മണിക്കടവുകാരൻ Download Androrid App

Manikkadavu -ത്രിശ്ശൂർ മണ്ണൂത്തിയിൽ വച്ചു നടന്ന അണ്ടർ 19 മിക്സഡ്

ത്രിശ്ശൂർ മണ്ണൂത്തിയിൽ വച്ചു നടന്ന അണ്ടർ 19 മിക്സഡ്

Date : 02/28/2021

ത്രിശ്ശൂർ മണ്ണൂത്തിയിൽ വച്ചു നടന്ന അണ്ടർ 19 മിക്സഡ് വിഭാഗത്തിലും, അണ്ടർ 19 ഗേൾസ് വിഭാഗത്തിലും കണ്ണൂർ ജില്ലയ്ക്കു വേണ്ടി മത്സരത്തിൽ പങ്കെടുത്ത മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിന്റെ വിദ്യാർത്ഥികൾ കോച്ച് ഷൈജൻ ചാക്കോ സാറിനോടും ,മനേജർ റോബിൻ ജോസഫ് സാറിനോടും ,സിസ്റ്റർ റോയ്സ്, പി.ടി.എ പ്രസിഡണ്ട് ജോർജ് യു.വി. എന്നിവരോടൊപ്പം ഇന്നലെ നടന്ന മത്സരത്തിൽ ,മിക്സഡ് വിഭാഗത്തിൽ മാത്യൂസ് മാത്യു പുഷ്പക്കുന്നേലിനും ,ഗേൾസ് വിഭാഗത്തിൽ നവ്യശ്രീരാജിനും, റോസ് മരിയ കുരുവിളയ്ക്കും നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചു. ഇതിനോടകം വിവിധ കാറ്റഗറികളിലായി മണിക്കടവ് സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂന്റെ ഭാഗമായി മത്സരിച്ച 5 വിദ്യാർത്ഥികളാണ് ആഗ്രയിൽ വച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയത്. കേവലം 10 ദിവസത്തെ പരിശീലത്തിനു മാത്രമേ ഈ വർഷം സമയം ലഭിച്ചുള്ളൂ.ഇവരെ പരിശീലിപ്പിച്ച ഷൈജൻ ചാക്കോ സാറിനും ,കുട്ടികളെ കണ്ടത്തി, അവർക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത റോബിൻ സാറിനും ,വേണ്ട സഹായ സഹകരണങ്ങളും, നേതൃത്വവും നല്കിയ ഹയർ സെക്കന്ററി സകൂൾ പ്രിൻസിപ്പൽ പ്രസാദ് സർ ,പി.ടി.എ.പ്രസിഡണ്ട് ജോർജ് യു.വി., പെൺകുട്ടികൾക്കു വേണ്ടി അക്ഷീണം പ്രവർത്തിച്ച സിസ്റ്റർ റോയിസ് എന്നിവർക്കുo, പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കന്നു. ഒപ്പം തന്നെ നമ്മുടെ വിദ്യാർത്ഥികൾക്ക് വേണ്ടപ്രചോദനവും പ്രോത്സാഹനവും നല്കിയ സകൂൾ മാനേജർ ഫാദർ മാത്യു പാലമറ്റത്തിനും,പി.ടി എ പ്രതിനിധികൾക്കും നന്ദിയ റിയിക്കുന്നു . തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിച്ച് മികച്ച പെർഫോമെൻസ് കാഴ്ച വച്ച,നമ്മുടെ എല്ലാ വിദ്യാർത്ഥികൾക്കും ,ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥി കൾക്കും നന്ദിയും അഭിനന്ദനങ്ങളും.??????


മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...