ്ങളിൽ പുന:പ്രതിഷoയാഗ്രഹിക്കുന്ന അഭ്യുദകാംഷികളും, ചിലരുടെ വാക്കുകൾ മാത്രം ഏറ്റുചൊല്ലാനറിയവന്നരുമായ ആളുകളാണ് അവർക്ക് സ്വാർത്ഥ താത്പര്യങ്ങൾക്കപ്പുറത്ത് മറ്റ് വികാരങ്ങളില്ല *നമ്മളെ സംബന്ധിച്ച് മണിക്കടവ് എന്നത് ഒരു വികാരമാണ്, മണിക്കടവ് പള്ളിയും, മണിക്കടവിലെ സ്കൂളുകളും ,മണിക്കടവ് പ്രദേശങ്ങളുടെ വികസനവും ഒരു വികാരമാണ് .നമ്മൾ എല്ലാം ഒന്നായി കാണുന്നു കൂട്ടായ വികസനമാണ് നാം കാണുന്നത്.കഴിഞ്ഞ കാലങ്ങളിൽ മണിക്കടവിൽ നമ്മുക്ക് ലഭ്യമാകേണ്ടിയിരുന്ന നിരവധിയായ വികസനങ്ങൾ, റോഡ്,പാലങ്ങൾ മറ്റ് ഗവർമെൻ്റ് സ്ഥാപനങ്ങൾ എന്നിവ നമ്മുക്ക് യഥാസമയം ലഭിക്കേണ്ട സമയത്ത് തമ്മിൽ തല്ലും പരസ്പര വടംവലിയും കാരണം കാലതാമസമോ, നഷ്ടപെടലുകളൊ സംഭവിച്ചു, മുൻ കാലങ്ങളിൽ, പള്ളി, സ്കൂളുകൾ, വട്ട്യാoതോട് പാലം, ചപ്പാത്ത് പാലം നാട്ടുകാരുടെ കൂട്ടായ്മയിലൂടെയും സഹകരണത്തിലൂടെയും നമ്മുക്ക് സാധിച്ചു, പിന്നീട് നേതൃരംഗത്തുള്ളവർ ഇത്തരം കാര്യങ്ങൾ സ്വന്തം കഴിവായി കാണുകയും, പരസ്പരം പാര പണിയുകയും ചെയ്തതിൻ്റെ ഫലമാണിത്,അത്തരക്കാരെ തിരിച്ചറിയുവാനും, ഗ്രൗണ്ട് എന്നത് സാമൂഹികമായ വിഷയമാണ് എന്നത് മനസ്സിലാക്കാതെ സഭാ വിഷയമായി ചിത്രീകരിക്കാനുള്ള കുടുംബത്തിൽ കലഹമുണ്ടാക്കാനുള്ള കുബുദ്ധിക്കാരെ ജാഗ്രതയോടെ കരുതിയിരിക്കുക*
Please login to add comments.


Share in whatsapp