മണിക്കടവുകാരൻ Download Androrid App

Manikkadavu -വടംവലി ചാമ്പ്യൻഷിപ്പ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാർ

വടംവലി ചാമ്പ്യൻഷിപ്പ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാർ

Date : 02/16/2021

*വടംവലി ചാമ്പ്യൻഷിപ്പ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാർ* മണിക്കടവ്: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മണിക്കടവിൽ വച്ച് നടന്ന ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ സെന്റ തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാമ്പ്യൻമാരായി. അണ്ടർ17 ബോയ്സ്, അണ്ടർ 17 ഗേൾസ് , അണ്ടർ 17 മിക്സ്ഡ് , അണ്ടർ 19 ഗേൾസ് , അണ്ടർ 19 മിക്സ്ഡ് വിഭാഗം എന്നീ വിഭാഗത്തിലാണ് സ്കൂൾ ചാമ്പ്യൻമാരായത്. അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ ഗവ.എച്ച്.എസ്.എസ്. പ്രാപ്പൊയിൽ ചാമ്പ്യൻമാരായി. ഈ വിഭാഗത്തിൽ എടൂർ സെന്റ് മേരീസ് എച്ച് എസ് എസ് റണ്ണറപ്പായി. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവിൽ നിന്ന് 45 കുട്ടികൾ പാലക്കാട്, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന സംസ്ഥാന വടം വലി മത്സരത്തിന് വിവിധ വിഭാഗങ്ങളിൽ നിന്ന് യോഗ്യത നേടി. ഇന്ന് രാവിലെ നടന്ന ഉദ്ഘാടനചടങ്ങിൽ ടഗ് ഓഫ് വാർ സംസ്ഥാന അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രവീൺ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.മാത്യൂ പാലമറ്റം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ V.V തോമസ് സ്വാഗതവും പ്രിൻസിപ്പിൾ പ്രസാദ് പി , റോബിൻ ജോസഫ് പി , ജോർജ് ഉണ്ണിയാനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


മണിക്കടവുകാരൻ Download Androrid App
Please login to add comments.   Login


Share in whatsapp                
scroll and wait...