Manikkadave.com മണിക്കടവുകാരൻ

സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ


Date : 05/01/2021


*സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ:*

_01-05-2021_
_സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് നാലു മുതല്‍ ഒന്‍പതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്._

_*നിയന്ത്രണങ്ങള്‍ ഇങ്ങനെ*_

⭕ _കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടിയന്തര സര്‍വീസുകള്‍ മാത്രം നടത്തുക._

⭕ _വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം._

⭕ _ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം._

⭕ _വിവാഹങ്ങളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാതമ്രമേ പങ്കെടുക്കാന്‍ പാടുള്ളൂ._

⭕ _ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കും._

⭕ _വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവരുടെ രേഖകള്‍ പരിശോധിച്ച് യാത്ര അനുവദിക്കും._

⭕ _മെഡിക്കല്‍ ഷോപ്പുകള്‍, പത്രവിതരണം, കടകള്‍, ഹോട്ടല്‍, പാല്‍ വിതരണ കേന്ദ്രം, പാല്‍ ബൂത്തുകള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്._

⭕ _റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാഴ്‌സല്‍ മാത്രം അനുവദിക്കും. ഒന്‍പതു മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തന സമയം. ജീവനക്കാര്‍ രണ്ടു മാസ്‌കും കയ്യുറയും ധരിക്കണം.എൻറെ കൊടിയത്തൂർ ന്യൂസ്_

⭕ _ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഒരു മണി വരെയായിരിക്കും._

⭕ _ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കും ട്രെയിനുകള്‍ക്കും തടസമില്ല._

⭕ _ആശുപത്രിയിലേക്കോ ബസ് സ്‌റ്റേഷനുകളിലേക്കോ റെയില്‍വേ സ്‌റ്റേഷനിലേക്കോ പോകുന്ന സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയ്ക്ക് തിരിച്ചറിയല്‍ രേഖ ഹജരാക്കണം._

⭕ _അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അതാതു സ്ഥലത്ത ജോലി ചെയ്യാവുന്നതാണ്._

⭕ _റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്._

⭕ _ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ ആളും രണ്ടു മാസ്‌ക് ധരിക്കണം. കുടുംബാംഗമല്ലെങ്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ._



Please login to add comments.