മണിക്കടവ് വാർത്തകൾ
Register Log in




ദേശീയ വടംവലി ചാംമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം
ദേശീയ വടംവലി ചാംമ്പ്യൻഷിപ്പ് കേരളത്തിന് കിരീടം 🏆🏆🏆🏆🏆🏆🏆🏆🏆 മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ സാങ്ങ് ലിയിൽ വച്ച് നടന്ന ദേശീയ വടംവലി ചാoമ്പ്യൻഷിപ്പിൽ 440 kg, 480 Kg വിഭാഗത്തിൽ സ്വർണ്ണവും 500kg വിഭാഗത്തിൽ വെങ്കലവും കേരളം നേടി.440 kg വിഭാഗത്തിൽ മുൻ ചാംമ്പ്യൻമാരായ ഡൽഹിയെ അട്ടിമറിച്ചാണ് സ്വർണ്ണം കരസ്ഥമാക്കിയത്.ഈ വിഭാഗത്തിൽ കേരള ടീമിനെ നയിച്ചത് കണ്ണൂർ ജില്ലയിലെ സെന്റ് തോമസ് ഹൈസ്ക്കൂൾ മണിക്കടവിലെ വിദ്യാർത്ഥിയായ ടോമിൻ ബിനുവാണ്. ടോമിനെ കൂടാതെ ഇതേ സ്കൂളിലെ ഗ്ലിസ്റ്റ് ആൽബർട്ടും അബിൻ ബിജുവും സ്വർണ്ണം നേടിയ ടീമിലെ അംഗങ്ങളാണ്. 480kg വിഭാഗത്തിൽ മണിക്കടവ് ഹൈസ്ക്കൂളിലെ മുഹമ്മദ് ആഷിർ ഉൾപ്പെട്ട ടീം ഫൈനലിൽ തെലുങ്കാന യെ തോൽപ്പിച്ച് സ്വർണ്ണം നേടി. 500kg വിഭാഗത്തിൽ മണിക്കടവ് ഹൈസ്ക്കൂളിലെ ആഷിൻ കെ ജോബിച്ചനുൾപ്പെട്ട ടീം ലൂസേസ് ഫൈനലിൽ കർണ്ണാടകയെ തോൽപ്പിച്ച് വെങ്കലം കരസ്ഥമാക്കി സംസ്ഥാനത്തിന്റെ അഭിമാനതാരങ്ങളായി. ദേശീയ മത്സരത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും സംസ്ഥാന ടീമിലുൾപ്പെട്ട 7 ൽ 5 പേരും മണിക്കടവ് ഹൈസ്ക്കൂളിന്റെ വിദ്യാർത്ഥികളാണ്. 🏆🏆🏆🏆🏆🏆🏆🏆🏆



Comments
Please login to add comments.
Heading Date
1 2 3 >
വാട്സ് അപ്പ്‌ മണിക്കടവ് നടത്തിയ 2 ആം കബഡി ടൂർണമെന്റ് 11-Jan-2020
സംസ്ഥാന സ്കൂൾ വടംവലി മത്സരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് ചാംമ്പ്യൻമാർ 22-Dec-2019
ഹാമർ ത്രോയിൽ സ്വർണ്ണം നേടി 19-Nov-2019
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ST. Thomas Hs മണിക്കടവിലെ എൽ റോയി ബാബു open Weight വിഭാഗത്തിൽ വെള്ളി മെഡൽ നേടി 31-Oct-2019
ആശ ബിജു പന്താനനിക്കൽ 11-Oct-2019

കീഴങ്ങാനം ബ്രോതേർസ് 2020