Manikkadave.com മണിക്കടവുകാരൻ


കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് ഏപ്രിൽ 24,25 ശനി ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം നടപ്പിലാക്കുന്നു.



Date : 04/22/2021

കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് ഏപ്രിൽ 24,25 ശനി ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം നടപ്പിലാക്കുന്നു. 24 ന് ഗവണ്മെന്റ് ഓഫീസുകൾ, ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ അവധി ആയിരിക്കും. 24 നു നടത്തേണ്ട പ്ലസ് ടു പരീക്ഷക്ക് മാറ്റമില്ല.മുൻകൂട്ടി നിശ്ചയിച്ച വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താമെങ്കിലും പങ്കാളിത്തം കുറക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്. സർക്കാർ ഓഫീസുകളിൽ ഒരു സമയം 50% ജീവനക്കാർ മാത്രം. സ്വകാര്യ മേഖലയിലും വർക്ക്‌ ഫ്രം ഹോം നടപ്പിലാക്കുക. അവശ്യ സാധനങ്ങളും സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങൾ ഒഴികെ മറ്റൊന്നും തുറക്കാൻ പാടുള്ളതല്ല. ഭക്ഷണസാധനങ്ങൾ, പച്ചക്കറി, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾക്ക് 24 നും 25 നും തുറക്കാം. റസ്റ്റോറന്റ് കളിൽ പാർസലും ഹോം ഡെലിവറിയും മാത്രം. ദീർഘ ദൂര ബസ്, ട്രെയിൻ, വിമാനസർവീസുകൾ 24 നും 25 നും തടസ്സപ്പെടില്ല. പൊതുഗതാഗതവും ചരക്ക് ഗതാഗതവും ഉണ്ടാകും ബസ്, ട്രെയിൻ, വിമാന യാത്രക്കാരുമായി പോകുന്ന സ്വകാര്യ ടാക്സി വാഹനങ്ങൾ തടയില്ല. യാത്രാ രേഖകളും മറ്റു തിരിച്ചറിയൽ രേഖകളും കാണിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി ഓൺലൈൻ ക്ലാസ്സ്‌കൾ മാത്രം. ട്യൂഷൻ സെന്ററുകൾ തുറക്കരുത്. സമ്മർ ക്യാമ്പുകളും വിലക്കി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹോസ്റ്റലുകൾ പ്രവർത്തിക്കാം. രാത്രി നിയന്ത്രണം കർശനമായി തുടരും.



Please login to add comments.


Share in whatsapp