ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 16,15,09,100/- രൂപ (പതിനാറ് കോടി പതിനഞ്ച് ലക്ഷത്തി ഒന്പ്തിനായിരത്തി ഒരുനൂറ്രൂപ മാത്രം) 2021-22 സാമ്പത്തിക വര്ഷതത്തില് ചെലവഴിച്ചുകൊണ്ട് ഈ സാമ്പത്തിക വര്ഷാവുംകണ്ണൂര് ജില്ലയില്‍ ഒന്നാം സ്ഥാനം നിലനിർത്തി . സംസ്ഥാനതലത്തില്‍ എട്ടാംസ്ഥാനത്താണ്ഉളിക്കല് ഗ്രാമപഞ്ചായത്ത്.
മഹാത്മാഗാന്ധിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതുമുതല്‍ നാളിതുവരെയുള്ള കാലഘട്ടത്തില്കണ്ണൂര് ജില്ലയില്‍ ഒരു പഞ്ചായത്ത് ഇത്രയും കൂടിയ തുക ചെലവഴിക്കുന്നത് ഇത് ആദ്യമായിട്ടാണ്.അവിദഗ്ദ്ധ തൊഴില്‍ കൂലിയിനത്തില്‍ 178894 തൊഴില്‍ ദിനങ്ങളിലായി 52979857 രൂപയും വിദഗ്ദ്ധതൊഴിലാളികള്‍ക്ക് കൂലിയായി 2,29,56,117/- രൂപയുംമെറ്റീരിയല് വിലയായി 8,45,68,292/- രൂപയും ഈ സാമ്പത്തിക വര്‍ഷ1ത്തില്‍ ചെലവഴിക്കുവാന്സാധിച്ചു.
തൊഴിലുറപ്പ്പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വർഷത്തില്‍ പഞ്ചായത്തില്‍ 180 കാലിത്തൊഴുത്തുകളും200 ആട്ടിന്‍കൂ9ടുകളും 100 കോഴിക്കൂടുകളും നിർമ്മിച്ചു. 60 റോഡുകളില്‍ കോണ്ക്രീ റ്റ്പ്രവൃത്തി നടത്തി ഗതാഗത യോഗ്യമാക്കി. 3 അംഗനവാടികള്‍ക്ക് കെട്ടിടം നിർമിച്ച് നല്കി5 മിനി എം. സി. എഫുകള്‍ സ്ഥാപിച്ചു. 400 കുടുംബങ്ങളില്‍ കിണര്‍ റീച്ചാര്ജ്ജിം ഗ് നടത്തി.കലുങ്കുകള്‍, അസോള ടാങ്കുകള്‍ എന്നിവയും കൂടാതെ പുഴകളിലും തോടുകളിലും തടയണകളും നിർമ്മിച്ചു.
അങ്ങനെതൊഴിലുറപ്പ് പദ്ധതിയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടാണ് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. അഭിമാനകരമായ ഈ നേട്ടത്തിന് പങ്ക് വഹിച്ചിട്ടുള്ള പഞ്ചായത്ത്ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, കഠിനാദ്ധ്വാനം ചെയ്തിട്ടുള്ളതൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലെ അക്രെഡിറ്റഡ് എഞ്ചിനീയര്ഓവർസിയർമാർ അക്കൌണ്ടന്റ്യകം ഐടി അസിസ്റ്റന്റുടമാര്, പഞ്ചായത്തിലെ തൊഴിലുറപ്പ് മേറ്റുമാര്‍, അർപ്പണബോധമുള്ളതൊഴിലാളികള് തുടങ്ങി എല്ലാവരെയും ഉളിക്കല്‍ ഗ്രാമപഞ്ചായത്തിനുവേണ്ടി പ്രത്യേകമായിഅനുമോദിക്കുന്നു
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com
Login