മണിക്കടവുകാരൻ Download Androrid App

മണിക്കടവ് ടൗണിലെ വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തുവാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചിരിക്കുന്നു .

Date : 05/07/2022

സ്നേഹമുള്ളവരെ, ഇന്നലെ(4/7/2022 ) വൈകുന്നേരം 5:00 മണിക്ക് കൈരളി ഗ്രന്ഥാലയത്തിൽ വച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൻമാരുടേയും വ്യാപാരി നേതാക്കളുടേയും സംഘടനാ പ്രതിനിധികളുടേയും ടാക്സി ഓട്ടോ ഗുഡ്സ് ഡ്രൈവേഴ്സ് പ്രതിനിധികളുടേയും മണിക്കടവിലെ പഞ്ചായത്ത് മെമ്പർമാരുടേയും സാന്നിദ്ധ്യത്തിൽ മണിക്കടവ് ടൗണിലെ വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തുവാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചിരിക്കുന്നു .

1. ഓട്ടോ റിക്ഷകൾ അമ്പിളി സ്റ്റുഡിയോയുടെ മുമ്പിലുള്ള ബദാം മരത്തിന്റെ ചുവടു മുതൽ ആലുങ്കൽ ഷാജുവിന്റെ കട വരെ .

2. ഐറിസ് വാഹനങ്ങൾ അമലാ ട്രഡേഴ്സിന്റെ വശം മുതൽ ടേസ്റ്റി ഹോട്ടൽ വരെ റോഡിന് അഭിമുഖമായി പാർക്ക് ചെയ്യണം.

 3.ജീപ്പ് ഗുഡ്സുകൾ ഹൈലാന്റ് സ്റ്റീൽസിന്റെമുൻവശംടൗണിന് അഭിമുഖമായി പാർക്ക് ചെയ്യണം.

4.ഓട്ടൊ ഗുഡ്സുകൾ നിലവിൽ ഐറിസ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് പാർക്ക് ചെയ്യണം.

5.ടാക്സി ജീപ്പുകൾ ടൂറിസ്റ്റ് ടാക്സി എന്നിവ ബാങ്ക് കെട്ടിടം മുതൽ ആനപ്പാറ റോഡിൽ പാർക്ക് ചെയ്യണം.

 6.വാഹനങ്ങൾ ആനപ്പാറ റോഡിലും ഗുഡ്സ് ഓട്ടോസ്റ്റാന്റിന്റെ ബാക്കി ഭാഗങ്ങളിലുമായിപാർക്ക് ചെയ്യണ്ടതാണ്.

 7.ബസ്സുകൾ അമല ട്രേഡേഴ്സിന്റെ ഗോഡൗണിന്റെ . മുൻ വശത്തേക്ക് മാറ്റി നിർത്തേണ്ടതും കാഞ്ഞിരക്കൊല്ലി റോഡ്‌ പൂർണമായും ഒഴിവാക്കി ഇടേണ്ടതും ആണ്.

8. അക്കര ടൗണിൽ വാഹനങ്ങൾ ഒരു വശത്ത് മാത്രമേ പാർക്ക് ചെയ്യാവൂ . 9. ഡ്രൈവർ ഇല്ലാത്ത ടാക്സി വാഹനങ്ങൾ ടൗണിൽ നിന്നും സ്റ്റാൻഡിൽ നിന്നും മാറ്റിയിടേണ്ടതാണ്. ടൗണിലെ പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും സുഗമമായ നടത്തിപ്പിനും പൊതുജനങ്ങളുടെ സൗകര്യങ്ങൾ പരിഗണിച്ചും യോഗം ഐക്യകണ്ഠേന എടുത്ത തീരുമാനങ്ങളാണ് മേല്പറഞ്ഞവ. ഈ തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു. എന്ന് കമ്മിറ്റിക്കു വേണ്ടി പഞ്ചായത്ത് മെമ്പർമാർ.



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com