Manikkadave.com മണിക്കടവുകാരൻ


ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപതിയാക്കും



Date : 04/22/2021

*ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപതിയാക്കും* 22/04/2021 ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം രോഗികളെ ക്കൊണ്ട് നിറഞ്ഞതോടെയാണ് മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികളെ ഇരിട്ടി താലൂക്ക് ആശു്പത്രിയിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കോവിഡ് ആസ്പത്രിയായി മാറുന്നതോടെ ഇരിട്ടി താലൂക്ക് ആസ്പത്രിയില്‍ മറ്റ് രോഗുള്ളവര്‍ക്കുള്ള കിടത്തി ചികിത്സ ഉണ്ടാവില്ല. ഒപിയും ക്വാഷ്യാലിറ്റിയും നിലവില്‍ പ്രവര്‍ത്തിക്കുന്നത് പോലെ പ്രവര്‍ത്തിക്കും. മേഖലയിലുള്ളവര്‍ക്ക് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഐപി സൗകര്യം പ്രയോജനപ്പെടുത്താം.



Please login to add comments.


Share in whatsapp