മണിക്കടവ് വാർത്തകൾ Register Log in

ഇരിട്ടി പുതിയപാലം താത്കാലികമായി 2 മണിക്കൂർ ഗതാഗതത്തിന് തുറന്നു കൊടുത്തു


Date : 03/02/2021

*ഇരിട്ടി പുതിയപാലം താത്കാലികമായി 2 മണിക്കൂർ ഗതാഗതത്തിന് തുറന്നു കൊടുത്തു*

ഇരിട്ടി: ഇരിട്ടി ടൗണിൽ പാലം ഭാഗത്തെ റോഡിൽ അവസാന ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന പുതിയ പാലം രണ്ടു മണിക്കൂർ നേരത്തേക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വാഹന പണിമുടക്ക് നടക്കുന്നതിനാൽ ഭാരവാഹനങ്ങൾ ഇല്ലാത്തതും വാഹനത്തിരക്ക് കുറവായതും കാരണം വളരെകുറച്ച് സ്വകാര്യ  വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോയത്. കടന്നു പോയവരെല്ലാം ഏറെ ആഹ്ലാദത്തോടെയാണ് പുതിയ പാലത്തിലൂടെ യാത്ര നടത്തിയത്. പലരും ഫോട്ടോവും വീഡിയോകളും എടുക്കുന്നതും കാണാനായി. രാവിലെ 8 മണിയോടെ തുറന്ന പാലം 10 മണിയോടെ വീണ്ടും അടക്കും. പാലത്തിൽ ഇനിയും പ്രവർത്തികൾ ബാക്കിയുണ്ട്. ഇത് പൂർത്തിയാക്കണമെങ്കിൽ രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണ് പാലം നിർണമ്മാണവുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.
Reported By: amal

Manikkadave News
Please login to add comments.