മണിക്കടവ് വാർത്തകൾ Register Log in

മണിക്കടവ് യു.പി.സ്കൂൾ ഗ്രൗണ്ടിനെതിരായ നീക്കത്തിൽ നമ്മൾ ഒന്നിച്ചു നിന്നു


Date : 01/17/2021

മണിക്കടവ് കാരായ നമ്മൾ ഒരോരുരുത്തരും നമ്മുടെ നാടിന്റെയും, പ്രത്യേകിച്ച് നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, വിദ്യാർത്ഥികളുടെയും വളർച്ച ആഗ്രഹിക്കുന്നവ വരും ആ ലക്ഷ്യം നേടുന്നതിനു വേണ്ടി നമ്മളാൽ കഴിയുംവിധം ആത്മാർത്ഥമായി  സഹകരിക്കുന്നവരുമാണ്.

 നാടിന്റെ മൊത്തത്തിലുള്ള
പുരോഗതിയിൽ നന്മൾ അഭിമാനം കൊള്ളുന്നു. ഈ കാര്യത്തിൽ നമ്മളെല്ലാവരും ഒറ്റക്കെട്ടാണ്.

എന്നാൽ മണിക്കടവിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറിയ മണിക്കടവ് യു.പി.സ്കൂൾ ഗ്രൗണ്ടിനെതിരായ നീക്കത്തിൽ നമ്മൾ ഒന്നിച്ചു നിന്നു.ഇത് നമ്മുടെ സ്നേഹ ബന്ധത്തിന്റെ ഗുണഫലമാണ്.

ഇന്നത്തെ ഇടവകാ പൊതുയോഗത്തിൽ യു.പി.സ്കൂൾ ഗ്രൗണ്ടിൽ HS പണിയാനുള്ള ആലോചനയെ യോഗത്തിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായിഎതിർത്തു.
മീറ്റിംഗിൽ വികാരിയച്ചൻ സൂചിപ്പിച്ചത് യു .പി സ്കൂളും ഹൈസ്കൂളിനും ഒറ്റ സ്ഥലം മാത്രമാണുള്ളതെന്നാണ്.
ഹൈസ്കൂളിന് പ്രത്യേകമായി സ്ഥലമില്ലായെന്നു പറഞ്ഞു.

എന്നാൽ കേരള എഡുക്കേഷൻ റൂൾ പ്രകാരം ഒരു ഹൈസ്കൂൾ അനുവദിച്ചു കിട്ടാൻ മിനിമം 1.2 ഹെക്ടർ സ്ഥലം അനുവദിച്ചു നല്കണം.1976 ൽ ഹൈസ്കൂൾ അനുവദിക്കുന്ന സമയത്തു തന്നെ ഹൈസ്കൂളിന് തന്നെ 1.2 ഹെക്ടർ സ്ഥലം അനുവദിച്ചിട്ടുണ്ട്.

ഒരോ വർഷവും സകൂൾ മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കുമ്പോൾ ഫോം 10-ൽ ഇത് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. അങ്ങിനെ ചെയ്താണ് ഗ്രാന്റ് കൈപ്പറ്റുന്നത് .ഇതിന്റെ കൃത്യമായ രേഖകൾ ബന്ധപ്പെട്ട ഓഫീസുകളിലുണ്ട്.

മണിക്കടവിൽ യു.പി സ്കൂൾ അപ് ഗ്രേഡ് ചെയ്തല്ല HS അനുവദിച്ചത്. യു പി ' യും HS ഒറ്റ മനേജ്മെൻറാണങ്കിലും അതു രണ്ടും രണ്ട് യൂണിറ്റ് അല്ലങ്കിൽ വിംഗായിട്ടാണുള്ളത്. അതു കൊണ്ടു തന്നെ രണ്ടിനും രണ്ട് സ്ഥലമാണ് (യു.പിയ്ക്ക മൂന്നേക്കർ, ഹൈസ്കൂളിന് 1.2 ഹെക്ടർ എന്നാണ് രേഖകളിൽ പറയുന്നത്) 
 രണ്ടും രണ്ട് വിംഗായതു കൊണ്ടാണ് ഹൈസ്കൂളിന് സ്വന്തമായി വേറെ ഗ്രൗണ്ട് പണിതത്.

പിന്നെന്തിനാണ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്-

നിയമപ്രകാരം ഹൈസ്കൂളും യു.പി.യും ഒരേ കോമ്പൗണ്ടിൽ അല്ലങ്കിൽ യു.പി.സ്കൂളിന് അനുവദിച്ച സ്ഥലത്ത് പണിയാൻ പറ്റില്ല.

അങ്ങിനെ ചെയ്താൽ അത് വലിയ ഭവിഷ്യത്ത് അല്ലങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയാക്കും.

മനേജ്മെന്റ് ആ തീരുമാനത്തിൽ നിന്ന് പിൻമാറുമെന്ന് വിശ്വസിക്കാം'

ഇന്നത്തെ പൊതുയോഗ തീരുമാനപ്രകാരം കരിങ്കൽ കെട്ടിടമിരിക്കുന്നിടത്ത് Hട പുതിയ കെട്ടിടം പണിയാൻ ശ്രമം നടത്തും', യു.പി സ്കൂൾ ഗ്രൗണ്ട് നിലനിർത്തുo എന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരു പക്ഷെ കരിങ്കൽ കെട്ടിടം ഇരിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് സ്ഥലമില്ലങ്കിൽ ഒരു കാരണവശാലും യു.പി.സ്കൂൾ ഗ്രൗണ്ടിലേയ്ക്ക ഇറങ്ങരുത് .ഹൈസ്കൂളിന് നീക്കിവച്ചിരിക്കുന്ന സ്ഥലത്ത് തന്നെ പറ്റിയ സ്ഥലം കണ്ടെത്തണം.

ഭാവിയിൽ ഹയർ സെക്കന്ററിയും, ഹൈസ്കൂളും ഒന്നായി മാറും 9 മുതൽ 12 വരെ ഒറ്റ സ്ഥാപനമാകുമെന്ന് പറഞ്ഞ് ഹയർ സെക്കന്ററി ഇരിക്കുന്നിടത്തു തന്നെ HS പണിയാൻ ശ്രമിക്കണ്ടിയതില്ല. പകരം ഇപ്പോഴത്തെ യു.പി.സ്കൂൾ കെട്ടിടം ഹൈസ്കൂളിന് നല്കി. ഹയർ സെക്കന്ററിയും ഹൈസ്കൂളും ( 9 മുതൽ+2 വരെ) ഒന്നാക്കുന്നതിനായി ശ്രമിക്കണം. ഇതിന് ഡിപ്പാർട്ട്മെൻറിന്റ അനുമതി വാങ്ങിക്കണം.

പുതിയതായി പണിയുന്ന കെട്ടിടത്തിലേയ്ക്ക യു.പി - സ്കൂൾ മാറ്റണം.

ഏതായാലും യു.പി.സ്കൂൾ വേറെ വിംഗ് തന്നെയായി നിലനിർത്തണം. അതൊരിക്കലും ഹൈസ്കൂളമായി ചേർത്ത് വയ്ക്കാൻ പറ്റില്ല.

എല്ലാ സ്കൂളും കൂടി ഒറ്റ കോമ്പൗണ്ടിലൊതുക്കി പരമാവധി സ്ഥലം ലാഭിക്കുക എന്ന ലക്ഷ്യം മാത്രമായി മാറരുത്. അത് നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ലംഘടനമാണന്ന് ബന്ധപ്പെട്ടവർ ഓർക്കണം.

ഇപ്പോൾ ഹൈസ്കൂൾ കെട്ടിടമിരിക്കുതിതന്റെ തൊട്ട് പുറകിലോ അല്ലങ്കിൽ ഹൈസ്കൂൾ ഗ്രൗണ്ടിന്റെ വടക്കേ അറ്റത്തോ പണുതാൽ മതി.

മുമ്പൊരിക്കൽ ബന്ധപ്പെട്ടവർ കാണിച്ച അബദ്ധം മൂലം നമ്മുടെ ഹയർ സെക്കന്ററി സയൻസ് വിഭാഗത്തിന് നാളിതുവരെ അംഗീകാരം കിട്ടിയിട്ടില്ല .

കാര്യങ്ങളെ പഠിക്കാതെ തീരുമാനങ്ങളെടുത്തതിന്റെ ഫലമാണിത്-

മേലിലെങ്കിലും തീരുമാനങ്ങളെടുക്കുമ്പോൾ നമ്മുടെ നാട്ടിൽ നിന്നും പ്രവാസികളായി കഴിയുന്നവരും നാടിനെ സേനഹിക്കു ന്നവരായിട്ടുള്ളവരുടെ അഭിപ്രായം കൂടി ഒന്നു കേൾക്കാനുള്ള മനസ്സ് ബന്ധപ്പെട്ടവർ കാണിച്ചാൽ നന്നായിരുന്നു.അവർ കഴിഞ്ഞ കാലങ്ങളിൽ ചെയ്ത സഹായ സഹകരണങ്ങളെ മനസ്സിലാക്കാതെ പോകരുത്.

മണിക്കടവിനെ സ്വന്തം നാടായി തന്നെയാണ് എല്ലാവരും കാണുന്നത്.

ഒരോരുത്തരും സ്വന്തം നാടിനോടുള്ള സ്നേഹം കൊണ്ടാണ് അഭിപ്രായങ്ങൾ പറയുന്നതെന്ന് ഉത്തരവാദിത്വപ്പെട്ടവർ മനസ്സിലാക്കുമല്ലോReported By: amal

Manikkadave News
Please login to add comments.