ഉളിക്കൽ: നീണ്ട ഇട വേളയ്ക്കു ശേഷം മലയോരത്തിന്റെ സിനിമ പ്രേമികൾക്ക് ആവേശം നിറച്ചു കൊണ്ട് ഉളിക്കല്ലിൽ സിനിമ തിയേറ്റർ ഇന്ന് മുതൽ ദൃശ്യ ചാരുതയൊരുക്കും. രണ്ട് തീയേറ്റർ ഉൾപ്പെടുന്ന ജി സിനിമാസ് മൾട്ടിപ്ലക്സ് എന്ന പേരിൽ ആരംഭിക്കുന്ന തിയേറ്ററിന്റെ ഉദ്ഘാടനം ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സജീവ് ജോസഫ്, പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സിനിമ പ്രേമികൾക്കായി തുറന്നു കൊടുക്കും.
പരിപാടിയിൽ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി അദ്ധ്യക്ഷത വഹിക്കും. തികച്ചും കോവിഡ് പ്രോട്ടൊക്കോൾ പാലിച്ചു കൊണ്ട് നടത്തുന്ന പരിപാടിയിൽ കഫ്റ്റിരിയയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും നിർവ്വഹിക്കും.
1971 കാലഘട്ടം മുതൽ ഉളിക്കല്ലിലെ സിനിമ പ്രേമികൾക്ക് ആവേശമായിരുന്ന ശ്രീജ ടാക്കീസ് 1999 ൽ കാണികൾകളെ നിരാശപ്പെടുത്തി കൊണ്ട് നിർത്തി വയ്ക്കുകയും പൊളിച്ചു കളയുകയും ചെയ്തു. പിന്നീട് നീണ്ട 22 വർഷത്തെ സിനിമ പ്രേമികളുടെ കാത്തിരിപ്പിനും, സ്വപ്നത്തിനുമാണ് ഇന്ന് ഉളിക്കൽ സാക്ഷ്യം വഹിക്കുന്നത്. ഇത് മലയോരത്തിന് പ്രത്യേകമായ ആവേശവും, ആനന്ദവുമാണ് ഉണ്ടാക്കുന്നത്.
രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ തികച്ചും പാർക്കിംഗ് സൗകര്യംത്തോടു കൂടിയുള്ള AC കഫ്റ്റീരിയ പ്രേക്ഷകർക്ക് സൗകര്യം പ്രദമാണ്. ഉദ്ഘാടനത്തിന് ശേഷം രണ്ട് തിയ്യേറ്ററുകളിലും സിനിമകൾ പ്രദർശിപ്പിക്കും. ഒന്നിൽ വൈകുന്നേരം 4 മണിക്ക് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രവും, മറ്റൊന്നിൽ വൈകുന്നേരം 4.30 ന് ഇംഗ്ലീഷ് ചിത്രമായ എന്റോണൽസ് എന്ന ചിത്രവും പ്രദർശിപ്പിക്കും.
![]() |