മണിക്കടവുകാരൻ Download Androrid App

പ്രിയപ്പെട്ട ഷക്കീല

Date : 19/08/2021

പ്രിയപ്പെട്ട ഷക്കീല... 🥰 കിന്നാരതുമ്പികൾ പടം കാണാൻ ശ്രീകൃഷ്ണ തിയേറ്ററിലെക്ക് BSA-SLR സൈക്കിളിൽ നൂറേ നൂറിൽ പായുമ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല ചേച്ചി... ഹൃദയത്തിന്റെ ഒരു കോണിൽ ചേച്ചിയെ കാണാൻ ഉള്ള ഒടുക്കത്തെ ആവേശം മറുവശത്തു ചേച്ചിയെ കാണാൻ വന്ന എന്നെ വേറെ ആരെങ്കിലും കാണുമോ എന്നുള്ള പേടി.. അവസാനം കിതച്ചു സൈക്കിൾ ചവിട്ടി ഞാൻ അവിടെ എത്തുമ്പോൾ അവിടെ കണ്ട കാഴ്ച്ച എന്നെ അത്ഭുതപെടുത്തി..പ്രായ ജാതി മത വർണ്ണ രാഷ്ട്രീയ ഭേദമന്യേ എല്ലാരും ഒരുമിച്ചു കൂടുന്ന ഒരു സ്ഥലം കണ്ടു ധൃതങ്കപുളങ്കിതനായി നിൽക്കുമ്പോ കിർണിം... കിർണിം.... എന്നൊരു ബെല്ലടി ശബ്‍ദം... അതു കേട്ടതും തിയേറ്ററിന്റെ നാലു അതിരുകളിൽ ഇളിഞ്ഞ മോന്തയുമായി നിന്ന ഓരോരോ മാന്യൻമാർ പതുക്കെ ടിക്കറ്റ് കൗണ്ടറിൽ വന്നു.. തൃശൂർ മൃഗശാലയിലെ സിംഹംകൂടു പോലെ ഒരു കൂട്ടിൽ ഒരു കെട്ട് ടിക്കറ്റുമായി ഒരു പാവം ചേട്ടൻ വന്നു... കയ്യിലുള്ള ചില്ലറ പൈസ 6 രൂപ 50 പൈസ ആ കൂട്ടിലോട്ടു നീട്ടി ഇടറിയ ശബ്‌ദത്തിൽ ഞാൻ ആ ചേട്ടനോട് പറഞ്ഞു "ചേട്ടാ 🥰ഒരു ടിക്കറ്റ്... കയ്യിൽ ഒരു ലോഡ് തുപ്പൽ പുരട്ടി നീല കളറുള്ള ടിക്കറ്റ് കീറി എന്റെ കയ്യിൽ വെക്കുമ്പോൾ ആ കൗണ്ടറിന്റെ കമ്പികൂടിനുള്ളിലൂടെ അയാൾ എന്നെ നോക്കി തൊലിഞ്ഞ ഒരു ചിരിയും കൂടി പാസ്സാക്കി ആക്കിയ പോലെ ഒരു ചോദ്യവും"മൊട്ടേന്നു വിരിഞ്ഞില്ലല്ലോ"..ടിക്കറ്റ് വാങ്ങി വരുമ്പോ മനസ്സിൽ ആ മയിലിനെ രണ്ടു തെറിയും പറഞ്ഞു ഞാൻ v തീയേറ്ററിന്റെ വാതിലിൽ എത്തി... കള്ളി മുണ്ടും എടുത്തു ഒരു ചേട്ടൻ എന്റെ കയ്യിന്നു ടിക്കറ്റ് വാങ്ങി അതിന്റെ പകുതി കീറി ബാക്കി എന്റെ കയ്യിൽ തന്നെ തന്നു... അങ്ങനെ ഞാൻ അംബരചുംബി ആയ ആ തിയേറ്ററിലോട്ട് വലത് കാൽ വെച്ച് അങ്ങോട്ട്‌ കേറി.. ആട്ടിൻകൂടിന്റെ ഒരു മണം..കോർണറിൽ ഉള്ള സീറ്റ്‌ എല്ലാം ഫുൾ... എനിക്ക് കിട്ടിയത് ആണെങ്കിൽ സ്‌ക്രീനിന്റെ മുൻപിലെ ആദ്യത്തെ സീറ്റ്‌... 90 ഡിഗ്രിയിൽ തല പൊക്കി വെച്ചാൽ മാത്രമേ സ്ക്രീൻ കാണൂ... പെട്ടന്ന് ലൈറ്റ് മുഴുവൻ അങ്ങട് ഓഫ്‌ ആയി... പടം തുടങ്ങി... ആരാധനകർ അക്ഷമരായി തെറി വിളി തുടങ്ങി... ഒരു നിമിഷം കൊടുങ്ങല്ലൂർ ഭരണി കാണാൻ പോയ ഒരു ഫീൽ... ഷക്കില ചേച്ചിയെ അഭിനയം പഠിപ്പിച്ചു കൊടുക്കുന്ന ഒരുപാട് പേരെ എനിക്ക് അവിടെ കാണാൻ സാധിച്ചു.. അങ്ങനെ ഇരിക്കുമ്പോൾ ആരോ ഒരാൾ വാതിൽ തുറന്നു ഉറക്കെ വിളിച്ചു ചോദിക്കുന്നു"ഉളിക്കൽ നിന്നും വന്ന ഷാജി ഉണ്ടോ "? നാണക്കേട് കൊണ്ടു ആണെന്ന് തോന്നുന്നു ഉളിക്കൽ നിന്നും വന്ന ഷാജി അതിനുത്തരം പറഞ്ഞില്ല... രണ്ടു തവണ വിളിച്ചിട്ടും മറുപടി കേൾക്കാതെ വന്നപ്പോൾ... വാതിലിൽ നിൽക്കുന്ന പുള്ളിക്ക് കലിപ്പ് കയറി ഉറക്കെ വിളിച്ചു പറഞ്ഞു "ഡാ മൈ#₹ നിന്റെ അമ്മൂമ്മ മരിച്ചു... നിന്റെ സൈക്കിൾ ഇവിടെ ഉണ്ട് അതുകൊണ്ട് ആണ് ഞാൻ ഇവിടെ കേറി പറഞ്ഞേ... "പുള്ളി ഇതും പറഞ്ഞു വാതിലും കൊട്ടി അടച്ചു പുറത്തേക്കു പോയി... അഞ്ചു മിനിറ്റ് കഴിഞ്ഞില്ല ദേ ഒരുത്തൻ പതുക്കെ പുറത്തോട്ടു പോണു... അവനെ കണ്ടതും തീയേറ്ററിന്റെ ബാക്കിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു ""ദേണ്ടടാ ഷാജി "... തിയേറ്ററിൽ മുട്ടൻ ചിരി.... ചമ്മിയ മുഖവും ആയി ഷാജി പുറത്തോട്ടു പോകുമ്പോൾ ആ ഇരുണ്ട വെളിച്ചത്തിൽ ഷക്കില ചേച്ചിയുടെ മാസ്സ് ഡയലോഗ് "തെറ്റ് ചെയ്യാത്തവർ ആയി ആരും ഇല്ല ഗോപു "... ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആകാതെ ഷാജിയുടെ ആ പോക്ക്... അത് ഇന്നും ഓർക്കുമ്പോ 😁 #പ്രതിസന്ധികാലഘട്ടത്തിൽമലയാളസിനിമയെപിടിച്ചുനിർത്തിയധീരവനിതഷക്കീല🥰


Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com