മണിക്കടവുകാരൻ Download Androrid App

പ്രിയമുള്ളവരെ നമ്മളുടെ ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗമായിട്ടുള്ള ഹൈസ് കൂൾവിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കേണ്ടുന്ന അത്യാവശ്യ സാഹചര്യമാണ് നിലവിലുള്ളത്

Date : 30/06/2021

പ്രിയമുള്ളവരെ നമ്മളുടെ ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗമായിട്ടുള്ള ഹൈസ് കൂൾവിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കേണ്ടുന്ന അത്യാവശ്യ സാഹചര്യമാണ് നിലവിലുള്ളത് ' 1976 ൽ നിർമ്മിച്ച കെട്ടിടം ഇന്ന് ബലക്ഷയം സംഭവിച്ച അവസ്ഥയിലാണുള്ളത്. നിലവിലുളള കെട്ടിടം കാലാകാലങ്ങളിൽ ശരിയായ അറ്റകുറ്റപ്പണികൾ എടുക്കാത്തതിനാൽ സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് റൂമുകളിൽ സുരക്ഷിതമായി ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല, മുൻപ് നിർമ്മിച്ച കല്ലു കെട്ടിടത്തിൽ ഇനി ക്ലാസ്സുകൾ പാടില്ലായെന്ന് ഡിപ്പാർട്ട്മെന്റ് തല നിർദ്ദേശം വന്നതായി അറിയാൻ കഴിഞ്ഞു. ഇതൊഴിവാക്കിയാൽ 16' ക്ലാസ്സു റൂമുകൾ വേണ്ടിടത്ത് 15 ക്ലാസ്സ് റൂമുകളേ ഇപ്പോൾ നിലവിലുള്ളൂ. വിദ്യാർത്ഥികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യം, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് റൂം, സ്റ്റോർ റൂം സിക്ക് റൂം എന്നിവയൊന്നും പ്രവർത്തിപ്പിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ബലക്ഷയം സംഭവിച്ച കെട്ടിടത്തിന് ഫിറ്റനസ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഫിറ്റനസ് ലഭിക്കാതിരുന്നാൽ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ തന്നെ അതിന് കഴിയാത്ത അവസ്ഥ വരും ഇത് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളെ ഇല്ലാതാക്കും. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഇല്ലത്ത അവസ്ഥയാണ്, ഉള്ളത് ദയനീയമായ സ്ഥിതിയിലാണ് ഉള്ളത് അത് ഉപയോഗയോഗ്യമല്ലത്തതിനാൽ ഗത്യന്തരമില്ലാതെയാണ് കുട്ടികൾ അത് ഉപയോഗിക്കുന്നത് .കുട്ടികളിൽ പലരും അവിടെ പോകാൻ മടിയായതിനാൽ വെള്ളം പോലും കുടിക്കുന്നില്ലാത്ത അവസ്ഥാവിശേഷമാണ് .ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ആൺ കുട്ടികളുടെ ടോയ്ലറ്റ് പളളിയിലേക്ക് പോകുന്ന റോഡിൻ്റെ അപ്പുറമായതിനാൽ ഓഫിസ് റൂമിനടുത്തുള്ള കുട്ടികൾ അവിടെയെത്തുമ്പോൾ തിരക്കാക്കുകയും കുട്ടികൾക്ക് മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്ത് ടോയ്ലറ്റ് സൗകര്യം നൽകാൻ ഫണ്ട് അനുവദിച്ചിട്ട് അത് നമ്മുടെ അനാസ്ഥ കാരണം അത് ഇല്ലാതാകുകയും ചെയ്തു കഴിഞ്ഞ 5 വർഷമായി തുടർച്ചയായി തലശ്ശേരി കോപ്പറേറ്റിനു കീഴിലെ മികച്ച ഹൈസ്കൂൾ എന്ന രീതിയിൽ അവാർഡുകൾ വാങ്ങിയ നമ്മുടെ സ്കൂളിന് ആവശ്യമായ ഭൗതീക സാഹചര്യമെരുക്കാത്തത് ആരുടെ ഭാഗത്തുനിന്ന് വന്ന വീഴ്ച്ചയാണ്? ഇവിടെ പഠിക്കുന്ന കുട്ടികളുടെ യോ രക്ഷിതാക്കളുടെയോ അല്ല. ഇടവകാ സമൂഹം അധ്വാനിച്ച് ഉണ്ടാക്കി കോർപ്പറേറ്റിനെ ഏൽപ്പിച്ച ഇടവക സമൂഹത്തിൻ്റെയുമല്ല എന്നതാണ് ഇവിടുത്തെ സാമാന്യ ജനം കരുതുന്നത് ഈ സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും മാനേജ്മെന്റ് പുതിയ കെട്ടിട നിർമാണത്തിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സ്കൂൾ നിർമ്മാണം എത്രയും വേഗമാരംഭിക്കണമെന്ന് രണ്ട് വർഷം മുൻപ് തന്നെ സ്കൂൾ PTA യും സ്റ്റാഫും, ഡിപ്പാർട്ടുമെൻ്റും ആവശ്യ പ്പെട്ടിട്ടും ഒരു നടപടികളും ആരംഭിച്ചിട്ടില്ല, ഈ കഴിഞ്ഞ ദിവസവും PTA എക്സികുട്ടീവ് ആവശ്യപ്പെട്ട് കോർപറേറ്റ് മാനേജർക്ക് കത്ത് നൽകിയിട്ടുണ്ട് നമ്മുടെ നാടിന്റെ ഏറ്റും അഭിമാനകരമായി നാം കരുതിപ്പോരുന്നതും, ഇപ്പോഴത്തെതും, വരും തലമുറയിൽപ്പെട്ടവരുമായ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും കായികപരിശീലനത്തിനുള്ള യു.പി.സ്കൂൾ ഗ്രൗണ്ടിൽ മാത്രമെ പുതിയ ഹൈസ്കൂൾ കെട്ടിടം പണിയൂ എന്ന വാശിയിലാണ് മാനേജ്മെന്റ്, പൊതുയോത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ,ആ യോഗത്തിൻ്റെ അന്തസത്തയെ മാനിക്കാതെ ഒരു വ്യക്തിയുടെ (അതും താൽകാലികമായി ഇടവകയെ നയിക്കാൻ ബാധ്യസ്ഥപ്പെട്ട ) താൽപര്യത്തെ മാത്രം മുഖവിലക്കെടുത്ത തീരുമാനത്തെ നടപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് കോപ്പറേറ്റ് മാനേജർ മണിക്കടവിൽ വരികയും നമ്മൾക്ക് സംസാരിക്കാൻ സാധിക്കുകയും ചെയ്തു. അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കുകയും ,ഗ്രൗണ്ട് സ്കൂളിന് ആവശ്യമാണെന്നും അത് നിലനിർത്തേണ്ടതാണന്നും പറയുകയും ചെയ്തു, ഇവിടെ നിന്നെടുക്കുന്ന ഏതു സ്ഥലത്തും സ്കൂൾ പണിയുന്നതിന് അവർ റെഡിയാണന്നറിയിക്കുകയും ചെയ്തിട്ടുണ്ട്, ഇടവകയിലെ 99 ശതമാനം ആളുകളും എതിർക്കുന്ന യു.പി സ്കൂൾ ഗ്രൗണ്ടിൽ തന്നെ പണിയണമെന്ന് ആർക്കാണ് താൽപര്യം?അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടത് ഇനി ഇടവക്കാരല്ല മറിച്ച് രൂപതയും, കോപ്പറേറ്റുമാണ് ആ ബാധ്യത അവർ നിർവ്വഹികട്ടെ, മറിച്ച് ഈ ഇടവകക്കാരെ വിശ്വാസത്തിലെടുക്കാതെയുള്ള തീരുമാനങ്ങളെ ഏതു "തലത്തിലും '' എതിർക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട, അപ്പോൾ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, കൃത്യവും ഭാവിയേയും കരുതിയുള്ള ഉറച്ച തീരുമാനമെടുത്ത് പോകാൻ ബന്ധപ്പെട്ട അധികാരികളാണ് ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും നമ്മുടെ ഹയർ സെക്കന്ററി സ്കൂളിന് ആവശ്യമായ ടോയ് ലറ്റ് സൗകര്യം വേണ്ടതുണ്ടന്ന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറിൽ നിന്നും മാസങ്ങൾക്ക് മുൻപേ നിർദ്ദേശം വന്നിട്ടും അത് നിർമ്മിക്കാനുള്ള യാതൊരു നടപടിയും മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല. ഇത് മൂലം ഹയർ സെക്കന്ററി വിഭാഗത്തിന്റെ അഫിലിയേഷൻ തന്നെ ഇല്ലാതായേക്കാം. നിലവിലുള്ള ഗ്രൗണ്ട് ഒരു കാരണവശാലും നഷ്ടപ്പെടരുത് എന്ന നിലപാടാണ് മൂന്ന് സ്കൂളിലേയും അദ്ധ്യാപകർക്കും ഉള്ളത്.കഴിഞ്ഞ ദിവസം കോർപ്പറേറ്റ് മാനേജരെ നേരിൽ കണ്ട് എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയതാണ്. പക്ഷെ സംസാരത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്.ഈ കാ 'ര്യത്തിൽ അദ്ദേഹവും നിസഹായനാണന്നാണ്. സ്കൂൾ ഗ്രൗണ്ട് ഒരു കാരണവശാലും നഷ്ടപ്പെടുവാൻ ഇടവരരുത് എന്നതാണ് എല്ലാവരുടെയും നിലപാട് പഠനം മാത്രമല്ല ഇന്ന് വിദ്യാഭ്യാസമെന്ന് പറയുന്നത് നല്ല ഒരു തലമുറയെ വളർത്തുന്നതിന് അവരുടെ വിഭവശേഷികൾ നമ്മൾ ഉപയോഗപ്പെടുത്തേണ്ടതുണ്ട് അതിനാവശ്യമായ പരിശീലനങ്ങൾ ഇനിയെങ്കിലും നമ്മുടെ കുട്ടികൾക്ക് ലഭ്യമാകണം. നമ്മുടെ തൊട്ടടുത്ത ഗ്രാമമായ ചന്ദനക്കാംപാറ യിൽ നിന്ന് സർക്കാർ സർവ്വീസിലുള്ള മുന്നൂറോളം വിദ്യാർത്ഥികളാണ് സ്പോർട്സിൽ മാത്രം ജോലി ലഭിച്ചത്, നമ്മൾ അതിനായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുമ്പോഴാണ് ഇത്തരം തലതിരിഞ്ഞ നിലപാടുമായി ഒരാൾ വരുന്നത് ,എതിർക്കപ്പെടേണ്ടത് ആരുടെ ഭാഗത്തുനിന്നായാലും, നമ്മുടെ നാടിൻ്റെയും ഭാവിതലമുറയെയും കരുതി എതിർക്കണം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിൽ മനേജ്മെന്റ് നടപടിയെടുക്കാത്തതിനാൽ നമ്മൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ പരാതി നല്കേണ്ടതായി വരുo. ഡിപ്പാർട്ട്മെന്റ് തല ശക്തമായ ഇടപെടീൽ ഉണ്ടായാൽ മാനേജ്മെൻറിന് നടപടിയെടുത്തേ മതിയാകൂ. അതിനായി ഡിപ്പാർട്ട്മെൻ്റിനെ സമീപിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് അതുമായി മുന്നോട്ടുപോകാമെന്നാണ് കരുതുന്നത് എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു


ഹൈ സ്കൂൾ കെട്ടിട നിർമാണം(പോൾ)




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com