വിനോദ സഞ്ചാര മേഖലകൾ ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി.യ്ക്ക് നിവേദനം.മലയോര മേഖല പാസഞ്ചഴ്‌സ് അസോസിയേഷനാണ് നിവേദനം നൽകിയത്. പൈതൽ മലയിലേക്കും പാലക്കയം തട്ടിലേക്കും കാഞ്ഞങ്ങാട്ടുനിന്നും ബന്തടുക്കയിൽനിന്നും കൊന്നക്കാട്ടുനിന്നും സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടു.വെള്ളരിക്കുണ്ട്, ചെറുപുഴ, പുലിക്കുരുമ്പ, ചെമ്പേരി, ഇരിട്ടി, കൊട്ടിയൂർ വഴി വയനാട്ടിലേക്കും മേപ്പാടി, ഗൂഡല്ലൂർ വഴി ഊട്ടിയിലേക്കും, കുടിയാന്മല നിന്ന് ഒടയഞ്ചാൽ, പാണത്തൂർവഴി സുള്ള്യയിലേക്കും കെ.എസ്.ആർ.ടി.സി. ബസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അസോസിയേഷൻ ഭാരവാഹികളായ എം.വി.രാജു, തങ്കച്ചൻ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.